സമരം മാസങ്ങള്‍ നീളട്ടെ, കീഴടങ്ങുന്ന പ്രശ്‌നമില്ല! നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി; ക്രിസ്മസിന് മുന്‍പ് രണ്ടാം പണിമുടക്കുമായി നഴ്‌സുമാര്‍; റെയില്‍ ജോലിക്കാരുടെ ശമ്പളവര്‍ദ്ധന ആവശ്യങ്ങള്‍ ന്യായമില്ലാത്തതെന്ന് ഋഷി സുനാക്; ഒത്തുതീര്‍പ്പ് കീറാമുട്ടി?

സമരം മാസങ്ങള്‍ നീളട്ടെ, കീഴടങ്ങുന്ന പ്രശ്‌നമില്ല! നിലപാട് ആവര്‍ത്തിച്ച് പ്രധാനമന്ത്രി; ക്രിസ്മസിന് മുന്‍പ് രണ്ടാം പണിമുടക്കുമായി നഴ്‌സുമാര്‍; റെയില്‍ ജോലിക്കാരുടെ ശമ്പളവര്‍ദ്ധന ആവശ്യങ്ങള്‍ ന്യായമില്ലാത്തതെന്ന് ഋഷി സുനാക്; ഒത്തുതീര്‍പ്പ് കീറാമുട്ടി?

റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങളായ നഴ്‌സുമാര്‍ ക്രിസ്മിന് മുന്‍പുള്ള തങ്ങളുടെ രണ്ടാമത്തെ സമരത്തിന് ഇറങ്ങുകയാണ്. എന്‍എച്ച്എസ് സേവനങ്ങളെ വീണ്ടും പരീക്ഷിക്കുമെങ്കിലും രോഗികള്‍ക്ക് സാരമായ ബുദ്ധിമുട്ട് സൃഷ്ടിക്കാതെയാകും പണിമുടക്ക് നടത്തുക. എന്നാല്‍ സമരങ്ങള്‍ക്ക് എതിരെയുള്ള ശക്തമായ നിലപാട് ആവര്‍ത്തിച്ചിരിക്കുകയാണ് പ്രധാനമന്ത്രി ഋഷി സുനാക്.


സമരം നടത്തുന്ന ജോലിക്കാരുടെ ന്യായമില്ലാത്ത ശമ്പളവര്‍ദ്ധന ആവശ്യങ്ങള്‍ക്കെതിരെ മാസങ്ങള്‍ വേണ്ടിവന്നാലും എതിര്‍ത്ത് നില്‍ക്കുമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. യൂണിയന്‍ നേതാക്കളുടെ ശക്തിപ്രകടനം കണ്ട് താന്‍ അനുനയത്തിന് തയ്യാറാകുമെന്ന റിപ്പോര്‍ട്ടുകളാണ് അദ്ദേഹം തള്ളിയത്.

സുപ്രധാന സര്‍വ്വീസുകളെ ക്രിസ്മസ് കാലത്ത്, ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ സമരങ്ങളിലൂടെ സ്തംഭിപ്പിക്കുന്നതില്‍ നിരാശയുണ്ടെന്ന് സുനാക് വ്യക്തമാക്കി. ബുധനാഴ്ച സമരത്തിന് ഇറങ്ങുന്ന പാരാമെഡിക്കുകള്‍ പ്രായമായവര്‍ വീണാല്‍ പോലും തിരിഞ്ഞ് നോക്കില്ലെന്ന ഭീഷണി ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.

19 ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാണ് നഴ്‌സുമാര്‍ സമരം തുടരുന്നത്. എന്നാല്‍ ഇത് പോലുള്ള പണപ്പെരുപ്പത്തെ മറികടന്നുള്ള വര്‍ദ്ധന താങ്ങാന്‍ കഴിയില്ലെന്ന് സുനാക് പറയുന്നു. എന്നാല്‍ നഴ്‌സുമാര്‍ക്ക് പിന്നാലെ പാരാമെഡിക്കുകളും, ഇതിന് ക്രിസ്മസ് തലേന്ന് മുതല്‍ റെയില്‍ ജോലിക്കാരും പണിമുടക്കിന് ഇറങ്ങും.

ഇതോടെ പ്രിയപ്പെട്ടവര്‍ക്ക് അരികിലേക്ക് എത്താന്‍ അവസാന നിമിഷം ഓടുന്നവര്‍ പെരുവഴിയിലാകുമെന്നാണ് മുന്നറിയിപ്പ്. റെയില്‍വെ പണിമുടക്ക് മൂലം ആളുകള്‍ റോഡ് ഉപയോഗപ്പെടുത്തുമ്പോള്‍ 20 മില്ല്യണ്‍ കാര്‍ ട്രിപ്പുകള്‍ ഉണ്ടാകുമെന്നാണ് എഎ പ്രവചനം.

ബോര്‍ഡര്‍ ഫോഴ്‌സ് ഏജന്റുമാരുടെ സമരം മൂലം ഹീത്രൂ വിമാനത്താവളത്തിലേക്കുള്ള യുകെ വിമാനങ്ങളുടെ ടിക്കറ്റ് വില്‍പ്പന ബ്രിട്ടീഷ് എയര്‍വേസും, വിര്‍ജിന്‍ അറ്റ്‌ലാന്റിക്കും പരിമിതപ്പെടുത്തി.
Other News in this category



4malayalees Recommends