മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ദോഹയില്‍ മരിച്ചു

മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ദോഹയില്‍ മരിച്ചു
മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മലയാളി ഡോക്ടര്‍ ദോഹയില്‍ മരണപ്പെട്ടു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ ഡോക്ടറുമായിരുന്ന ഡോ. ഹിബ ഇസ്മയില്‍ (30) ആണ് മരണപ്പെട്ടത്. കോഴിക്കോട് സ്വദേശിയും ഖത്തര്‍ ഫൌണ്ടേഷനില്‍ ഡോക്ടറുമായ ഡോ. മുഹമ്മദ് ഷിനോയ് ആണ് ഭര്‍ത്താവ്. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശി ഇസ്മയിലിന്റെയും മഹ്മൂദയുടെയും മകളാണ്. മൂന്നാഴ്ച്ച മുമ്പാണ് ഹിബ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞയാഴ്ച്ച പെട്ടെന്ന് തലവേദന വരികയും ഗുരുതരാവസ്ഥയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഗുരുതരമായ മസ്തിഷ്‌കാഘാതമാണ് ഹിബയ്ക്ക് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തുകയും വെന്റിലേറ്ററില്‍ ജീവന്‍ രക്ഷിക്കാനായി ശ്രമം നടന്നുവരികയും ചെയ്യുന്നതിനിടെയാണ് ഇന്ന് രാവിലെയോടെ മരണം സംഭവിച്ചത്.

Other News in this category



4malayalees Recommends