Australia

വിക്ടോറിയയില്‍ നിന്നെത്തിയ രണ്ട് ഇന്റര്‍നാഷണല്‍ ട്രാവലര്‍മാര്‍ സിഡ്‌നിയിലെത്തി ക്വാറന്റൈന്‍ ലംഘിച്ചു; ഇവര്‍ സിഡ്‌നിയില്‍ നിന്നും മെല്‍ബണിലേക്കുള്ള വിമാനത്തില്‍ സഞ്ചരിച്ചത് കടുത്ത ആശങ്കയുയര്‍ത്തുന്നു;വിമാനത്തിലുള്ളവരെല്ലാം ക്വാറന്റൈനില്‍ പോകണം
 വിക്ടോറിയയില്‍ നിന്നെത്തിയ രണ്ട് ഇന്റര്‍നാഷണല്‍ ട്രാവലര്‍മാര്‍ സിഡ്‌നിയിലെത്തി ക്വാറന്റൈനില്‍ കഴിയാതെ മെല്‍ബണിലേക്കുള്ള ഡൊമസ്റ്റിക് വിമാനത്തില്‍ കയറിപ്പോയത് കടുത്ത ആശങ്കക്ക് വഴിയൊരുക്കി. ഇതിനെ തുടര്‍ന്ന് ഒരു പബ്ലിക്ക് ഹെല്‍ത്ത് ഇന്‍വെസ്റ്റിഗേഷന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമങ്ങളുമാരംഭിച്ചിട്ടുണ്ട്. സിഡ്‌നിയില്‍ നിന്നും മെല്‍ബണിലേക്കുള്ള വെര്‍ജിന്‍ എയര്‍വേസ് ഫ്‌ലൈറ്റായ വിഎ 838ലാണ് ഇവര്‍ കയറിപ്പോയിരിക്കുന്നത്.  നിയാഴ്ച  ഉച്ചക്ക്  12 മണിക്ക് വിമാനം കയറിയ ഇവര്‍ ഉച്ചക്ക് 1.30നാണ് മെല്‍ബണിലെത്തിയത്. ഈ വിമാനത്തില്‍ സഞ്ചരിച്ചവരെല്ലാം തങ്ങളുടെ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നും കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കാി ഡിഎച്ച്എച്ച്എസിനെ ബന്ധപ്പെടണമെന്നുമാണ് മുന്നറിയിപ്പ്.

More »

അഡലെയ്ഡിലെ തെക്കന്‍ പ്രദേശത്തുള്ള മറിനോ കണ്‍സര്‍വേഷന്‍ പാര്‍ക്കില്‍ വന്‍ അഗ്നിബാധ; പാര്‍ക്കിന്റെ 30 ഹെക്ടറോളം കത്തി നശിച്ചു; സീഫോര്‍ഡ് ലൈന്‍ റെയില്‍ പാളത്തിലേക്ക് തീ പടര്‍ന്നതിനാല്‍ ട്രെയിനുകള്‍ നിര്‍ത്തി ; കംഗാരു ഐലന്റില്‍ തീപിടിത്തം തുടരുന്നു
കംഗാരു ഐലന്റില്‍ കടുത്ത തീപിടിത്തം തുടരുന്നതിനിടെ അഡലെയ്ഡിലെ തെക്കന്‍ പ്രദേശത്തുള്ള മറിനോ കണ്‍സര്‍വേഷന്‍ പാര്‍ക്കിന് തീപിടിത്തത്തില്‍ കടുത്ത നാശമുണ്ടായെന്ന് റിപ്പോര്‍ട്ട്.ഇന്നലെ രാത്രി 11 മണി മുതല്‍ കത്തിപ്പടര്‍ന്ന തീ കാരണം സീഫോര്‍ഡ് ലൈനില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ പെട്ടെന്ന് നിര്‍ത്തി വച്ചിരുന്നു. തീ പിടിത്തം ട്രെയിന്‍ ട്രാക്കുകളിലേക്ക് വരെ വ്യാപിച്ചതിനെ

More »

നോര്‍ത്തേണ്‍ ടെറിട്ടെറി പരോള്‍ റീഹാബ് പ്രോഗ്രാമിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കല്‍; കടുത്ത ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി അടക്കമുള്ളവര്‍; കോവിഡ് പ്രതിസന്ധിയാല്‍ 1.9 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം
നോര്‍ത്തേണ്‍ ടെറിട്ടെറി പരോള്‍ റീഹാബ് പ്രോഗ്രാമിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇവിടുത്തെ ആരോഗ്യമന്ത്രി നതാഷ ഫൈലെസ് അടക്കമുള്ളവര്‍ രംഗത്തെത്തി. പരോളില്‍ പോകുന്നവര്‍ക്കുള്ള ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ സര്‍വീസസിനുള്ള ഫണ്ട് വെട്ടിക്കുറക്കുന്നതിലാണ്  ആരോഗ്യ മന്ത്രി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഈ മാസം അവസാനം ഫണ്ടില്‍ വെട്ടിക്കുറവ്

More »

സൗത്ത്-വെസ്റ്റേണ്‍ വിക്ടോറിയയില്‍ വരും ദിവസങ്ങളില്‍ കടുത്ത കാറ്റുകള്‍; ആസ്ത്മയുള്ളവര്‍ കര്‍ക്കശമാ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അപകടമെന്ന് ആരോഗ്യ വകുപ്പ്; ഇത്തരക്കാര്‍ ജനലുകളും വാതിലുകളും അടച്ച് അകത്തളങ്ങളില്‍ കഴിയാന്‍ നിര്‍ദേശം
സൗത്ത്-വെസ്റ്റേണ്‍ വിക്ടോറിയയില്‍ വരും ദിവസങ്ങളില്‍ കടുത്ത കാറ്റുകളും ഇടിയോട് കൂടിയ കാറ്റുകളും വീശിയടിക്കാന്‍സാധ്യതയേറിയിരിക്കുന്നതിനാല്‍ ആസ്ത്മ പോലുളള രോഗങ്ങളുള്ളവര്‍ കടുത്ത മുന്‍കരുതല്‍ പാലിക്കണമെന്ന മുന്നറിയിപ്പ് ശക്തമായി. ചീഫ് ഹെല്‍ത്ത് ഓഫീസറായ ബ്രെറ്റ് സട്ടനാണ് ഗുരുതരമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് നിരവധി

More »

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ വിക്ടോറിയയുമായുളള തങ്ങളുടെ അതിര്‍ത്തികള്‍ ചൊവ്വാഴ്ച തുറക്കും; ന്യൂ സൗത്ത് വെയില്‍സുമായുള്ള അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച വരെ അന്തിമ തീരുമാനമെടുക്കില്ല; കാരണം അവിടെ പുതിയ കോവിഡ് കേസുണ്ടായിരിക്കുന്നതിനാല്‍
വിക്ടോറിയയുമായുളള തങ്ങളുടെ അതിര്‍ത്തികള്‍ നേരത്തെ നിശ്ചയിച്ചത് പോലെ ചൊവ്വാഴ്ച തന്നെ തുറക്കുമെന്ന് വ്യക്തമാക്കി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പ്രീമിയറായ മാര്‍ക്ക് മാക് ഗോവന്‍ രംഗത്തെത്തി. എന്നാല്‍ ന്യൂ സൗത്ത് വെയില്‍സുമായുള്ള അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച വരെ അന്തിമ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ

More »

ഓസ്‌ട്രേലിയക്കാരുടെ ആരോഗ്യത്തെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ വന്‍തോതില്‍ ബാധിക്കുന്നു; ഇത് മൂലമുള്ള മരണങ്ങളും ആരോഗ്യ പ്രശ്‌നങ്ങളുമേറുന്നതിനാല്‍ സത്വര നടപടി വേണമെന്ന ആവശ്യം ശക്തം; ബുഷ് ഫയറും വര്‍ധിച്ച ചൂടും കാലാവസ്ഥാ വ്യതിയാനത്താല്‍
കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ഓസ്‌ട്രേലിയക്കാരുടെ ആരോഗ്യത്തില്‍ കടുത്ത പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന മുന്നറിയിപ്പ് ശക്തമായി. തല്‍ഫലമായി ഈ പ്രശ്‌നത്തെ നേരിടുന്നതിന് കൂടുതല്‍ ജാഗ്രതയോടെയും മുന്‍ഗണനയോടെയുമുള്ള നീക്കങ്ങള്‍ നടത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ച രാജ്യവ്യാപകമായി അനുഭവപ്പെട്ട  അസാധാരണമായ കടുത്ത ഉഷ്ണ തരംഗം കാലാവസ്ഥാ

More »

സൗത്ത് ഓസ്‌ട്രേലിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവുകള്‍; വെന്യൂകളില്‍ നാല് സ്‌ക്വയര്‍ മീറ്ററില്‍ ഒരാളെന്നത് രണ്ട് മീറ്ററാക്കി ചുരുക്കും; സ്‌റ്റേറ്റില്‍ തുടര്‍ച്ചയായി ആറ് ദിവസങ്ങളായി പുതിയ കേസുകളില്ല
 സൗത്ത് ഓസ്‌ട്രേലിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളില്‍ അധികം വൈകാതെ ഇളവുകള്‍ അനുവദിക്കുമെന്ന പ്രതീക്ഷാ നിര്‍ഭരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു.  സ്റ്റേറ്റില്‍ തുടര്‍ച്ചയായി ആറ് ദിവസങ്ങളായി പുതിയ കോവിഡ് കേസുകളൊന്നും രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് ഈ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് പ്രകാരം

More »

ഓസ്‌ട്രേലിയയിലെ 60 ടൗണുകളിലും സിറ്റികളിലും നവംബറിലെ റെക്കോര്‍ഡ് ചൂടനുഭവപ്പെട്ടു; 40 പ്രദേശങ്ങളില്‍ നാളിതുവരെയുള്ള ഏറ്റവും ചൂടാര്‍ന്ന നവംബര്‍; ലാ നിന തണുപ്പിന് പകരം ചൂട് കൊണ്ടു വന്നു; വിപരീത പ്രതിഭാസത്തിന് കാരണം കാലാവസ്ഥാ വ്യതിയാനം
ഓസ്‌ട്രേലിയയിലെ ഏതാണ്ട് 60 ടൗണുകളിലും സിറ്റികളിലും നവംബറിലെ റെക്കോര്‍ഡ് ചൂടാര്‍ന്ന ദിവസം അനുഭവപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ 40 പ്രദേശങ്ങളില്‍ നാളിതുവരെയുള്ള ഏറ്റവും ചൂടാര്‍ന്ന നവംബറിലെ രാത്രിയാണ് അനുഭവപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വന്‍ പ്രത്യാഘാതമാണിതെന്നാണ് ഒരു മുന്‍നിര വെതര്‍ വാച്ചര്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ലാ നിന എന്ന

More »

ഓസ്‌ട്രേലിയയില്‍ കടന്ന് പോയത് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ നവംബര്‍; 1961-90 കാലത്തെ ശരാശരി നവംബര്‍ താപനിലയേക്കാള്‍ 2.9 ഡിഗ്രി കൂടുതല്‍; മറി കടന്നത് 2014 നവംബറില്‍ സൃഷ്ടിക്കപ്പെട്ട റെക്കോര്‍ഡ്
ഓസ്‌ട്രേലിയയില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ നവംബറാണ് കടന്ന് പോയിരിക്കുന്നതെന്ന് വെളിപ്പെടുത്തി ബ്യൂറോ ഓഫ് മെറ്റീരിയോളജി രംഗത്തെത്തി.  മാക്‌സിമം, മിനിമം, മീന്‍ ടെപറേച്ചറുകളെ സംബന്ധിച്ചിടത്തോളം നവംബറിലെ റെക്കോര്‍ഡുകളാണ് കഴിഞ്ഞ മാസം കുറിക്കപ്പെട്ടിരിക്കുന്നതെന്നാണ്  നവംബറിലെ താപനിലയെ വിശദമായി വിശകലനം ചെയ്ത് ബ്യൂറോ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചിരിക്കുന്നത്. 

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി