കൊവിഡ് ; ബഹ്‌റൈന്‍ രാജ്യവ്യാപകമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നു

കൊവിഡ് ; ബഹ്‌റൈന്‍ രാജ്യവ്യാപകമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നു
കൊവിഡ്19നും അതിന്റെ വകഭേദങ്ങള്‍ക്കുമെതിരേ ബഹ്‌റൈന്‍ രാജ്യവ്യാപകമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നു. ഫൈസര്‍ എക്‌സ്ബിബി 1.5 ബൂസ്റ്റര്‍ ഷോട്ടുകള്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും നല്‍കാനാണ് തീരുമാനം. ആഗോളതലത്തില്‍ കൊവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ആദ്യമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്ന രാജ്യമാണ് ബഹ്‌റൈന്‍.

ഫൈസര്‍ ബയോ എന്‍ടെക് വികസിപ്പിച്ചെടുത്ത ഈ ബൈവാലന്റ് ബൂസ്റ്റര്‍ ഷോട്ടുകള്‍ യഥാര്‍ത്ഥ വൈറസുകളെ മാത്രമല്ല അതിന്റെ പുതിയ വേരിയന്റുകളേയും ചെറുക്കാനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ബഹ്‌റൈനിലെ ആരോഗ്യ മന്ത്രാലയം രാജ്യത്തുടനീളമുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഫൈസര്‍ എക്‌സ്ബിബി 1.5 വാക്‌സിനുകളുടെ ലഭ്യത ഔദ്യോഗികമായി പ്രഖ്യാപിച്ചു. വാക്‌സിനേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കുന്നതിനുമായി മന്ത്രാലയം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends