മനുഷ്യക്കടത്ത് ; ബഹ്‌റൈനില്‍ നാല് ഏഷ്യക്കാര്‍ റിമാന്‍ഡില്‍

മനുഷ്യക്കടത്ത് ; ബഹ്‌റൈനില്‍ നാല് ഏഷ്യക്കാര്‍ റിമാന്‍ഡില്‍
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പരാതി പ്രകാരം നാല് ഏഷ്യന്‍ വംശജരെ റിമാന്‍ഡ് ചെയ്യാനും ഹൈ ക്രിമിനല്‍ കോടതിയിലേക്ക് കേസ് റഫര്‍ ചെയ്യാനും അറ്റോണി ജനറല്‍ ഉത്തരവിട്ടു. ജോലിക്കായി എത്തിയ സ്ത്രീകളെ അതിനു വിരുദ്ധമായി ഉപയോഗപ്പെടുത്തിയെന്നാണ് കേസ്. അവരുടെ സമ്മതമില്ലാതെ അനാശാസ്ത്യത്തിന് നിര്‍ബന്ധിക്കുകയും സ്വാതന്ത്ര്യം തടയുകയും ചെയ്തതെന്നാണ് പരാതി.അനാശാസ്യത്തിലൂടെ പണം സമ്പാദിക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. പ്രതികളേയും ഇരകളേയും വൈദ്യപരിശോധനകള്‍ വിധേയമാക്കി. ഇരകളെ അഭയ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ഏഷ്യക്കാരായ പ്രതികളുടെ കേസില്‍ ജനുവരി 9ന് കോടതി വിധി പറയും.

Other News in this category



4malayalees Recommends