അഡലെയ്ഡിലെ തെക്കന്‍ പ്രദേശത്തുള്ള മറിനോ കണ്‍സര്‍വേഷന്‍ പാര്‍ക്കില്‍ വന്‍ അഗ്നിബാധ; പാര്‍ക്കിന്റെ 30 ഹെക്ടറോളം കത്തി നശിച്ചു; സീഫോര്‍ഡ് ലൈന്‍ റെയില്‍ പാളത്തിലേക്ക് തീ പടര്‍ന്നതിനാല്‍ ട്രെയിനുകള്‍ നിര്‍ത്തി ; കംഗാരു ഐലന്റില്‍ തീപിടിത്തം തുടരുന്നു

അഡലെയ്ഡിലെ തെക്കന്‍ പ്രദേശത്തുള്ള മറിനോ കണ്‍സര്‍വേഷന്‍ പാര്‍ക്കില്‍ വന്‍ അഗ്നിബാധ;  പാര്‍ക്കിന്റെ 30 ഹെക്ടറോളം കത്തി നശിച്ചു; സീഫോര്‍ഡ് ലൈന്‍ റെയില്‍ പാളത്തിലേക്ക് തീ പടര്‍ന്നതിനാല്‍ ട്രെയിനുകള്‍ നിര്‍ത്തി ;  കംഗാരു ഐലന്റില്‍ തീപിടിത്തം തുടരുന്നു
കംഗാരു ഐലന്റില്‍ കടുത്ത തീപിടിത്തം തുടരുന്നതിനിടെ അഡലെയ്ഡിലെ തെക്കന്‍ പ്രദേശത്തുള്ള മറിനോ കണ്‍സര്‍വേഷന്‍ പാര്‍ക്കിന് തീപിടിത്തത്തില്‍ കടുത്ത നാശമുണ്ടായെന്ന് റിപ്പോര്‍ട്ട്.ഇന്നലെ രാത്രി 11 മണി മുതല്‍ കത്തിപ്പടര്‍ന്ന തീ കാരണം സീഫോര്‍ഡ് ലൈനില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ പെട്ടെന്ന് നിര്‍ത്തി വച്ചിരുന്നു. തീ പിടിത്തം ട്രെയിന്‍ ട്രാക്കുകളിലേക്ക് വരെ വ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് 75ഓളം ഫയര്‍ ഫൈറ്റര്‍മാര്‍ ജീവന്‍ പണയം വച്ച് ശ്രമിച്ചതിനെ തുടര്‍ന്ന് സമീപത്തെ വീടുകളെ അഗ്നിബാധയില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

പ്രസ്തുത കണ്‍സര്‍വേഷന്‍ പാര്‍ക്കിന്റെ പടിഞ്ഞാറന്‍ ഭാഗത്തെ 30 ഹെക്ടറോളം വരുന്ന ഭാഗം പൂര്‍ണമായും കത്തി നശിച്ചുവെന്നാണ് ദി മെട്രൊപൊളിറ്റന്‍ ഫയര്‍ സര്‍വീസ് പറയുന്നത്. അതിനിടെ അഡലെയ്ഡ് നോര്‍ത്തില്‍ ഒരു വീടിന് മനപൂര്‍വം തീ വച്ച സംഭവമുണ്ടായെന്ന് പോലീസ് വെളിപ്പെടുത്തുന്നു. ഇന്നലെ രാവിലെ എട്ട് മണിക്ക് കില്‍ബേണിലെ ഗാല്‍വേ സ്ട്രീറ്റിലെ വീട്ടിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. വീടിന്റെ മുന്‍ഭാഗത്താണ് തീ വച്ചതെന്നാണ് എമര്‍ജന്‍സി ക്രൂസ് പറയുന്നു.

ഈ സമയത്ത് വീട്ടില്‍ ആള്‍ത്താമസമുണ്ടാവാത്തതിനാല്‍ വന്‍ അത്യാഹിതങ്ങളുണ്ടായില്ല. വീട്ടിലെ അഗ്നിബാധ പെട്ടെന്ന് കെടുത്തുകയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കംഗാരൂ ഐലന്റിന്റെ അമേരിക്കന്‍ റിവറിന്റെ അഞ്ച് കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ നേപ്പിയന്‍ ബേയിലുള്ള തീപിടിത്തമാണ് രണ്ടാം ദിവസവും ശമനമില്ലാതെ തുടരുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിനായിരുന്നു ഇവിടെ തീപിടിത്തം ആരംഭിച്ചിരുന്നത്.

Other News in this category



4malayalees Recommends