Bahrain

റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കും: ബഹ്‌റൈന്‍
റോഡുകളുടെ അറ്റകുറ്റപണിക്കായി പുത്തന്‍ ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് ബഹ്‌റൈന്‍. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന പുതിയ സാങ്കേതികവിദ്യ ബഹ്‌റൈനില്‍ ഉപയോഗിക്കണമെന്ന ശുപാര്‍ശ നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകരിച്ചു. റോഡിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ഇതിലൂടെ സാധിക്കും. കൗണ്‍സിലര്‍ മുഹമ്മദ് അല്‍ ദോസരിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ബഹ്‌റൈന്‍ ഇത്തരത്തിലൊരു സംവിധാനവുമായി മുന്നോട്ടു വന്നിരിക്കുന്നത്. ബഹ്‌റൈനിലെ പല നഗരത്തിലും ഗതാഗതം, ട്രാഫിക് എന്നിവ മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. സുരക്ഷ മെച്ചപ്പെടുത്താനും

More »

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി വരുമോ ?
പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നെങ്കിലും പാര്‍ലമെന്റ് അംഗീകാരം നല്‍കുകയായിരുന്നു. നിര്‍ദ്ദേശം പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം, ഉപരി സഭയായ ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ടു, ഒരുപ്രവാസി വ്യക്തി ഓരോ തവണയും അയക്കുന്ന തുകയ്ക്ക്

More »

കള്ളപ്പണം വെളുപ്പിക്കല്‍ ; പ്രതികള്‍ക്ക് തടവും പിഴയും
കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിലെ രണ്ടു പ്രതികള്‍ക്ക് തടവും പിഴയും വിധിച്ചു. ഒന്നാം പ്രതിക്ക് അഞ്ചു വര്‍ഷവും രണ്ടാം പ്രതിക്ക് മൂന്നു വര്‍ഷവും തടവാണ് ക്രിമിനല്‍ കോടതി വിധിച്ചത്. അംഗീകാരമില്ലാതെ പണം സ്വരൂപിച്ചതിന് ഒന്നാം പ്രതിക്ക് ഒരു വര്‍ഷവും രണ്ടാം പ്രതിക്ക് ആറു മാസവും തടവു

More »

മനുഷ്യക്കടത്ത് ; ബഹ്‌റൈനില്‍ നാല് ഏഷ്യക്കാര്‍ റിമാന്‍ഡില്‍
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പരാതി പ്രകാരം നാല് ഏഷ്യന്‍ വംശജരെ റിമാന്‍ഡ് ചെയ്യാനും ഹൈ ക്രിമിനല്‍ കോടതിയിലേക്ക് കേസ് റഫര്‍ ചെയ്യാനും അറ്റോണി ജനറല്‍ ഉത്തരവിട്ടു. ജോലിക്കായി എത്തിയ സ്ത്രീകളെ അതിനു വിരുദ്ധമായി ഉപയോഗപ്പെടുത്തിയെന്നാണ് കേസ്. അവരുടെ സമ്മതമില്ലാതെ അനാശാസ്ത്യത്തിന് നിര്‍ബന്ധിക്കുകയും സ്വാതന്ത്ര്യം തടയുകയും ചെയ്തതെന്നാണ് പരാതി.അനാശാസ്യത്തിലൂടെ പണം

More »

കൊവിഡ് ; ബഹ്‌റൈന്‍ രാജ്യവ്യാപകമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നു
കൊവിഡ്19നും അതിന്റെ വകഭേദങ്ങള്‍ക്കുമെതിരേ ബഹ്‌റൈന്‍ രാജ്യവ്യാപകമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നു. ഫൈസര്‍ എക്‌സ്ബിബി 1.5 ബൂസ്റ്റര്‍ ഷോട്ടുകള്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും നല്‍കാനാണ് തീരുമാനം. ആഗോളതലത്തില്‍ കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ആദ്യമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന രാജ്യമാണ് ബഹ്‌റൈന്‍. ഫൈസര്‍ ബയോ എന്‍ടെക്

More »

കണ്ണൂര്‍ സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു
കണ്ണൂര്‍ തലശ്ശേരി കക്കറ റോഡ് നരൂവത്ത് കരയില്‍ സുനില്‍ കുമാര്‍ (53) ബഹ്‌റൈനില്‍ അന്തരിച്ചു. ബഹറൈന്‍ ശ്രീ മുത്തപ്പന്‍ മടപ്പുരയുടെ ട്രസ്റ്റിയും കണ്ണൂര്‍ ജില്ലാ പ്രവാസി അസോസിയേഷന്‍ ഭാരവാഹിയുമായിരുന്നു. ഭാര്യ ഷമീന, മക്കള്‍ സായന്ത്, ശ്രീഹരി  മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള

More »

ബഹ്‌റൈനും യുഎഇയും അടുത്ത ബന്ധം ; കിരീടാകവാശി
ബഹ്‌റൈനും യുഎഇയും അടുത്ത ബന്ധം ആണ് ഉള്ളതെന്ന് ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ വ്യക്തമാക്കി. ബഹ്‌റൈനിലെ യുഎഇ അംബാസഡര്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ ഹംദാന്‍ ബിന്‍ സായിദ് ആല്‍നഹ്യാനെ സ്വീകരിച്ച ശേഷം ആണ് കിരീടാവകാശി ഇക്കാര്യം പറഞ്ഞത്. മികച്ചതും സുദൃഢവുമായ ബന്ധമായ ബന്ധം ആണ് ഇപ്പോള്‍ ഉള്ളത്. എന്നും അദ്ദേഹം

More »

ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തില്‍ കുട്ടികളുടെ പരിപാടികള്‍ വൈറല്‍
ബഹ്‌റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ സ്‌കൂള്‍ റിഫ ക്യാമ്പസിലെ വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന് ആശംസകള്‍ അര്‍പ്പിക്കാന്‍ ഒത്തുചേര്‍ന്ന് നിറങ്ങളുടെ പായ്ക്കപ്പലുകള്‍ ഒരുക്കി. ഏകദേശം നാലായിരം വിദ്യാര്‍ത്ഥികളും 200 അധ്യാപകരും ജീവനക്കാരും ചേര്‍ന്നാണ് ദേശീയ ദിനാഘോഷ വേളയെ അവിസ്മരണീയമാക്കാന്‍ വേറിട്ട ആഘോഷം ക്യാമ്പസില്‍

More »

ബഹ്‌റൈനില്‍ മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബഹ്‌റൈനില്‍ ജോലി ചെയ്തുവരികയായിരുന്ന മലയാളിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര കോട്ടയപ്പുറം സ്വദേശി കുന്നുമ്മല്‍ മനോജ് (45) ആണ് മുഹറഖില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  മരണകാരണം ഹൃദയാഘാതമാണെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍

More »

തിരൂര്‍ സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

മലപ്പുറം തിരൂര്‍ മീനടത്തൂര്‍ സ്വദേശി ബഹ്‌റൈനില്‍ വെച്ച് നിര്യാതനായി. ഈസ്റ്റ് മീനടത്തൂര്‍ മേലെപീടിയേക്കല്‍ ആലിയാമു ഹാജി ഫാത്തിമ ദമ്പതികളുടെ മകന്‍ അഷ്‌റഫ് (42) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് മരിച്ചത്. ബഹ്‌റൈനില്‍ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു

ബഹ്‌റൈനില്‍ തീപിടിത്തം ; നാലു പേര്‍ മരിച്ചു

ബഹ്‌റൈനില്‍ കെട്ടിടത്തില്‍ തീപിടിത്തം. നാല് പേര്‍ മരിച്ചു. അല്‍ ലൂസിയില്‍ എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവര്‍ സുരക്ഷിതരാണെന്നും

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തി ; വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍

ബഹ്‌റൈനില്‍ രണ്ട് വ്യാജ യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തിയതായി ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍. സര്‍വകലാശാലകളെന്ന വ്യാജേന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ കോഴ്‌സുകള്‍ വാഗ്ദാനം ചെയ്ത് സ്വദേശികളും പ്രവാസികളുമായ വിദ്യാര്‍ഥികളെയും കബളിപ്പിച്ച സ്ഥാപനങ്ങള്‍ക്കെതിരേയാണ്

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും

ബഹ്‌റൈനില്‍ ഇനി മുതല്‍ ഹോട്ടലുകളിലെ മുറി വാടക കൂടും. രാജ്യത്തെ ഹോട്ടല്‍ താമസത്തിന് പുതിയ വിനോദ സഞ്ചാര നികുതി പ്രഖ്യാപിച്ചതോടെയണിത്. 2024 മെയ് 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായി ബഹ്‌റൈന്‍ ടൂറിസം മന്ത്രാലയം അറിയിച്ചു. ഒരു ഹോട്ടല്‍ മുറിക്ക് പ്രതിദിനം മൂന്ന് ബഹ്‌റൈന്‍ ദിനാര്‍

നിയമം ലംഘിച്ച 125 തൊഴിലാളികളെ പിടികൂടി

എല്‍എംആര്‍എ താമസ വിസ നിയമങ്ങള്‍ ലംഘിച്ച 125 വിദേശ തൊഴിലാളികള്‍ പിടിയിലായതായി എല്‍എംആര്‍എ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് നിയമ ലംഘകരെ കണ്ടെത്തിയത്. 985 പരിശോധനകളാണ് ഏപ്രില്‍ 21 മുതല്‍ 27 വരെ നടത്തിയത്. ഇക്കാലയളവില്‍

സാമൂഹികാഘാതം ഏല്‍പ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

സാമൂഹിക ആഘാതമേല്‍പ്പിക്കുന്ന വീഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഇലക്ട്രോണിക് കുറ്റകൃത്യ വിഭാഗമാണ് പ്രതിയുടെ വീഡിയോക്കെതിരെ നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്തത്. സാമൂഹിക മനുഷ്യര്‍ക്കിടയില്‍ വിഭജനം