റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കും: ബഹ്‌റൈന്‍

റോഡുകളുടെ അറ്റകുറ്റപ്പണിക്കായി ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിക്കും: ബഹ്‌റൈന്‍
റോഡുകളുടെ അറ്റകുറ്റപണിക്കായി പുത്തന്‍ ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമെന്ന് ബഹ്‌റൈന്‍. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്ന പുതിയ സാങ്കേതികവിദ്യ ബഹ്‌റൈനില്‍ ഉപയോഗിക്കണമെന്ന ശുപാര്‍ശ നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗീകരിച്ചു. റോഡിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് ഇതിലൂടെ സാധിക്കും. കൗണ്‍സിലര്‍ മുഹമ്മദ് അല്‍ ദോസരിയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ബഹ്‌റൈന്‍ ഇത്തരത്തിലൊരു സംവിധാനവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

ബഹ്‌റൈനിലെ പല നഗരത്തിലും ഗതാഗതം, ട്രാഫിക് എന്നിവ മെച്ചപ്പെടുത്താന്‍ വേണ്ടിയുള്ള ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അത്യാവശ്യമാണ്. സുരക്ഷ മെച്ചപ്പെടുത്താനും പുതിയ എഐ സാങ്കേതികവിദ്യയിലൂടെ രാജ്യത്ത് കൂടതല്‍ വികസനങ്ങള്‍ കൊണ്ടുവരാന്‍ ആണ് ലക്ഷ്യം വെക്കുന്നത്. വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന അത്യാധുനിക ഉപകരണം റോഡുകളിലെ 13 തരം തകരാറുകളെ കണ്ടെത്താന്‍ സാധിക്കും. റോഡുകള്‍ സ്‌കാന്‍ ചെയ്ത് വിള്ളലുകളും കുഴികളും എന്നിവ ഉള്‍പ്പടെയുള്ള വൈകല്യങ്ങള്‍ കണ്ടെത്തും.

Other News in this category



4malayalees Recommends