പ്രതിയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍! കഴിഞ്ഞ വര്‍ഷം പോലീസ് തള്ളിയത് 1 മില്ല്യണ്‍ കവര്‍ച്ച, മോഷണ കേസുകള്‍; ബ്രിട്ടനിലെ പോലീസ് സേനയ്ക്ക് നാണക്കേടായി ഞെട്ടിക്കുന്ന കണക്കുകള്‍; കള്ളന്‍മാര്‍ക്ക് 'നല്ല' കാലം?

പ്രതിയുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍! കഴിഞ്ഞ വര്‍ഷം പോലീസ് തള്ളിയത് 1 മില്ല്യണ്‍ കവര്‍ച്ച, മോഷണ കേസുകള്‍; ബ്രിട്ടനിലെ പോലീസ് സേനയ്ക്ക് നാണക്കേടായി ഞെട്ടിക്കുന്ന കണക്കുകള്‍; കള്ളന്‍മാര്‍ക്ക് 'നല്ല' കാലം?

കഴിഞ്ഞ വര്‍ഷം ഒരു മില്ല്യണിലേറെ കവര്‍ച്ച, മോഷണ കേസുകള്‍ പോലീസ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ പോലീസ് സേനകളാണ് പ്രതിയെ കണ്ടുപിടിക്കാന്‍ കഴിയാതെ വന്ന 1,145,254 കേസുകളില്‍ അന്വേഷണം അവസാനിപ്പിച്ചത്.


എല്ലാത്തരത്തിലുമുള്ള കുറ്റകൃത്യങ്ങളുടെ പേരില്‍ അറസ്റ്റും, കുറ്റം ചാര്‍ത്തുന്നതുമായ കേസുകളുടെ എണ്ണം കേവലം 5.4 ശതമാനമായി താഴ്ന്നുവെന്നും ഹോം ഓഫീസ് ഡാറ്റ വ്യക്തമാക്കി. ഏഴ് വര്‍ഷം മുന്‍പ് 15 ശതമാനത്തില്‍ കൂടുതലുണ്ടായിരുന്ന നിരക്കാണ് ഈ വിധം ഇടിഞ്ഞത്.

ഈ കണക്കുകള്‍ പോലീസിന് നാണക്കേടാണെന്ന് മുന്‍ മെറ്റ് ഡിസിഐ മിക്ക് നെവില്ലെ പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ പ്രതിയെ കണ്ടെത്താന്‍ പോലും പോലീസിന് സാധിക്കുന്നില്ല. ഓരോ കവര്‍ച്ചയിലും ഇരയ്ക്ക് 1400 പൗണ്ട് വീതം നഷ്ടം സംഭവിക്കുന്നുണ്ട്.

ഡിറ്റക്ടീവുമാര്‍ അന്വേഷണം അവസാനിപ്പിച്ച മറ്റ് രണ്ട് മില്ല്യണ്‍ കേസുകളിലാണ് ഇവ ഉള്‍പ്പെടുന്നത്. 3 ലക്ഷം കുറ്റകൃത്യങ്ങള്‍ അക്രമം നിറഞ്ഞതാണ്. 1,145,254 കവര്‍ച്ചകളും, മോഷണങ്ങളുമാണ് 2021 ജൂണ്‍ മുതല്‍ 2022 ജൂണ്‍ വരെ കാലയളവില്‍ പറയാന്‍ ഒരു പ്രതിയെ കിട്ടാതെ പോയതിനാല്‍ ഉപേക്ഷിച്ചതെന്നാണ് ഞെട്ടിക്കുന്ന വിവരം.

ആഘോഷ സീസണില്‍ ജനങ്ങള്‍ യാത്രകള്‍ക്കും, സന്ദര്‍ശനങ്ങള്‍ക്കും ഇറങ്ങുമ്പോള്‍ മോഷണങ്ങള്‍ വര്‍ദ്ധിക്കുമെന്ന ആശങ്ക നിലനില്‍ക്കവെയാണ് പോലീസ് നടപടി പരിമിതമാണെന്ന് വ്യക്തമാകുന്നത്.
Other News in this category



4malayalees Recommends