സ്‌കോട്‌ലന്‍ഡില്‍ മഞ്ഞുവീഴ്ച ശക്തം ; റോഡ് റെയില്‍ ഗതാഗതത്തെ ബാധിച്ചു ; വരാനിരിക്കുന്നത് കൊടും ശൈത്യമെന്ന് കാലാവസ്ഥ നിരീക്ഷകര്‍

സ്‌കോട്‌ലന്‍ഡില്‍ മഞ്ഞുവീഴ്ച ശക്തം ; റോഡ് റെയില്‍ ഗതാഗതത്തെ ബാധിച്ചു ; വരാനിരിക്കുന്നത് കൊടും ശൈത്യമെന്ന് കാലാവസ്ഥ നിരീക്ഷകര്‍
യുകെയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞു വീഴ്ച ശക്തമാകുന്നതായി മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. സ്‌കോട്‌ലന്‍ഡില്‍ മഞ്ഞും ഐസും മൂലമുള്ള യെല്ലോ അലര്‍ട്ടാണ് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

രാജ്യത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ നാല് അഞ്ച് ഇഞ്ചു വരെ മഞ്ഞു വീഴാം. മഞ്ഞു മൂലം റോഡ്, റെയില്‍ ഗതാഗതങ്ങള്‍ താറുമാറാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. വരാനിരിക്കുന്നത് അതിശൈത്യമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ബോക്‌സിംഗ് ഡേയില്‍ വാഹനവുമായി പുറത്തിറങ്ങുന്ന ഡ്രൈവര്‍മാര്‍ മഞ്ഞും ഐസും സൂക്ഷിക്കണമെന്ന നിര്‍ദ്ദേശമുണ്ട്. ക്രിസ്മസ് രാത്രി തന്നെ ബ്രിട്ടന്റെ നോര്‍ത്ത് ഭാഗങ്ങളില്‍ താപനില മൈനസിലേക്കെത്തി. സൗത്ത് മേഖലയില്‍ 11 സെല്‍ഷ്യസിലാണ് രാത്രി താപനില ഉണ്ടായിരുന്നത്.

ഈ മാസം തന്നെ താപനില മൈനസ് 11 ലേക്ക് നീങ്ങും. രാത്രിയോടെ സ്‌കോട്‌ലന്‍ഡില്‍ കാലാവസ്ഥ മഞ്ഞു നിറഞ്ഞതാകും. രാത്രി 9 മുതല്‍ അടുത്ത ദിവസം വൈകീട്ട് വരെ യെല്ലോ അലര്‍ട്ടാണ്. ശക്തമായ കാറ്റും ഫ്രീസിങ് താപനിലയുമാണ് രാത്രിയിലുണ്ടാകുക.


Other News in this category



4malayalees Recommends