പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി വരുമോ ?

പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി വരുമോ ?
പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള നിയമത്തിന് ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. സര്‍ക്കാര്‍ ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തിരുന്നെങ്കിലും പാര്‍ലമെന്റ് അംഗീകാരം നല്‍കുകയായിരുന്നു.

നിര്‍ദ്ദേശം പാര്‍ലമെന്റ് സ്പീക്കര്‍ അഹമ്മദ് അല്‍ മുസല്ലം, ഉപരി സഭയായ ശൂറ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിട്ടു, ഒരുപ്രവാസി വ്യക്തി ഓരോ തവണയും അയക്കുന്ന തുകയ്ക്ക് രണ്ടു ശതമാനം ലെവി ചുമത്താനാണ് നീക്കം.പണമയക്കുന്നതിന് നികുതി ചുമത്തുന്നത് അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്നാണ് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends