Qatar

കാല്‍നടയാത്രക്കാരുടെയും സൈക്ലിസ്റ്റുകളുടെയും റോഡ് മുറിച്ചുകടക്കല്‍ അനായാസമാകും ; ഖത്തറില്‍ പുതിയ സാങ്കേതിക സംവിധാനം വരുന്നു
ഖത്തറില്‍ കാല്‍നട യാത്രക്കാര്‍ക്ക് സഹായമായി പുതിയ സാങ്കേതിക സംവിധാനം. ട്രാഫിക് സിഗ്‌നലുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന സാങ്കേതികവിദ്യ പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് വികസിപ്പിച്ചത്. ട്രാഫിക് സിഗ്‌നലുകളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് പെഡസ്ട്രിയന്‍ ക്രോസിങ് സെന്‍സര്‍ സാങ്കേതിക വിദ്യയാണ് യാത്രക്കാര്‍ക്ക് സഹായകമാകുക.  കാല്‍നടയാത്രക്കാരുടെയും സൈക്ലിസ്റ്റുകളുടെയും റോഡ് മുറിച്ചുകടക്കല്‍ അനായാസമാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ദോഹ സിറ്റി സെന്റര്‍, നാസര്‍ ബിന്‍ ഖാലിദ് ഇന്റര്‍സെക്ഷന്‍, അല്‍ ജസ്‌റ ഇന്റര്‍സെക്ഷന്‍, വാദി അല്‍ സൈല്‍ ഇന്റര്‍സെക്ഷന്‍, ഫയര്‍ സ്റ്റേഷന്‍ ഇന്റര്‍സെക്ഷന്‍, അല്‍ ഖലീജ് ഇന്റര്‍സെക്ഷന്‍, അല്‍ ദിവാന്‍ ഇന്‍ര്‍സെക്ഷന്‍ എന്നിവടങ്ങളിലാണ് സെന്‍സര്‍ സ്ഥാപിച്ചത്, വൈകാതെ ഖത്തറിന്റെ വിവിധ

More »

ഖത്തറിലെ വാണിജ്യമേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി
ഖത്തറിലെ വാണിജ്യ മേളകളില്‍ മിന്നല്‍പരിശോധന.അനധികൃതമായി വില്‍പനയ്ക്ക് വെച്ച തേന്‍, ഓയില്‍ എന്നിവ പിടിച്ചെടുത്തു. വാണിജ്യവ്യവസായ മന്ത്രാലയമാണ് പരിശോധന നടത്തിയത്. കൃത്യമായ വിവരങ്ങള്‍ നല്‍കാതെ വില്‍പ്പനയ്ക്ക് വെച്ച വസ്തുക്കളാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ ഇവയ്ക്ക് വേണ്ടത്ര ഗുണനിലവാരമില്ലെന്നും തെളിഞ്ഞു. തെറ്റായ വിവരങ്ങള്‍ നല്‍കി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക,

More »

ഫിഫ അറബ് കപ്പില്‍ വിറ്റത് അഞ്ചര ലക്ഷത്തിലേറെ ടിക്കറ്റുകള്‍
2022 ലോക കപ്പ് ഫുട്‌ബോളിനൊരുങ്ങവേ ഫിഫ അറബ് കപ്പിലൂടെ ഖത്തര്‍ തയ്യാറെടുപ്പില്‍. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും 16 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇതിനകം 5,60,000 ടിക്കറ്റുകളാണ് വിറ്റത്. ഇതില്‍ 89 ശതമാനവും വാങ്ങിയത് ഖത്തറിലെ താമസക്കാരാണ്. ഖത്തറും യുഎഇയും തമ്മിലുള്ള മല്‍സരം കാണാന്‍ വേണ്ടി മാത്രം ഒഴുകിയെത്തിയത് 63,439 കാണികളാണ്. ഖത്തറിന്റെ കായിക ചരിത്രത്തില്‍ ഏറ്റവും

More »

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ദോഹയില്‍ മരിച്ചു
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ദോഹയില്‍ മരണപ്പെട്ടു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ഡോക്ടറുമായിരുന്ന ഡോ. ഹിബ ഇസ്മയില്‍ (30) ആണ് മരണപ്പെട്ടത്. കോഴിക്കോട് സ്വദേശിയും ഖത്തര്‍ ഫൌണ്ടേഷനില്‍ ഡോക്ടറുമായ ഡോ. മുഹമ്മദ് ഷിനോയ് ആണ് ഭര്‍ത്താവ്. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശി ഇസ്മയിലിന്റെയും മഹ്മൂദയുടെയും മകളാണ്.

More »

ഉഭയകക്ഷി നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ സൗദി ഖത്തര്‍ ധാരണ
ഉഭയകക്ഷി നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ സൗദിഖത്തര്‍ ധാരണ. ഖത്തര്‍ അമീറും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും നടത്തിയ ചര്‍ച്ചയിലാണ് ധാരണ. ഖത്തര്‍ സന്ദര്‍ശനം പൂത്തിയാക്കി മുഹമ്മദ് സല്‍മാന്‍ മടങ്ങി. ആറാമത് ഖത്തര്‍ സൗദി സംയുക്ത സഹകരണ സമിതി യോഗത്തിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ദൃഢമാക്കാന്‍ തീരുമാനമെടുത്തത്. വാണിജ്യ വ്യവസായ നിക്ഷേപ മേഖലകളില്‍ ഇരു രാജ്യങ്ങളും

More »

ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറാനുള്ള സമയപരിധി ഈ മാസം അവസാനിക്കും
ഖത്തറില്‍ പഴയ കറന്‍സി നോട്ടുകള്‍ മാറാനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കും. ബാങ്കുകള്‍, എടിഎമ്മുകള്‍ തുടങ്ങിയവ വഴി പുതിയ നോട്ടുകള്‍ മാറിയെടുക്കാനുള്ള നടപടി ജനങ്ങള്‍ വേഗത്തിലാക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനെട്ടിനാണ് ഖത്തര്‍ പുതിയ കറന്‍സികള്‍ പുറത്തിറക്കിയത്. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ജനങ്ങള്‍ക്ക് ഒരു വര്‍ഷത്തിലേറെ സമയം

More »

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ന് ഖത്തറിലെത്തും
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ന് ഖത്തറിലെത്തും. ഖത്തര്‍ അമീറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളില്‍ സഹകരണം ശക്തമാക്കുന്ന കരാറുകളില്‍ ഒപ്പുവെച്ചേക്കും കിരീടാവകാശിയായതിന് ശേഷം ഇതാദ്യമായാണ് സൗദി പ്രതിരോധമന്ത്രി കൂടിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഖത്തറിലെത്തുന്നത്. ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരത്തോടെ

More »

ദോഹ കോഴിക്കോട് ഇന്‍ഡിഗോ വിമാനം വൈകുന്നു; യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി
ദോഹകോഴിക്കോട് ഇന്‍ഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു.ഖത്തര്‍ സമയം രാവിലെ ഏഴിന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത് . യാത്രക്കാര്‍ ദോഹ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. സാങ്കേതിക തകരാറാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.രാവിലെ ദോഹയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് കോഴിക്കോട് വിമാനത്തവളത്തില്‍ എത്തേണ്ട വിമാനമാണിത്. വൈകീട്ട് ആറരയോടെ വിമാനം പുറപ്പെടുമെന്നാണ്

More »

ഇന്ത്യയുടെ കൊവാക്‌സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി
ഇന്ത്യയുടെ കൊവാക്‌സിന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. ഉപാധികളോടെയാണ് കൊവാക്‌സിന് അംഗീകാരം നല്‍കിയത്.  കൊവാക്‌സിന് അംഗീകാരം ലഭിക്കാത്തതിനാല്‍ ഇത് സ്വീകരിച്ച കുടുംബത്തെ ഖത്തറിലേക്ക് കൊണ്ടുവരാന്‍ കഴിയാതിരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. നിലവില്‍ കൊവാക്‌സിന് പുറമെ സിനോഫാം, സിനോവാക്, സ്പുട്‌നിക് എന്നിവയാണ് ഖത്തറില്‍

More »

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറും

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളില്‍ ഒന്നായി ഖത്തറിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം അടിസ്ഥാനമാക്കിയുള്ള ആദ്യ 10 സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഖത്തര്‍ സ്ഥാനം പിടിച്ചുപറ്റിയിരിക്കുന്നത്. പട്ടികയില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ്

മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയില്‍ അന്തരിച്ചു

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയില്‍ അന്തരിച്ചു. അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്ററില്‍ അക്കൗണ്ടന്റായ ഒറ്റയില്‍ മുഹമ്മദ് ശരീഫ് ജസീല ദമ്പതികളുടെ മകന്‍ ഹസന്‍ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടര്‍ന്ന് രണ്ടു

മധ്യസ്ഥ റോളില്‍ വീണ്ടും ഖത്തര്‍; യുക്രെയിനും റഷ്യയും തമ്മില്‍ കുട്ടികളുടെ കൈമാറ്റം നടപ്പാക്കും

റഷ്യയും ഉക്രെയ്‌നും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിനിടയില്‍ പിടിയിലായ 48 കുട്ടികളെ പരസ്പരം കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും ധാരണയായി. ഇതുമായി ബന്ധപ്പെട്ട് ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളാണ് കുട്ടികളുടെ കൈമാറ്റത്തിലേക്ക് വഴി

സമയത്ത് എത്തിയിട്ടും വിമാനം കയറാന്‍ അനുവദിച്ചില്ല; യാത്രക്കാരിക്ക് 20,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഖത്തര്‍ കോടതി

ബോര്‍ഡിംഗ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും യാത്രക്കാരിയെ വിമാനത്തില്‍ കയറാന്‍ ജീവനക്കാരന്‍ വിസമ്മതിച്ച കേസില്‍ യാത്രക്കാരിക്ക് എയര്‍ലൈന്‍ കമ്പനി നഷ്ടപരിഹാരം നല്‍കണമെന്ന് ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ട്രേഡ് കോടതി ഉത്തരവിട്ടു. ജീവനക്കാരന്റെ നടപടി മൂലം

ലോകത്തെ സ്വാധീനിച്ച നേതാവായി ഖത്തര്‍ പ്രധാനമന്ത്രി

ടൈം മാഗസിന്റെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറു വ്യക്തികളില്‍ ഒരാളായി ഖത്തറിന്റെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ഥാനി ഇടം നേടി. അമേരിക്കയുടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ടൈം മാഗസിന്റെ ഏറ്റവും പുതിയ പട്ടികില്‍ ലോക നേതാക്കളുടെ

ഹമാസിന്റെ പുതിയ സമാധാന പാക്കേജ് ഖത്തറിന് കൈമാറി

ഗാസ ഇസ്രായേല്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് പുതിയ സമാധാന പാക്കേജുമായി ഗാസയിലെ പോരാളി വിഭാഗമായ ഹമാസ് നേതൃത്വം. മേഖലയിലെ സംഘര്‍ഷത്തിന് അയവു വരുത്തുന്നതിന് ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ നടക്കുന്നതിനിടയിലാണ് മൂന്ന് ഘട്ടങ്ങളിലായി വെടിനിര്‍ത്തല്‍