Australia

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ സാമൂഹിക അകല നിയന്ത്രണങ്ങള്‍ പകുതിയാക്കും; ഈ ഇളവ് ലഭിക്കണമെങ്കില്‍ ബിസിനസുകള്‍ ചെക്ക് ഇന്‍ സിബിആര്‍ ആപ്പ് ഉപയോഗിക്കണം; കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ന്യൂ ഇയര്‍ ഈവ് ആഘോഷങ്ങള്‍ റദ്ദാക്കി
 ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ സാമൂഹിക അകല നിയന്ത്രണങ്ങള്‍ പകുതിയായി വെട്ടിക്കുറയ്ക്കുന്നു. എന്നാല്‍ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ന്യൂ ഇയര്‍ ഈവ് ആഘോഷങ്ങള്‍ ഇവിടെ റദ്ദാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബിസിനസുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങളില്‍ 50 ശതമാനത്തോളം ഇളവ് അടുത്ത ആഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ നീക്കമനുസരിച്ച് നാല് ചതുരശ്ര മീറ്ററില്‍ ഒരാള്‍ മാത്രമേ പാടുള്ളൂവെന്ന നിബന്ധനയാണ് ഡിസംബര്‍ രണ്ട് മുതല്‍ പകുതിയായി വെട്ടിക്കുറയ്ക്കുന്നത്. ഇത് പ്രകാരം രണ്ട് ചതുരശ്ര മീറ്ററില്‍ ഒരാള്‍ക്ക് നിലകൊള്ളാന്‍ അനുവദിക്കാന്‍ ബിസിനസുകള്‍ക്ക് സാധിക്കും. മഹാമാരിയാല്‍ വലഞ്ഞ ഈ

More »

ക്യൂന്‍സ്ലാന്‍ഡില്‍ വരും ദിവസങ്ങളില്‍ കടുത്ത ഉഷ്ണതരംഗം; താപനില 40 ഡിഗ്രിക്ക് മുകളില്‍ പോകും; നോര്‍ത്ത് ഈസ്റ്റ് എന്‍എസ്ഡബ്ല്യൂവിലും ബ്രിസ്ബാനിലെ പടിഞ്ഞാറന്‍ സബര്‍ബുകളിലും ഭീഷണി; പ്രായമായവരും കുട്ടികളും മറ്റ് രോഗികളും ജാഗ്രതൈ
ക്യൂന്‍സ്ലാന്‍ഡ് വരും ദിവസങ്ങളില്‍ കടുത്ത ഉഷ്ണതരംഗത്താല്‍ വലയുന്നുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സൗത്ത് ഈസ്റ്റ് ക്യൂന്‍സ്ലാന്‍ഡില്‍ താപനില 40 ഡിഗ്രിക്ക് മുകളില്‍ പോകുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പേകുന്നത്. ക്യൂന്‍സ്ലാന്‍ഡിന് സമീപത്തുള്ള സ്റ്റേറ്റുകളിലേക്കും ഈ

More »

ഓസ്‌ട്രേലിയക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു വരുന്നതിന് ക്രിസ്മസിന് മുന്നോടിയായി കൂടുതല്‍ വിമാനങ്ങള്‍; കോവിഡില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ 36,000ത്തിലേറെ പേര്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ രജിസ്ട്രര്‍ ചെയ്ത് കാത്തിരിക്കുന്നു
കോവിഡ് പ്രതിസന്ധി കാരണം വിദേശങ്ങളില്‍ കുടുങ്ങിപ്പോയ കൂടുതല്‍ ഓസ്‌ട്രേലിയക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു വരുന്നതിന് ക്രിസ്മസിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൂടുതല്‍ വിമാനങ്ങള്‍ പ്രദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കാരെ ക്രിസ്മസിന് മുമ്പ് വീടുകളിലെത്തിക്കുന്നതിനായിരിക്കും ഈ റീപാട്രിയേഷന്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നത്.

More »

ഓസ്‌ട്രേലിയയിലെ എല്ലാ ഇന്റസ്ട്രികളിലും സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ ശമ്പള വിടവ് ;സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ ശരാശരി 25,534 ഡോളര്‍ കുറവ് ശമ്പളം; അസമത്വം തിരിച്ചറിഞ്ഞിട്ടും 45 ശതമാനത്തിലധികം തൊഴിലുടമകളും ഇത് പരിഹരിക്കാന്‍ തയ്യാറാവുന്നില്ല
 ഓസ്‌ട്രേലിയയിലെ എല്ലാ  ഇന്റസ്ട്രികളിലും സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍  ശമ്പള വിടവ് നിലനില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തി ദി വര്‍ക്ക്‌പ്ലേസ് ജെന്‍ഡര്‍ ഈക്വാലിറ്റി ഏജന്‍സി (ഡബ്ല്യൂജിഇഎ) രംഗത്തെത്തി. ഇത് പ്രകാരം പുരുഷന്‍മാര്‍ക്ക് അധിക ശമ്പളം നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് കുറവാണ് നല്‍കുന്നതെന്നാണ് ഏജന്‍സി വെളിപ്പെടുത്തുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍

More »

വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ തന്റെ ഫോട്ടോയും ഒപ്പും സഹിതമുള്ള ടീ ഷര്‍ട്ട് വിപണിയിലിറക്കി തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താന്‍ ശ്രമിച്ചു; മാര്‍ക്ക് മാക് ഗോവന്റെ നടപടിക്കെതിരെ വിമര്‍ശനം; ടീ ഷര്‍ട്ടിനെ പ്രോത്സാഹിപ്പിച്ച് പ്രാദേശിക ബിസിനസുകള്‍
 തന്റെ ഒപ്പ് വച്ച ടീ ഷര്‍ട്ട് വിറ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമുണ്ടാക്കാന്‍ ശ്രമിച്ച വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന്റെ നടപടി വന്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും വിധേയമാകുന്നുവെന്ന് റിപ്പോര്‍ട്ട്.ഇതിനെതിരെ വന്‍ വിമര്‍ശനവുമായി ലേബര്‍ എംപിയായ ബാല്‍കാട്ട ഡേവിഡ് മൈക്കല്‍ രംഗത്തെത്തിയിട്ടുണ്ട്. ടീ ഷര്‍ട്ടിന് മേല്‍ മാക് ഗോവന്‍ ഒപ്പ്

More »

സൗത്ത് ഓസ്ട്രേലിയയുടെ ഭാഗങ്ങളില്‍ ഈ വീക്കെന്‍ഡില്‍ താപനില 40 ഡിഗ്രിയില്‍ അധികമാകും; വെള്ളിയാഴ്ച പോര്‍ട്ട് ഓഗസ്റ്റയില്‍ താപനില 45 ഡിഗ്രിയാകും; പോര്‍ട്ട് പിറിയില്‍ ശനിയാഴ്ച 41 ഡിഗ്രിയും അഡലെയ്ഡില്‍ 36 ഡിഗ്രിയും
 സൗത്ത് ഓസ്ട്രേലിയയുടെ ഭാഗങ്ങളില്‍ ഈ വീക്കെന്‍ഡില്‍ താപനില 40 ഡിഗ്രിയില്‍ അധികമാകുമെന്ന് പുതിയ കാലാവസ്ഥാ പ്രവചനം മുന്നറിയിപ്പേകുന്നു. എന്നാല്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ താപനില ഇതിലും അധികരിക്കുമെന്നും പ്രവചനമുണ്ട്. ഇത് പ്രകാരം  ശനിയാഴ്ച പോര്‍ട്ട് പിറിയില്‍ താപനില 41 ഡിഗ്രിയും അഡലെയ്ഡില്‍ 36 ഡിഗ്രിയുമായിരുന്നു. വരാനിരിക്കുന്ന വാരത്തില്‍ സ്റ്റേറ്റിലെ വിവിധ

More »

സൗത്ത് ഓസ്ട്രേലിയയില്‍ പുതിയ കോവിഡ് രോഗപ്പകര്‍ച്ച മുളയിലേ നുള്ളിയെറിഞ്ഞ് യുവ ലേഡി ഡോക്ടര്‍ താരമായി; ലൈയെല്‍ മാക്എവിന്‍ ഹോസ്പിറ്റലിലെ വൃദ്ധയുടെ ചുമയില്‍ സംശയം തോന്നി ടെസ്റ്റിന് വിധേയയാക്കിയ ലേഡി ഡോക്ടര്‍ കോവിഡ് നേരത്തെ കണ്ടെത്തി
 സൗത്ത് ഓസ്ട്രേലിയയില്‍ നിലവില്‍ ഒരു യുവ ലേഡി ഡോക്ടറാണ് താരം. സ്റ്റേറ്റില്‍ പുതിയൊരു കോവിഡ് ഔട്ട്ബ്രേക്ക് മുളയിലേ നുള്ളിക്കളഞ്ഞതിന്റെ പേരിലാണ് ഇവര്‍ക്ക് താരപരിവേഷം ചാര്‍ത്തിക്കൊടുത്ത് സൗത്ത് ഓസ്ട്രേലിയയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ നിക്കോള സ്പുരിയര്‍ രംഗത്തെത്തിയിരിക്കുന്നത്.               അഡലെയ്ഡ് നോര്‍ത്തേണ്‍ സബര്‍ബിലെ ലൈയെല്‍ മാക്എവിന്‍

More »

ഓസ്‌ട്രേലിയയില്‍ ഗാര്‍ഹിക പീഡന കേസുകളില്‍ ഇരകളെ ചൂഷണം ചെയ്യാനായി ജിപിഎസ് ട്രാക്കറുകളും സര്‍വയ്‌ലന്‍സ് ക്യാമറകളും പ്രതികള്‍ ദുരുപയോഗിക്കുന്നതേറുന്നു; മെസേജിംഗ് സര്‍വീസുകളിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങളുമേറുന്നു
 ഓസ്‌ട്രേലിയയില്‍ കോവിഡിനിടെ നടന്ന ഗാര്‍ഹിക പീഡന കേസുകളില്‍ തങ്ങളുടെ ഇരകളെ നിരീക്ഷിക്കാന്‍ പ്രതികള്‍  ജിപിഎസ് ട്രാക്കറുകളും സര്‍വയ്‌ലന്‍സ് ക്യാമറകളും വന്‍ തോതില്‍ ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. കോവിഡിനിടെ ഇത്തരത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ചൂഷണങ്ങളും പീഡനങ്ങളും ആക്രമണങ്ങളുമേറിയിരിക്കുന്നുവെന്നാണ് സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍

More »

വിക്ടോറിയയില്‍ വീണ്ടും കോവിഡ് ഭീഷണി; മലിന ജലത്തില്‍ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മെല്‍ബണിലെ ഏഴ് സബര്‍ബുകളിലുള്ളവര്‍ക്കാണ് കോവിഡ് ജാഗ്രതാ നിര്‍ദേശം; ലക്ഷണങ്ങളുണ്ടെന്ന് സംശയം തോന്നിയാല്‍ പോലും പരിശോധിക്കുക
വിക്ടോറിയയില്‍ വീണ്ടും കോവിഡ് മുന്നറിയിപ്പ്.മലിന ജലത്തില്‍ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് മെല്‍ബണ്‍ സബര്‍ബിലുള്ളവര്‍ക്ക് ഇത് സംബന്ധിച്ച കടുത്ത മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. കോവിഡ് ലക്ഷണങ്ങള്‍ വികസിക്കുന്നുണ്ടോയെന്ന് സൂക്ഷ്മനിരീക്ഷണം നടത്തണമെന്നും സംശയം തോന്നിയാല്‍ പോലും പരിശോധനക്ക് വിധേയരാകണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി