വിക്ടോറിയയില്‍ നിന്നെത്തിയ രണ്ട് ഇന്റര്‍നാഷണല്‍ ട്രാവലര്‍മാര്‍ സിഡ്‌നിയിലെത്തി ക്വാറന്റൈന്‍ ലംഘിച്ചു; ഇവര്‍ സിഡ്‌നിയില്‍ നിന്നും മെല്‍ബണിലേക്കുള്ള വിമാനത്തില്‍ സഞ്ചരിച്ചത് കടുത്ത ആശങ്കയുയര്‍ത്തുന്നു;വിമാനത്തിലുള്ളവരെല്ലാം ക്വാറന്റൈനില്‍ പോകണം

വിക്ടോറിയയില്‍ നിന്നെത്തിയ രണ്ട് ഇന്റര്‍നാഷണല്‍ ട്രാവലര്‍മാര്‍ സിഡ്‌നിയിലെത്തി ക്വാറന്റൈന്‍ ലംഘിച്ചു; ഇവര്‍ സിഡ്‌നിയില്‍ നിന്നും മെല്‍ബണിലേക്കുള്ള വിമാനത്തില്‍ സഞ്ചരിച്ചത് കടുത്ത ആശങ്കയുയര്‍ത്തുന്നു;വിമാനത്തിലുള്ളവരെല്ലാം ക്വാറന്റൈനില്‍ പോകണം

വിക്ടോറിയയില്‍ നിന്നെത്തിയ രണ്ട് ഇന്റര്‍നാഷണല്‍ ട്രാവലര്‍മാര്‍ സിഡ്‌നിയിലെത്തി ക്വാറന്റൈനില്‍ കഴിയാതെ മെല്‍ബണിലേക്കുള്ള ഡൊമസ്റ്റിക് വിമാനത്തില്‍ കയറിപ്പോയത് കടുത്ത ആശങ്കക്ക് വഴിയൊരുക്കി. ഇതിനെ തുടര്‍ന്ന് ഒരു പബ്ലിക്ക് ഹെല്‍ത്ത് ഇന്‍വെസ്റ്റിഗേഷന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. ഇവരുമായി സമ്പര്‍ക്കത്തിലായവരെ കണ്ടെത്താനുള്ള ശ്രമങ്ങളുമാരംഭിച്ചിട്ടുണ്ട്. സിഡ്‌നിയില്‍ നിന്നും മെല്‍ബണിലേക്കുള്ള വെര്‍ജിന്‍ എയര്‍വേസ് ഫ്‌ലൈറ്റായ വിഎ 838ലാണ് ഇവര്‍ കയറിപ്പോയിരിക്കുന്നത്.


നിയാഴ്ച ഉച്ചക്ക് 12 മണിക്ക് വിമാനം കയറിയ ഇവര്‍ ഉച്ചക്ക് 1.30നാണ് മെല്‍ബണിലെത്തിയത്. ഈ വിമാനത്തില്‍ സഞ്ചരിച്ചവരെല്ലാം തങ്ങളുടെ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നും കൂടുതല്‍ നിര്‍ദേശങ്ങള്‍ക്കാി ഡിഎച്ച്എച്ച്എസിനെ ബന്ധപ്പെടണമെന്നുമാണ് മുന്നറിയിപ്പ്. മെല്‍ബണ്‍ എയര്‍പോര്‍ട്ട് ഡൊമസ്റ്റിക് ടെര്‍മിനല്‍ മൂന്നില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായിരുന്നവര്‍ തങ്ങള്‍ക്ക് കോവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് സൂക്ഷ്മനിരീക്ഷണം നടത്തണമെന്നും ലക്ഷണങ്ങളുണ്ടെന്ന് തോന്നിയാല്‍ ടെസ്റ്റിന് വിധേയരാകണമെന്നുമാണ് നിര്‍ദേശം.

എന്നാല്‍ മെല്‍ബണ്‍ എയര്‍പോര്‍ട്ടില്‍ നിലവില്‍ പൊതുജനത്തിന് കോവിഡ് ഭീഷണിയൊന്നുമില്ലെന്നാണ് ഡിഎച്ച്എച്ച്എസ് പറയുന്നത്. വിക്ടോറിയയില്‍ തുടര്‍ച്ചയായ 36ാം ദിവസവും പുതിയ കോവിഡ് കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ശനിയാഴ്ചയും സ്ഥിരീകരിച്ചിരിക്കുന്നത്. അതിനാല്‍ യാത്രക്കാര്‍ ക്വാറന്റൈന്‍ ലംഘിച്ച് യാത്ര ചെയ്തത് നിലവില്‍ ആശങ്കക്ക് വക നല്‍കുന്നില്ലെന്നും എന്നാല്‍ മുന്‍കരുതലെന്ന നിലയിലാണ് മുന്നറിയിപ്പേകിയിരിക്കുന്നതെന്നും എന്‍എസ്ഡബ്ല്യൂ അധികൃതര്‍ വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends