യുകെയില്‍ സ്‌ട്രെപ് എ ബാധിച്ച് കുട്ടികളുടെ ജീവനെടുക്കുന്നത് തുടരുന്നു; പത്ത് വയസ്സില്‍ താഴെ പ്രായമുള്ള രണ്ട് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ച് സ്‌കോട്ട്‌ലണ്ട്; ആകെ കേസുകള്‍ 26 ആയി ഉയര്‍ന്നു

യുകെയില്‍ സ്‌ട്രെപ് എ ബാധിച്ച് കുട്ടികളുടെ ജീവനെടുക്കുന്നത് തുടരുന്നു; പത്ത് വയസ്സില്‍ താഴെ പ്രായമുള്ള രണ്ട് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ച് സ്‌കോട്ട്‌ലണ്ട്; ആകെ കേസുകള്‍ 26 ആയി ഉയര്‍ന്നു

സ്‌കോട്ട്‌ലണ്ടില്‍ പത്ത് വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികള്‍ കൂടി സ്‌ട്രെപ് എ ബാധിച്ച് മരിച്ചതായി ആരോഗ്യ മേധാവികളുടെ സ്ഥിരീകരണം. ഈ സീസണില്‍ ആദ്യമായാണ് സാധാരണയായി ഗുരുതരമായി ബാധിക്കാത്ത ബാക്ടീരിയില്‍ ഇന്‍ഫെക്ഷന്‍ പിടിപെട്ട് രാജ്യത്ത് മരണങ്ങള്‍ സംഭവിക്കുന്നത്. ഇതോടെ യുകെയില്‍ സ്‌ട്രെപ് എ ബാധിച്ച് മരിച്ച കുട്ടികളുടെ 26 ആയി ഉയര്‍ന്നു.


യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്കുകള്‍ പ്രകാരം ഇംഗ്ലണ്ടില്‍ 21 കുട്ടികളാണ് ഇന്‍ഫെക്ഷന്‍ പിടിപെട്ട് മരിച്ചിട്ടുള്ളത്. വെയില്‍സ് രണ്ട് കുട്ടികളും, നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഒരാളും മരിച്ചു. സ്‌കോട്ട്‌ലണ്ടില്‍ ഇക്കുറി ഏഴ് കുട്ടികള്‍ക്കാണ് ജീവഹാനി നേരിട്ടത്. അഞ്ച് മുതിര്‍ന്നവരും മരണത്തിന് കീഴടങ്ങി.

മുന്‍ വര്‍ഷങ്ങളിലെ എല്ലാ വിന്റര്‍ സീസണുകളില്‍ ഉണ്ടായ മരണങ്ങളെ മറികടക്കുന്നതാണ് ഈ വര്‍ഷത്തെ മരണനിരക്ക്. മരിച്ച രണ്ട് കുട്ടികളും പത്ത് വയസ്സില്‍ താഴെയുള്ളവരാണെന്ന് പബ്ലിക് ഹെല്‍ത്ത് സ്‌കോട്ട്‌ലണ്ട് വ്യക്തമാക്കി.


അതേസമയം ഭൂരിപക്ഷം കേസുകളിലും രോഗം ഗുരുതരമാകുന്നില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി ഹംസ യൂസഫ് പറഞ്ഞു. ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. യുകെ ഗവണ്‍മെന്റിനൊപ്പം ചേര്‍ന്ന് ആവശ്യത്തിന് സപ്ലൈ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്, അദ്ദേഹം വ്യക്തമാക്കി.
Other News in this category



4malayalees Recommends