യുകെ മലയാളികളെ കൂടി മറ്റൊരു മരണ വാര്‍ത്ത കൂടി ; ലൂട്ടനില്‍ താമസിക്കുന്ന ജിജി മാത്യൂസിന്റെ പെട്ടെന്നുള്ള വിയോഗം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍

യുകെ മലയാളികളെ കൂടി മറ്റൊരു മരണ വാര്‍ത്ത കൂടി ; ലൂട്ടനില്‍ താമസിക്കുന്ന ജിജി മാത്യൂസിന്റെ പെട്ടെന്നുള്ള വിയോഗം വിശ്വസിക്കാനാകാതെ പ്രിയപ്പെട്ടവര്‍
യുകെ മലയാളികളെ തേടി വീണ്ടും മരണവാര്‍ത്ത. അപ്രതീക്ഷിതമായ മറ്റൊരു മരണം കൂടി. ലൂട്ടനില്‍ താമസിക്കുന്ന ജിജി മാത്യൂസിന്റെ (56) വേര്‍പാട് വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രിയപ്പെട്ടവര്‍. മൈലപ്ര മൂഞ്ഞനാട്ട് കുടുംബാംഗമാണ് ജിജി മാത്യൂസ് . രാത്രി ഒരു മണിയോടെ ശാരീരിക അസ്വസ്ഥത തോന്നി വെള്ളം കുടിക്കാന്‍ അടുക്കളയിലേക്ക് പോവുകയായിരുന്നു. എണീറ്റത് അറിഞ്ഞ് ഭാര്യ താഴെയെത്തിയപ്പോള്‍ മുകളിലേ നിലയിലേക്ക് കയറാന്‍ കഴിയാതെ വീണു കിടക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത്. ഉടന്‍ അടിയന്തര പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി.ക്രിസ്മസ് ആഘോഷത്തിനായി ഡോക്ടറായ മകളും വീട്ടിലെത്തിയിരുന്നു. എന്‍എച്ച്എസില്‍ ഡോക്ടറായ മകളും നഴ്‌സായ ഭാര്യയും സിപിആര്‍ നല്‍കി. ആംബുലന്‍സ് ടീം സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പത്തനംതിട്ട മൈലപ്ര സ്വദേശിയാണ് ജിജി.

ല്യൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റും ലൂട്ടന്‍ അസോസിയേഷന്റെ സ്ഥാപകരില്‍ ഒരാളുമാണ്. ജിജിയുടെ മരണം സുഹൃത്തുക്കള്‍ക്കും അസോസിയേഷന്‍ അംഗങ്ങള്‍ക്കും വലിയ വേദനയാകുകയാണ്. ഐയ്ല്‍സ്ബറി എന്‍എച്ച്എസ് ഹോസ്പിറ്റലിലായിരുന്നു ജിജി ജോലി ചെയ്തിരുന്നത്. ഭാര്യ ഷേര്‍ളി ലൂട്ടന്‍ ആന്‍ഡ് ഡണ്‍സ്റ്റബിള്‍ ആശുപത്രിയില്‍ നഴ്‌സാണ്

മക്കള്‍ നിക്കി (എന്‍എച്ച്എസ് ഡോക്ടര്‍), നിഖില്‍, നോയല്‍ എന്നിവരാണ്.സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന ബെജിയുടെ മൂത്ത സഹോദരനാണ് പരേതന്‍.


Other News in this category



4malayalees Recommends