ഫിഫ അറബ് കപ്പില്‍ വിറ്റത് അഞ്ചര ലക്ഷത്തിലേറെ ടിക്കറ്റുകള്‍

ഫിഫ അറബ് കപ്പില്‍ വിറ്റത് അഞ്ചര ലക്ഷത്തിലേറെ ടിക്കറ്റുകള്‍
2022 ലോക കപ്പ് ഫുട്‌ബോളിനൊരുങ്ങവേ ഫിഫ അറബ് കപ്പിലൂടെ ഖത്തര്‍ തയ്യാറെടുപ്പില്‍. മിഡില്‍ ഈസ്റ്റിലെയും ആഫ്രിക്കയിലെയും 16 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ഇതിനകം 5,60,000 ടിക്കറ്റുകളാണ് വിറ്റത്. ഇതില്‍ 89 ശതമാനവും വാങ്ങിയത് ഖത്തറിലെ താമസക്കാരാണ്.

ഖത്തറും യുഎഇയും തമ്മിലുള്ള മല്‍സരം കാണാന്‍ വേണ്ടി മാത്രം ഒഴുകിയെത്തിയത് 63,439 കാണികളാണ്.

ഖത്തറിന്റെ കായിക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത ടൂര്‍ണമെന്റ് എന്ന നിലയ്ക്ക് ലോക കപ്പിനുള്ള ഒരുക്കത്തിന് മികച്ച അവസരമാണ് അറബ് കപ്പ് ഒരുക്കിയത്.

Other News in this category



4malayalees Recommends