ഖത്തറിലെ വാണിജ്യമേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി

ഖത്തറിലെ വാണിജ്യമേഖലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി
ഖത്തറിലെ വാണിജ്യ മേളകളില്‍ മിന്നല്‍പരിശോധന.അനധികൃതമായി വില്‍പനയ്ക്ക് വെച്ച തേന്‍, ഓയില്‍ എന്നിവ പിടിച്ചെടുത്തു. വാണിജ്യവ്യവസായ മന്ത്രാലയമാണ് പരിശോധന നടത്തിയത്. കൃത്യമായ വിവരങ്ങള്‍ നല്‍കാതെ വില്‍പ്പനയ്ക്ക് വെച്ച വസ്തുക്കളാണ് പിടിച്ചെടുത്തത്. പരിശോധനയില്‍ ഇവയ്ക്ക് വേണ്ടത്ര ഗുണനിലവാരമില്ലെന്നും തെളിഞ്ഞു. തെറ്റായ വിവരങ്ങള്‍ നല്‍കി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക, പച്ചക്കറികളും മാംസവും ഇറക്കുമതി ചെയ്ത രാജ്യത്തിന്റെ പേര് ഉള്‍പ്പെടെ മാറ്റുക, ഭക്ഷ്യ യോഗ്യമല്ലാത്ത വസ്തുക്കള്‍ വില്‍ക്കുക തുടങ്ങിയ നിരവധി ക്രമക്കേടുകള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പരിശോധന വ്യാപകമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

Other News in this category



4malayalees Recommends