Australia

ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സൂപ്പര്‍ആന്വേഷന്‍ ടാക്‌സ് ഇളവുകളില്‍ വന്‍ പാളിച്ച; ഇത് മുഖ്യമായും പ്രയോജനപ്പെടുന്നത് അനര്‍ഹരായ സമ്പന്ന വയോജനങ്ങള്‍ക്ക്; ഇളവിനെ ഇവര്‍ സമ്പാദ്യം വര്‍ധിപ്പിക്കാന്‍ ദുരുപയോഗിക്കുന്നു
കോവിഡ് പ്രതിസന്ധിയില്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സൂപ്പര്‍ആന്വേഷന്‍ ടാക്‌സ് ഇളവുകള്‍ മുഖ്യമായും പണക്കാര്‍ക്കാണ് പ്രയോജനപ്പെടുകയെന്ന ആക്ഷേപം ശക്തമായി. ഫെഡറല്‍ ഗവണ്‍മെന്റിന്റെ റിട്ടയര്‍മെന്റ് ഇന്‍കം റിവ്യൂവാണ് ഞെട്ടിപ്പിക്കുന്ന ഈ സത്യം പുറത്ത് കൊണ്ട് വന്നിരിക്കുന്നത്. നിലവിലെ സിസ്റ്റത്തിലെ ഈ പിഴവുകള്‍ മുതലെടുത്ത് ഉയര്‍ന്ന വരുമാനക്കാര്‍ സൂപ്പര്‍ ആന്വേഷനെ തങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള ടൂളാക്കി ദുരുപയോഗപ്പെടുത്തുന്നത് തടയുന്നതിനായി സിസ്റ്റത്തില്‍ പൊളിച്ചെഴുത്ത് നടത്തേണ്ട സമയം അതിക്രമിച്ചുവെന്നാണ് പുതിയ റിവ്യൂ ആവശ്യപ്പെട്ടിരിക്കുന്നത്. റിട്ടയര്‍മെന്റ് ഇന്‍കം റിവ്യൂ തയ്യാറാക്കിയിരിക്കുന്ന  മുന്‍ ഐഎംഎഫ്  ഡയറക്ടറും സീനിയര്‍ ട്രഷറി ബ്യൂറോക്രാറ്റുമായ മൈക്കല്‍ കാല്ലഗന്‍  650 പേജ്

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നത് ഒരാള്‍ പ്രചരിപ്പിച്ച കള്ളത്തിന്റെ അടിസ്ഥാനത്തില്‍...!! രോഗകേന്ദ്രമായ പിസ ഷോപ്പില്‍ താന്‍ ജോലി ചെയ്തുവെന്ന് ഒരു വ്യക്തി കള്ളം പറഞ്ഞതിന് സ്റ്റേറ്റ് മുഴുവന്‍ പ്രതിസന്ധിയിലായ ദുരവസ്ഥ...!!
സൗത്ത്  ഓസ്‌ട്രേലിയയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നത് തനിക്ക് ഒരു പിസ ഷോപ്പുമായി ബന്ധമുണ്ടെന്ന് കളവ് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണെന്ന വിചിത്രമായ വെളിപ്പെടുത്തലുമായി പോലീസ് രംഗത്തെത്തി. സ്‌റ്റേറ്റില്‍ 36 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സ്‌റ്റേറ്റില്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ ലോക്ഡൗണ്‍ ബുധനാഴ്ച മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

More »

സൗത്ത് ഓസ്‌ട്രേലിയയിലെ പുതിയ സര്‍ക്യൂട്ട് ബ്രേക്കര്‍ ലോക്ക്ഡൗണ്‍ വിക്ടോറിയന്‍ ലോക്ക്ഡൗണിനേക്കാള്‍ കടുത്തതാകുമെന്ന ആശങ്കയേറുന്നു; കേസുകള്‍ ഇനിയും പെരുകിയാല്‍ ആറ് ദിവസത്തെ ലോക്ക്ഡൗണ്‍ ഇനിയും നീട്ടുമെന്ന് മുന്നറിയിപ്പ്
 സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ കോവിഡ് പകര്‍ച്ച നിയന്ത്രിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന ആറ് ദിവസത്തെ സര്‍ക്യൂട്ട് ബ്രേക്കര്‍ ലോക്ക്ഡൗണ്‍ വിക്ടോറിയയില്‍ രണ്ടാം കോവിഡ് തരംഗ കാലത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളേക്കാള്‍ കര്‍ക്കശമാകുമോയെന്ന ആശങ്ക ശക്തമാകുന്നു. എന്നാല്‍ പ്രസ്തുത നിയന്ത്രണം വെറും ആറ് ദിവസങ്ങള്‍ മാത്രമാണുണ്ടാവുകയെന്നത്

More »

എന്‍എസ്ഡബ്ല്യൂവിലെ ഹോട്ടല്‍ ക്വാറന്റൈന് പണം നല്‍കിയത് വെറും പത്ത് ശതമാനത്തില്‍ കുറവ് യാത്രക്കാര്‍; ജൂലൈ മുതല്‍ 43,684 പേര്‍ ആഢംബര ക്വാറന്റൈനില്‍ കഴിഞ്ഞെങ്കിലും പണം നല്‍കിയത് വെറും 4156 പേര്‍ മാത്രം; നഷ്ടമായത് രണ്ട് മില്യണിലധികം ഡോളര്‍
ന്യൂ സൗത്ത് വെയില്‍സിലെ ഹോട്ടലുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന ട്രാവലര്‍മാരില്‍ വെറും പത്ത് ശതമാനത്തില്‍ കുറവ് ട്രാവലര്‍മാര്‍ മാത്രമേ ക്വാറന്റൈന്‍ സര്‍വീസിന് പണം നല്‍കാന്‍ തയ്യാറാകുന്നുള്ളുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്റ്റേറ്റ് ഗവണ്‍മെന്റ് ഹോട്ടല്‍ ക്വാറന്റൈന്‍ പ്രോഗ്രാം തുടങ്ങിയിട്ട് നാല് മാസത്തോളമായെങ്കിലും ഈ സ്ഥിതിക്ക്

More »

നോര്‍ത്തേണ്‍ ടെറിട്ടെറി സര്‍ക്കാര്‍ സ്വകാര്യ കമ്പനിയുടെ ഖനി വികസിപ്പിക്കുന്നതിന് നല്‍കിയ അംഗീകാരം; വന്‍ പരിസ്ഥിതി പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് മുന്നറിയിപ്പ്; സര്‍ക്കാര്‍ നീക്കം സേക്രഡ് സൈറ്റ് അഥോറിറ്റിയുടെ മുന്നറിയിപ്പുകളെ അവഗണിച്ച് കൊണ്ട്
നോര്‍ത്തേണ്‍ ടെറിട്ടെറി ഗവണ്‍മെന്റ് ഗ്ലെന്‍കോര്‍സ് മാക് ആര്‍തര്‍ റിവര്‍ സിങ്ക് മൈന്‍ വികസിപ്പിക്കലിന് അനുവാദം നല്‍കി. സര്‍ക്കാരിന്റെ സേക്രഡ് സൈറ്റ് അഥോറിറ്റിയുടെ മുന്നറിയിപ്പുകളെ കാറ്റില്‍ പറത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഈ വിവാദ നീക്കം നടത്തിയിരിക്കുന്നത്. കമ്പനിയുടെ മൈനിംഗ് മാനേജ്‌മെന്റ് പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെ തങ്ങളുടെ മൈനിംഗ് പിറ്റ്

More »

ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറില്‍ ഏഴ് ശതമാനമായി വര്‍ധിച്ചു; ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും സമ്പദ് വ്യവസ്ഥയിലെ മറ്റ് പ്രവണതകള്‍ പ്രതീക്ഷാനിര്‍ഭരമെന്നും എക്കണോമിസ്റ്റുകള്‍; കഴിഞ്ഞ മാസം തൊഴിലില്ലാതായവര്‍ 25,500 പേര്‍
ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് ഒക്ടോബറില്‍ 6.9 ശതമാനത്തില്‍ നിന്നും ഏഴ് ശതമാനമായി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഇതൊരു പോസിറ്റീവ് സൂചനയാണെന്നുമാണ് സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ വിലയിരുത്തുന്നത്. സമ്പദ് വ്യവസ്ഥയിലെ മറ്റ് പ്രവണതകള്‍ വിലയിരുത്തുമ്പോള്‍ സമ്പദ് വ്യവസ്ഥ കോവിഡ്

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ പുതിയ ലോക്ക്ഡൗണ്‍ ആരംഭിച്ചു; കടുത്ത നീക്കം പുതിയ കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതിനാല്‍; അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങാനും ഏവരും മാസ്‌ക് ധരിക്കാനും നിര്‍ദേശം; സ്റ്റേറ്റില്‍ ടൂര്‍ നടത്തുന്നവര്‍ ജാഗ്രതൈ
ഓസ്‌ട്രേലിയയിലെ ഏറ്റവും പുതിയ കോവിഡ് ലോക്ക്ഡൗണിലേക്ക് മിഴി തുറന്ന് കൊണ്ടാണ് സൗത്ത് ഓസ്‌ട്രേലിയക്കാര്‍ ഇന്ന് കാലത്ത് ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നത്. സ്‌റ്റേറ്റില്‍ പുതിയ കോവിഡ് ബാധ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കടുത്ത നടപടി കൈക്കൊണ്ടിരിക്കുന്നത്. സ്റ്റേറ്റിലെ പുതിയ കോവിഡ് പകര്‍ച്ചയെ മുളയിലേ നുള്ളിക്കളയാനാണ് പുതിയ ലോക്ക്ഡൗണെന്നാണ്

More »

കാന്‍ബറയില്‍ ഈ സമ്മറില്‍ കടുത്ത ബുഷ്ഫയര്‍ ഭീഷണി; ലാനിന മൂലം മഴയേറി മരങ്ങളും പുല്ലുകളും കൂടുതലായി വളര്‍ന്നതിനാല്‍ സമ്മറില്‍ ഇവയ്ക്ക് വേഗം തീപിടിക്കുമെന്ന് മുന്നറിയിപ്പ്; മഴയാല്‍ പുല്‍മേടുകള്‍ വെട്ടിത്തെളിക്കാത്തതിനാല്‍ സമ്മറില്‍ അഗ്നി സാധ്യതയേറും
കാന്‍ബറയില്‍ ഈ സമ്മറില്‍ പുല്‍മേടുകള്‍ക്ക് തീ പിടിക്കുന്ന ഭീഷണിയേറുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ശക്തമായി. ലാ നിന എന്ന പ്രതിഭാസം മൂലം മഴയേറി മരങ്ങളും പുല്‍മേടുകളും വളര്‍ന്നതിനെ  തുടര്‍ന്നാണിതിന് സാധ്യതയേറിയിരിക്കുന്നത്. നനുത്ത സ്പ്രിംഗ് സീസണ് അറുതിയാവുകയും ചൂട് വര്‍ധിക്കുകയും ചെയ്തിരിക്കുന്നതിനാല്‍ വരാനിരിക്കുന്ന വാരങ്ങളില്‍ കാന്‍ബറയില്‍ ബുഷ് ഫയര്‍ ഭീഷണി

More »

ഓസ്‌ട്രേലിയയിലേക്ക് പാര്‍ട്ട്ണര്‍ വിസകള്‍ തേടുന്ന ആയിരക്കണക്കിന് പേര്‍ കടുത്ത അനിശ്ചിതത്വത്തില്‍; കാരണം മാസങ്ങളായി തുടരുന്ന കോവിഡ് പ്രതിസന്ധി മൂലം വിസ അപേക്ഷകള്‍ പ്രൊസസ് ചെയ്യുന്നതിലുണ്ടായ കാലതാമസം; ത്രിശങ്കുവിലായ അപേക്ഷകള്‍ ഒരു ലക്ഷത്തോളം
ഓസ്‌ട്രേലിയയില്‍ മാസങ്ങളായി തുടരുന്ന കോവിഡ് പ്രതിസന്ധി മൂലം പാര്‍ട്ട്ണര്‍ വിസകള്‍ തേടുന്നവരില്‍ കടുത്ത അനിശ്ചിത്വമുണ്ടായെന്ന് റിപ്പോര്‍ട്ട്. കോവിഡ് പ്രതിസന്ധിയാല്‍ പാര്‍ട്ട്ണര്‍ വിസകള്‍ പ്രൊസസ് ചെയ്യുന്നതില്‍ വന്‍ കാലതാമസം നേരിട്ട് ആയിരക്കണക്കിന് പേര്‍ കടുത്ത പ്രതിസന്ധി നേരിടുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ കെട്ടിക്കിടക്കുന്ന

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി