ക്രിസ്മസിന്റെ 'തലേന്ന്' മുതല്‍ ട്രെയിന്‍ യാത്ര സ്തംഭിക്കും; രാവിലെ 8 മുതല്‍ റെയില്‍ സമരം; പ്രിയപ്പെട്ടവരുടെ അരികിലെത്താന്‍ യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകും; ശമ്പള കരാര്‍ അംഗീകരിക്കാതെ ആര്‍എംടി യൂണിയന്‍

ക്രിസ്മസിന്റെ 'തലേന്ന്' മുതല്‍ ട്രെയിന്‍ യാത്ര സ്തംഭിക്കും; രാവിലെ 8 മുതല്‍ റെയില്‍ സമരം; പ്രിയപ്പെട്ടവരുടെ അരികിലെത്താന്‍ യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ ബുദ്ധിമുട്ടിലാകും; ശമ്പള കരാര്‍ അംഗീകരിക്കാതെ ആര്‍എംടി യൂണിയന്‍

ക്രിസ്മസ് തലേന്ന് പ്രിയപ്പെട്ടവരുടെ അരികിലേക്ക് പോകാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ പെരുവഴിയിലാകുമെന്ന് ആശങ്ക. ആര്‍എംടി യൂണിയന്‍ നടത്തുന്ന റെയില്‍ സമരങ്ങള്‍ മൂലം ക്രിസ്മസ് തലേന്ന് രാവിലെ 8 മുതല്‍ തന്നെ ട്രെയിനുകള്‍ ഓട്ടം നിര്‍ത്തുമെന്നാണ് മുന്നറിയിപ്പ്.


ഇതോടെ ക്രിസ്മസ് കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ദിവസം മുന്‍പെങ്കിലും യാത്ര തിരിക്കാനാണ് റെയില്‍ മേധാവികള്‍ യാത്രക്കാരോട് ഉപദേശിക്കുന്നത്. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ആഘോഷ സീസണിലെ യാത്ര മിക്കവാറും അസാധ്യമായി മാറുമെന്ന നില വന്നതോടെയാണിത്.

എഡിന്‍ബര്‍ഗില്‍ നിന്നും ലണ്ടനിലേക്കുള്ള അവസാനത്തെ ട്രെയിന്‍ രാവിലെ 8ന് പുറപ്പെടും. എതിര്‍ദിശത്തില്‍ സഞ്ചരിക്കുന്ന അവസാന സര്‍വ്വീസ് രാവിലെ 11നും യാത്ര തിരിക്കും. ന്യൂകാസിലിലേക്ക് പോകുന്ന അവസാനത്തെ ട്രെയിന്‍ 11 മണിക്കാണ് പുറപ്പെടുക. ഈ ദിശയില്‍ തിരിച്ചുള്ള സര്‍വ്വീസ് രാവിലെ 10.22നും അവസാനിക്കും.

അവസാനത്തെ ലണ്ടന്‍-ലിവര്‍പൂള്‍ ട്രെയിന്‍ ഉച്ചയ്ക്ക് 12.34നും, ലണ്ടന്‍-ലീഡ്‌സ് ട്രെയിന്‍ 12.03നും യാത്ര തിരിക്കും. ഗ്ലാസ്‌ഗോ, മാഞ്ചസ്റ്റര്‍, ബര്‍മിംഗ്ഹാം സര്‍വ്വീസുകളും ഉച്ചയോടെ യാത്ര അവസാനിപ്പിക്കും. ഷെഫീല്‍ഡ്, നോട്ടിംഗ്ഹാം എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വ്വീസ് ഉണ്ടാകില്ല.

ക്രിസ്മസ് തലേന്ന് വൈകുന്നേരം 6 മുതല്‍ ഡിസംബര്‍ 27 പുലര്‍ച്ചെ ആറ് വരെയാണ് റെയില്‍ സമരം. യാത്രക്കാരുടെ ക്രിസ്മസ് സീസണ്‍ സമരങ്ങള്‍ മൂലം കുളമാകുമെന്നാണ് ആശങ്ക.
Other News in this category



4malayalees Recommends