കാല്‍നടയാത്രക്കാരുടെയും സൈക്ലിസ്റ്റുകളുടെയും റോഡ് മുറിച്ചുകടക്കല്‍ അനായാസമാകും ; ഖത്തറില്‍ പുതിയ സാങ്കേതിക സംവിധാനം വരുന്നു

കാല്‍നടയാത്രക്കാരുടെയും സൈക്ലിസ്റ്റുകളുടെയും റോഡ് മുറിച്ചുകടക്കല്‍ അനായാസമാകും ; ഖത്തറില്‍ പുതിയ സാങ്കേതിക സംവിധാനം വരുന്നു
ഖത്തറില്‍ കാല്‍നട യാത്രക്കാര്‍ക്ക് സഹായമായി പുതിയ സാങ്കേതിക സംവിധാനം. ട്രാഫിക് സിഗ്‌നലുകളില്‍ കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്ന സാങ്കേതികവിദ്യ പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് വികസിപ്പിച്ചത്. ട്രാഫിക് സിഗ്‌നലുകളില്‍ സ്ഥാപിച്ച ഓട്ടോമാറ്റിക് പെഡസ്ട്രിയന്‍ ക്രോസിങ് സെന്‍സര്‍ സാങ്കേതിക വിദ്യയാണ് യാത്രക്കാര്‍ക്ക് സഹായകമാകുക.

കാല്‍നടയാത്രക്കാരുടെയും സൈക്ലിസ്റ്റുകളുടെയും റോഡ് മുറിച്ചുകടക്കല്‍ അനായാസമാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ ദോഹ സിറ്റി സെന്റര്‍, നാസര്‍ ബിന്‍ ഖാലിദ് ഇന്റര്‍സെക്ഷന്‍, അല്‍ ജസ്‌റ ഇന്റര്‍സെക്ഷന്‍, വാദി അല്‍ സൈല്‍ ഇന്റര്‍സെക്ഷന്‍, ഫയര്‍ സ്റ്റേഷന്‍ ഇന്റര്‍സെക്ഷന്‍, അല്‍ ഖലീജ് ഇന്റര്‍സെക്ഷന്‍, അല്‍ ദിവാന്‍ ഇന്‍ര്‍സെക്ഷന്‍ എന്നിവടങ്ങളിലാണ് സെന്‍സര്‍ സ്ഥാപിച്ചത്, വൈകാതെ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലെ തിരക്കേറിയ ഇന്റര്‍സെക്ഷനുകളില്‍ ഇവ സ്ഥാപിക്കും.

Other News in this category



4malayalees Recommends