മലയാളി നഴ്‌സ് യുകെയില്‍ കൊല്ലപ്പെട്ട സംഭവം ; ഭര്‍ത്താവിനെ വിചാരണ ചെയ്തു തുടങ്ങി ; അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു

മലയാളി നഴ്‌സ് യുകെയില്‍ കൊല്ലപ്പെട്ട സംഭവം ; ഭര്‍ത്താവിനെ വിചാരണ ചെയ്തു തുടങ്ങി ; അഞ്ജുവിന്റെയും മക്കളുടേയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു
ബ്രിട്ടനിലെ കെറ്ററിങ്ങില്‍ മലയാളി നഴ്‌സിനേയും മക്കളേയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സാജുവിനെ വിചാരണ ചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസം കൊല നടന്ന വില്ലയിലും മറ്റ് സ്ഥലങ്ങളിലും പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കൂട്ടക്കൊലയില്‍ സാജുവിന്റെ പങ്ക് തെളിയിക്കാനുള്ള തെളിവ് പൊലീസിന് ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണ്. കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന്‍, തോമസ് ചാഴിക്കാന്‍ എംപി എന്നിവരുടെ ഇടപെടലുകളും എംബസിയും ഇതിനായി ശ്രമം നടത്തുകയാണ്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് എംബസിയും നോര്‍ക്കയും മലയാളി അസോസിയേഷനുകളും ചേര്‍ന്ന് വഹിക്കും. അഞ്ജുവിനേയും മക്കളേയും ഉറക്കത്തില്‍ സാജു കൊല്ലുകയായിരുന്നു. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം അഞ്ജുവിന്റെ ദേഹത്ത് മുറിവുകളുണ്ടാക്കി.

മൃതദേഹത്തോടൊപ്പം ഇയാള്‍ മണിക്കൂറുകള്‍ ചെലവഴിച്ചു. ഒടുവില്‍ പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.

Other News in this category



4malayalees Recommends