Australia

ഓസ്‌ട്രേലിയ തദ്ദേശീയമായി കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു;യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡും സിഎസ്എല്ലും വികസിപ്പിക്കുന്ന കോവിഡ് -19 വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ പ്രതീക്ഷിച്ച പുരോഗതിയില്ലാത്തതിനാല്‍ ഉപേക്ഷിച്ചു
ഓസ്‌ട്രേലിയ തദ്ദേശീയമായി കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു. യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡും കോമണ്‍വെല്‍ത്ത് സെറം ലബോറട്ടറീസ് അഥവാ സിഎസ്എല്ലും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് -19 വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച പ്രതീക്ഷയില്ലാതായിരിക്കുന്നത്.  ഇന്ന് രാവിലെ പുറത്ത് വന്ന പ്രസ്താവനയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.  ഇത് സംബന്ധിച്ച ട്രയലില്‍ പങ്കെടുത്ത ചിലര്‍ക്ക് തെറ്റായ രീതിയില്‍ പോസിറ്റീവ് ഫലം പുറത്ത് വന്നതിനെ തുടര്‍ന്നാണ് ട്രയലുകള്‍ ഉപേക്ഷിച്ചിരിക്കുന്നത്.   വാക്‌സിനുകള്‍ക്കായി ഫെഡറല്‍ സര്‍ക്കാര്‍ ഒപ്പ് വച്ചിരിക്കുന്ന നാല് ഡീലുകളിലൊന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡും സിഎസ്എല്ലും ചേര്‍ന്ന് വികസിപ്പിക്കുന്ന

More »

ഓസ്‌ട്രേലിയയിലെ വിദ്യാര്‍ത്ഥികളുടെ മാത്‌സ്, സയന്‍സ് റിസല്‍ട്ടുകള്‍ മെച്ചപ്പെട്ടു; 39 രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ ഓസീസ് ഇയര്‍ 8 വിദ്യാര്‍ത്ഥികള്‍ക്ക് ഏഴാം സ്ഥാനം; ഗ്രാമപ്രദേശങ്ങളിലും തദ്ദേശീയ സമൂഹങ്ങളിലുമുള്ള കുട്ടികള്‍ ഈ വിഷയങ്ങളില്‍ പിന്നില്‍
 ഓസ്‌ട്രേലിയയിലെ  വിദ്യാര്‍ത്ഥികളുടെ മാത്‌സ്, സയന്‍സ് റിസല്‍ട്ടുകള്‍ മെച്ചപ്പെട്ടുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലും തദ്ദേശീയ സമൂഹങ്ങളിലുമുള്ള കുട്ടികള്‍ ഈ വിഷയങ്ങളില്‍ പിന്നില്‍ തുടരുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇയര്‍ എട്ട് വിദ്യാര്‍ത്ഥികളുടെ കാര്യത്തിലാണ് ആഗോള തലത്തില്‍ ഓസ്‌ട്രേലിയന്‍ കുട്ടികള്‍ ആദ്യത്തെ

More »

ക്യൂന്‍സ്ലാന്‍ഡില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന ആറ് പേര്‍ക്ക് കൊറോണ;സെപ്റ്റംബര്‍ 19ന് ശേഷം സ്റ്റേറ്റിലെ ആക്ടീവ് കേസുകള്‍ ഏറ്റവും വര്‍ധിച്ച് 21ല്‍ എത്തി; ക്വാറന്റൈനിലുള്ളവര്‍ക്ക് ഫ്രഷ് എയര്‍ ബ്രേക്കുകള്‍ തിങ്കളാഴ്ച മുതല്‍ അനുവദിക്കില്ല
വിദേശത്ത് നിന്നുമെത്തി ക്യൂന്‍സ്ലാന്‍ഡില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന  ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡിലെ മൊത്തം ആക്ടീവ് കേസുകള്‍ 21 ആയാണ് വര്‍ധിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 19ന് ശേഷം സ്റ്റേറ്റിലെ ആക്ടീവ് കേസുകള്‍ ഏറ്റവും വര്‍ധിച്ച അവസ്ഥയിലെത്തിയിരിക്കുകയാണിപ്പോള്‍. ഏറ്റവും

More »

ക്വാന്റാസിനെ കോടതി കയറ്റാനൊരുങ്ങി ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന്‍; ഫെയര്‍ വര്‍ക്ക് ആക്ടിന് വിരുദ്ധമായി 2000ത്തിലേറെ തൊഴിലുകള്‍ ഔട്ട്‌സോഴ്‌സിന് കൊടുത്തതിനെതിരെയുള്ള നീക്കം; 10 എയര്‍പോര്‍ട്ടുകളിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുത്തിയ നടപടി
2000ത്തില്‍ അധികം തൊഴിലുകള്‍ ഔട്ട്‌സോഴ്‌സിന് കൊടുക്കാനുള്ള നീക്കത്തിനെതിരെ ക്വാന്റാസിനെ കോടതി കയറ്റാന്‍ പ്രമുഖ തൊഴിലാളി യൂണിയനായ  ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന്‍ ഒരുങ്ങുന്നു. മൗറിസ് ബ്ലാക്ക്‌ബേണ്‍ ലോയര്‍മാര്‍ പ്രസ്തുത യൂണിയന് വേണ്ടി  ബുധനാഴ്ച ഒരു ടെസ്റ്റ് കേസ് ഫയല്‍ ചെയ്യുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. തൊഴിലുകള്‍ ഔട്ട്‌സോഴ്‌സിന്

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി പ്രമാണിച്ച് ബിസിനസുകളെ സഹായിക്കാന്‍ വിവാദ നീക്കവുമായി സര്‍ക്കാര്‍; തൊഴിലാളികളുമായി ബിസിനസുകള്‍ക്ക് ചില കരാറുകളിലേര്‍പ്പെടാന്‍ ഫെയര്‍ വര്‍ക്ക് കമ്മീഷന്റെ അനുവാദം; ചില തൊഴിലാളികള്‍ക്ക് ദോഷമുണ്ടാക്കുമെന്ന് ആശങ്ക
 ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി പ്രമാണിച്ച് ബിസിനസുകളെ സഹായിക്കാനായി നിര്‍ണായക നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നു. ഇത് പ്രകാരം തൊഴിലാളികളുമായി ബിസിനസുകള്‍ക്ക് ചില കരാറുകളിലേര്‍പ്പെടാന്‍  ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ അനുവാദം നല്‍കിയിട്ടതുണ്ട്. ഇത്തരം കരാറുകള്‍ ചില തൊഴിലാളികളെ കടുത്ത രീതിയില്‍ ബാധിക്കുമെന്ന മുന്നറിയിപ്പും ശക്തമാണ്.  ഇന്റസ്ട്രിയല്‍

More »

അഡലെയ്ഡില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച മുതല്‍ ക്യൂന്‍സ്ലാന്‍ഡിലേക്ക് പ്രവേശിക്കാം; കോവിഡ് പെരുപ്പമുണ്ടായതിനെ തുടര്‍ന്നുള്ള വിലക്ക് നീക്കുന്നു; നീക്കം അഡലെയ്ഡില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍
സൗത്ത് ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ അഡലെയ്ഡില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ക്യൂന്‍സ്ലാന്‍ഡിലേക്ക് പ്രവേശിക്കാന്‍ അനുമതി.ഇത് സംബന്ധിച്ച തീരുമാനത്തിലെത്തിയെന്നാണ് ക്യൂന്‍സ്ലാന്‍ഡ് സ്ഥിരീകരിച്ചിരിക്കുന്നത്.  മൂന്നാഴ്ച മുമ്പായിരുന്നു അഡലെയ്ഡിലെ നോര്‍ത്തേണ്‍ സബര്‍ബുകളില്‍ കോവിഡ് ക്ലസ്റ്റര്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ

More »

ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചൊവ്വാഴ്ച മുതല്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് വരാം; ഇവര്‍ ക്വാറന്‍ൈനില്‍ കഴിയേണ്ട; എന്‍എസ്ഡബ്ല്യൂവില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പുതിയ കേസുകളില്ല
ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചൊവ്വാഴ്ച മുതല്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് ക്വാറന്റൈന്‍ നിബന്ധന ഇല്ലാതെ പ്രവേശിക്കാമെന്ന് പ്രഖ്യാപിച്ച് പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന്‍ രംഗത്തെത്തി.  ഇക്കാര്യത്തില്‍ നേരത്തെ എടുത്ത തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് അദ്ദേഹം സ്ഥിരീകരിച്ചിരിക്കുന്നത്.   സിഡ്‌നിയിലെ ഒരു

More »

ഓസ്‌ട്രേലിയയില്‍ പഴങ്ങള്‍ക്കും ഫ്രഷ് പച്ചക്കറികള്‍ക്കുമുള്ള വില കുതിച്ചുയരും; കാരണം വിളവെടുക്കല്‍ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍; വിദേശത്ത് നിന്ന് ചരക്കെത്തിക്കാനുള്ള ബുദ്ധിമുട്ടുകളും ഇറക്കുമതി നിയന്ത്രണങ്ങളും റെക്കോര്‍ഡ് വിലക്കയറ്റമുണ്ടാക്കും
ഓസ്‌ട്രേലിയയില്‍ പഴങ്ങള്‍ക്കും ഫ്രഷ് പച്ചക്കറികള്‍ക്കുമുള്ള വില കുതിച്ചുയരുമെന്ന് പ്രവചനം. ഈ രംഗത്തെ കര്‍ഷകര്‍ക്ക് ഇതുവരെ ലഭിക്കാത്ത വിധത്തിലുള്ള വിലയാണ് ലഭിക്കാന്‍ പോകുന്നതെന്ന പ്രതീക്ഷ ശക്തമാണ്.  ഗവണ്മെന്റ് കമ്മോഡിറ്റി ഫോര്‍കാസ്റ്ററായ അബാരെസാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. തല്‍ഫലമായി പഴങ്ങളും പച്ചക്കറികളും വാങ്ങാന്‍ പോകുന്നവര്‍ വര്‍ധിച്ച വില നല്‍കാന്‍

More »

ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വഷളാകുന്നു; ആറാമത്തെ കമ്പനിയുടെ ബീഫ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചു; നേരത്തെ അഞ്ച് ഓസ്‌ട്രേലിയന്‍ ബീഫ് സപ്ലയര്‍മാരുടെ കയറ്റുമതിക്ക് വിലക്ക്; ബീഫ് ഉല്‍പാദകര്‍ ആശങ്കയില്‍
ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വഷളാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഓസ്‌ട്രേലിയയില്‍ നിന്നുളള കൂടുതല്‍ ബീഫ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചുവെന്നാണ് മുന്നറിയിപ്പ്.ക്യൂന്‍സ്ലാന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബീഫ് എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയായ മെരാമിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബീഫ്

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി