ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും തീരെ സമരങ്ങള്‍; ഇന്ന് ബ്രിട്ടനില്‍ ആരൊക്കെ സമരം ചെയ്യും, നിങ്ങളുടെ ജീവിതത്തെ എങ്ങിനെ ബാധിക്കും? പുതുവര്‍ഷം വരെ സ്ഥിതി മോശം

ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞിട്ടും തീരെ സമരങ്ങള്‍; ഇന്ന് ബ്രിട്ടനില്‍ ആരൊക്കെ സമരം ചെയ്യും, നിങ്ങളുടെ ജീവിതത്തെ എങ്ങിനെ ബാധിക്കും? പുതുവര്‍ഷം വരെ സ്ഥിതി മോശം

ക്രിസ്മസ് ആഘോഷങ്ങള്‍ പൂര്‍ത്തിയായി. ഇനി പുതുവര്‍ഷത്തിനായുള്ള കാത്തിരിപ്പാണ്. ഇതിനിടയില്‍ സാധാരണ ജീവിതം മടങ്ങിയെത്തേണ്ടതുമാണ്. എന്നാല്‍ ഇക്കുറി പണിമുടക്കുകള്‍ മൂലം ആ തിരിച്ചുവരവ് വേഗത്തിലാകില്ല.


ഡിസംബര്‍ 27-ന് സാധാരണമായി പൊതുഗാതഗത സംവിധാനങ്ങള്‍ ക്രിസ്മസ് കഴിഞ്ഞ് ടൈംടേബിളിലേക്ക് തിരിച്ചെത്തേണ്ട സമയമാണ്. എന്നാല്‍ ഇക്കുറി 27-ാം തീയതി തുടര്‍ച്ചയായ സമരപരമ്പരയില്‍ കുടുങ്ങിയിരിക്കുകയാണ്. റെയില്‍, ബസ് സമരങ്ങളാണ് ഇന്നും തുടരുക.

നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, ആര്‍എംടി യൂണിയനുകളില്‍ പെട്ട നെറ്റ്‌വര്‍ക്ക് റെയില്‍ ജോലിക്കാര്‍ ക്രിസ്മസ് തലേന്ന് 6 മുതല്‍ പണിമുടക്ക് ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ 6 മണിക്കാണ് ഈ സരം അവസാനിച്ചത്. സമരപരമ്പര തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും ഇതിന്റെ പ്രത്യാഘാതം തുടരും.

ടിഎസ്എസ്എ അംഗങ്ങള്‍ ഡിസംബര്‍ 27 മുതല്‍ 29 വരെയാണ് പണിമുടക്കുന്നത്. ഇതോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റെയില്‍വെ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനം നിലയ്ക്കും. അവന്തി വെസ്റ്റ് കോസ്റ്റ് യാത്രക്കാരോട് അത്യാവശ്യമെങ്കില്‍ മാത്രം യാത്ര ചെയ്യാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ബസ് ഡ്രൈവര്‍മാരും ഇന്ന് പണിമുടക്കുന്നുണ്ട്. അബെലിയോ ഓടുന്ന എല്ലാ റൂട്ടുകളും ഇതുമൂലം ബാധിക്കപ്പെടും. തലസ്ഥാനത്ത് യാത്രകള്‍ മുന്‍കൂര്‍ പ്ലാന്‍ ചെയ്യണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് ലണ്ടന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Other News in this category



4malayalees Recommends