ബ്രിട്ടന് പുതുവര്‍ഷം ആഘോഷിക്കാന്‍ കാറ്റും, മഴയും വരുന്നു! ന്യൂഇയര്‍ തലേന്ന് കാലാവസ്ഥ മോശമാകുന്നതോടെ ഡ്രൈവിംഗ് ബുദ്ധിമുട്ടാകുമെന്ന് മുന്നറിയിപ്പ്; തണുപ്പേറില്ലെങ്കിലും മഴ ആഘോഷം 'തണുപ്പിക്കുമോ?'

ബ്രിട്ടന് പുതുവര്‍ഷം ആഘോഷിക്കാന്‍ കാറ്റും, മഴയും വരുന്നു! ന്യൂഇയര്‍ തലേന്ന് കാലാവസ്ഥ മോശമാകുന്നതോടെ ഡ്രൈവിംഗ് ബുദ്ധിമുട്ടാകുമെന്ന് മുന്നറിയിപ്പ്; തണുപ്പേറില്ലെങ്കിലും മഴ ആഘോഷം 'തണുപ്പിക്കുമോ?'

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലോകം പുതുവര്‍ഷത്തെ സാധാരണ നിലയില്‍ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. കോവിഡ് വൈറസ് സൃഷ്ടിച്ച അശാന്തി ഇടയ്ക്കിടെ ഇപ്പോഴും തലപൊക്കുന്നുണ്ടെങ്കിലും ഇക്കുറി ആഘോഷങ്ങള്‍ക്ക് വിലക്കില്ല. അതുകൊണ്ട് തന്നെ ന്യൂ ഇയര്‍ തകര്‍ത്ത് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടനിലെ ജനങ്ങള്‍.


ക്രിസ്മസിന് മുന്‍പുള്ള കൊടുംതണുപ്പ് താല്‍ക്കാലികമായി വിടവാങ്ങിയതിന്റെ ആശ്വാസത്തില്‍ ഇരിക്കുമ്പോഴാണ് ആഘോഷങ്ങള്‍ 'തണുപ്പിക്കാന്‍' കാറ്റും, മഴയും വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. യുകെയിലെ ഭൂരിപക്ഷം മേഖലകളിലും താപനില മെച്ചപ്പെട്ട സ്ഥിതിയില്‍ തുടരുമെങ്കിലും ഇംഗ്ലണ്ടിലും, വെയില്‍സിലും മഴ പെയ്തിറങ്ങുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്.

മണിക്കൂറില്‍ 40 മൈല്‍ വേഗത്തിലുള്ള കാറ്റിനൊപ്പമാണ് മഴയും ശക്തമാകുക. ഇതോടെ ശനിയാഴ്ച പുതുവര്‍ഷാഘോഷങ്ങള്‍ക്ക് അല്‍പ്പം തിളക്കം കുറയും. അടുത്ത ഏതാനും ദിവസങ്ങളില്‍ റോഡ് യാത്രക്കിറങ്ങുന്ന ഡ്രൈവര്‍മാര്‍ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പരിശോധിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ നിര്‍ദ്ദേശിച്ചു.

'ഇംഗ്ലണ്ടിലും, വെയില്‍സിലും ഉടനീളം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഡ്രൈവിംഗ് ബുദ്ധിമുട്ടായിരിക്കും', മെറ്റ് ഓഫീസ് കാലാവാസ്ഥാ പ്രവചനക്കാരനായ ഗ്രെഡ് ഡ്യൂഹഴ്സ്റ്റ് വ്യക്തമാക്കി.

വ്യാഴാഴ്ച മുതല്‍ തന്നെ മഴയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കും. ഈ വര്‍ഷം ബാക്കിയുള്ള ദിവസങ്ങളില്‍ സ്ഥിരതയില്ലാത്ത കാലാവസ്ഥയാണ് കാത്തിരിക്കുന്നത്. മഴയും, ശക്തമായ കാറ്റുമായാണ് പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുക. സ്‌കോട്ട്‌ലണ്ടില്‍ മഞ്ഞ് വീഴ്ചയും ആരംഭിക്കുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു.
Other News in this category



4malayalees Recommends