Australia

ഓസ്‌ട്രേലിയയില്‍ കടന്ന് പോയത് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ നവംബര്‍; 1961-90 കാലത്തെ ശരാശരി നവംബര്‍ താപനിലയേക്കാള്‍ 2.9 ഡിഗ്രി കൂടുതല്‍; മറി കടന്നത് 2014 നവംബറില്‍ സൃഷ്ടിക്കപ്പെട്ട റെക്കോര്‍ഡ്
ഓസ്‌ട്രേലിയയില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ നവംബറാണ് കടന്ന് പോയിരിക്കുന്നതെന്ന് വെളിപ്പെടുത്തി ബ്യൂറോ ഓഫ് മെറ്റീരിയോളജി രംഗത്തെത്തി.  മാക്‌സിമം, മിനിമം, മീന്‍ ടെപറേച്ചറുകളെ സംബന്ധിച്ചിടത്തോളം നവംബറിലെ റെക്കോര്‍ഡുകളാണ് കഴിഞ്ഞ മാസം കുറിക്കപ്പെട്ടിരിക്കുന്നതെന്നാണ്  നവംബറിലെ താപനിലയെ വിശദമായി വിശകലനം ചെയ്ത് ബ്യൂറോ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചിരിക്കുന്നത്.  മീന്‍, മിനിമം താപനിലകളുടെ അടിസ്ഥാനത്തില്‍  രാജ്യത്തെ ഏറ്റവും കൂടിയ സ്പ്രിംഗ് കാലത്തെ താപനിലയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരിക്കുന്നത്.  1961-90 കാലത്തെ ശരാശരി നവംബര്‍ താപനിലയേക്കാള്‍ 2.9 ഡിഗ്രി കൂടുതലാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരിക്കുന്നത്.  2014 നവംബറില്‍ സൃഷ്ടിക്കപ്പെട്ട റെക്കോര്‍ഡായ 2.4 ഡിഗ്രി  അധിക താപനിലയെയാണിത് മറി കടന്നിരിക്കുന്നത്.  കഴിഞ്ഞ കുറച്ച് ദിവസങ്ങളായി

More »

സൗത്ത് ഓസ്‌ട്രേലിയ വിക്ടോറിയയുമായി പങ്ക് വയ്ക്കുന്ന അതിര്‍ത്തികള്‍ തുറന്നു; 251 ദിവസങ്ങളായി ഒരു നോക് കാണാന്‍ സാധിക്കാത്ത അതിര്‍ത്തികള്‍ക്കിരു വശത്തെയും നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസം; സാധുതയുള്ള പെര്‍മിറ്റുള്ളവര്‍ക്ക് അതിര്‍ത്തി കടക്കാം
സൗത്ത് ഓസ്‌ട്രേലിയ വിക്ടോറിയയുമായി പങ്ക് വയ്ക്കുന്ന അതിര്‍ത്തികള്‍ തുറന്നത് ഇരു സ്റ്റേറ്റുകളിലുമുള്ളവര്‍ക്ക് കടുത്ത ആശ്വാസമായെന്ന് റിപ്പോര്‍ട്ട്. വിക്ടോറിയയിലെ കടുത്ത കോവിഡ് പകര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ 251 ദിവസങ്ങളായി സൗത്ത് ഓസ്‌ട്രേലിയ തങ്ങളുടെ വിക്ടോറിയന്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു സ്‌റ്റേറ്റുകളിലുമായി താമസിക്കുന്ന

More »

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലേക്കുള്ള വിമാന ചാര്‍ജ് കുത്തനെ ഉയരുന്നു; കാരണം വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കോവിഡ് അതിര്‍ത്തി നിയന്ത്രണങ്ങളില്‍ ഇളവുകളേര്‍പ്പെടുത്തതിനാല്‍; ക്രിസ്മസ് ആഘോഷിക്കാനെത്തുന്നവര്‍ വര്‍ധിച്ച ചാര്‍ജ് നല്‍കേണ്ടി വരുമെന്ന് ആശങ്ക
 വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കോവിഡ് അതിര്‍ത്തി നിയന്ത്രണങ്ങളില്‍ ഇളവുകളേര്‍പ്പെടുത്താനൊരുങ്ങുന്നതിനെ  തുടര്‍ന്ന് വിമാനടിക്കറ്റ് ചാര്‍ജ് കുത്തനെ ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ക്രിസ്മസിന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ബന്ധുക്കളെ കാണാന്‍ കൂടുതല്‍ പേര്‍ എത്തുന്നത് പ്രമാണിച്ച് എയര്‍ലൈനുകള്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് വിമാന ടിക്കറ്റ്

More »

ഓസ്‌ട്രേലിയയില്‍ പുതിയ എമര്‍ജന്‍സി വാണിംഗ് സിസ്റ്റം നിലവില്‍ വന്നു;ബുഷ് ഫയര്‍, വെള്ളപ്പൊക്കം, സൈക്ലോണുകള്‍, കാറ്റുകള്‍, ഉഷ്ണ തരംഗം എന്നീ ദുരന്തങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം നല്‍കുന്ന സിസ്റ്റം; ദുരന്തങ്ങളോട് പ്രതികരിക്കാന്‍ ഉചിതമായ നിര്‍ദേശവും
ഓസ്‌ട്രേലിയയില്‍ പുതിയ എമര്‍ജന്‍സി വാണിംഗ് സിസ്റ്റം നിലവില്‍ വന്നു. ബുഷ് ഫയര്‍, വെള്ളപ്പൊക്കം, സൈക്ലോണുകള്‍ തുടങ്ങിയ ദുരന്തങ്ങളെ സംബന്ധിച്ച മുന്നറിയിപ്പുകളേകുന്നതിനാണിത് പ്രയോജനപ്പെടുന്നത്. ഇന്നലെ മുതല്‍ നിലവില്‍ വന്നിരിക്കുന്ന വാണിംഗ് സിസ്റ്റത്തിലൂടെ ദുരന്തങ്ങളോട് എത്തരത്തിലാണ് പ്രതികരിക്കേണ്ടതെന്ന ഉപദേശം ജനത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവില്‍  രാജ്യത്തെ

More »

സൗത്ത് ഓസ്‌ട്രേലിയയും കോവിഡിന്റെ പിടിയില്‍ നിന്ന് മുക്തമായിക്കൊണ്ടിരിക്കുന്നു;ഞായറാഴ്ച നടന്ന പരിശോധനകളിലും ആര്‍ക്കും കോവിഡില്ല; ക്വാറന്റൈന്‍ ലംഘിച്ച് 30 കാരന്‍ മെട്രൊപൊളിറ്റന്‍ അഡലെയ്ഡിലെ ഏഴ് ഷോപ്പുകളില്‍ കയറിയത് ആശങ്കയേറ്റുന്നു
 സൗത്ത് ഓസ്‌ട്രേലിയയും കോവിഡിന്റെ പിടിയില്‍ നിന്ന് മുക്തമായിക്കൊണ്ടിരിക്കുന്നുവെന്ന്  റിപ്പോര്‍ട്ട്. ഇത് പ്രകാരം ഞായറാഴ്ച നടന്ന പരിശോധനകളിലും സ്‌റ്റേറ്റില്‍ ആര്‍ക്കും കോവിഡ് കണ്ടെത്തിയിട്ടില്ല. ചൊവ്വാഴ്ച സ്‌റ്റേറ്റിലെ കോവിഡ് നിയന്ത്രണങ്ങള്‍ റദ്ദാക്കാനിരിക്കവെയാണ് ആശ്വാസകരമായ ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.  സ്റ്റേറ്റില്‍ ഇതുവരെ  561 കോവിഡ് കേസുകളാണ്

More »

വിക്ടോറിയയില്‍ തുടര്‍ച്ചയായ 30ാം ദിവസവും കോവിഡ് കേസുകളില്ല; ഞായറാഴ്ച നടത്തിയ 5905 ടെസ്റ്റുകളില്‍ ആര്‍ക്കും കോവിഡില്ല; സ്‌റ്റേറ്റില്‍ നിലവില്‍ ആക്ടീവ് കേസുകളൊന്നുമില്ല; ക്യൂന്‍സ്ലാന്‍ഡും സൗത്ത് ഓസ്‌ട്രേലിയയും വിക്ടോറിയന്‍ അതിര്‍ത്തികള്‍ തുറക്കുന്നു
 വിക്ടോറിയയില്‍ തുടര്‍ച്ചയായ 30ാം ദിവസവും കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയില്ലെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഈ ആഴ്ച വിവിധ സ്റ്റേറ്റുകള്‍ വിക്ടോറിയയുമായി പങ്കിടുന്ന തങ്ങളുടെ   അതിര്‍ത്തികള്‍ തുറക്കാനിരിക്കേയാണ് കോവിഡ് അതിജീവനത്തില്‍ നിര്‍ണായകമായ നാഴികക്കല്ലില്‍ വിക്ടോറിയ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഞായറാഴ്ച നടത്തിയ 5905 ടെസ്റ്റുകളില്‍ ആര്‍ക്കും

More »

ഓസ്‌ട്രേലിയക്കാര്‍ കോവിഡ് കാരണം വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നതിനാല്‍ രാജ്യത്തെ വീട് വിലകള്‍ കുത്തനെ ഉയര്‍ന്നേക്കും; കാരണം പ്രവാസികള്‍ തദ്ദേശീയരേക്കാള്‍ വീടുകള്‍ക്ക് കൂടുതല്‍ വില നല്‍കുന്നതും വില്‍പനക്ക് വച്ച വീടുകളുടെ അപര്യാപ്തതയും
ഓസ്‌ട്രേലിയക്കാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും കോവിഡ് കാരണം സ്വദേശത്തേക്ക് മടങ്ങുന്നത് വര്‍ധിച്ച് വരുന്നതിനാല്‍ രാജ്യത്തെ പ്രോപ്പര്‍ട്ടി വിലകളില്‍ വര്‍ധനവുണ്ടാകുമെന്ന് പുതിയ റിപ്പോര്‍ട്ട്. വീടുകള്‍ക്ക് ആവശ്യക്കാരേറുന്നതിനെ തുടര്‍ന്നാണീ വര്‍ധനവ്.മാര്‍ച്ച് മുതല്‍ കോവിഡ് കാരണം വിവിധ രാജ്യങ്ങളില്‍ നിന്നും ഇതുവരെയായി 3,89,000 ഓസ്‌ട്രേലിയക്കാര്‍ മാതൃരാജ്യത്തേക്ക്

More »

എന്‍എസ്ഡബ്ല്യൂവിലെ വിവിധ ഭാഗങ്ങളെ കടുത്ത ഉഷ്ണ തരംഗം വലയ്ക്കുമെന്ന് മുന്നറിയിപ്പ്; സിഡ്‌നിയില്‍ 39 ഡിഗ്രിയായി 1960ന് ശേഷമുള്ള ഏറ്റവും ചൂടനുഭവപ്പെടും; സ്റ്റേറ്റില്‍ ചിലയിടങ്ങളില്‍ 45 ഡിഗ്രി വരെ ഊഷ്മാവുയരും; തീരപ്രദേശങ്ങളില്‍ 40 ഡിഗ്രിയാകും
എന്‍എസ്ഡബ്ല്യൂവിലെ വിവിധ ഭാഗങ്ങളെ കടുത്ത ഉഷ്ണ തരംഗം വലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ സിഡ്‌നിയില്‍ 1960ന് ശേഷമുള്ള ഏറ്റവും ചൂടാര്‍ന്ന ദിവസങ്ങളാണ് സംജാതമാകാന്‍ പോകുന്നത്.സിഡ്‌നിക്ക് പുറമെ എന്‍എസ്ഡബ്ല്യൂവിലെ വിവിധ ഭാഗങ്ങള്‍ വറചട്ടിക്ക് സമാനമായിത്തീരുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. തല്‍ഫലമായി സിഡ്‌നിയില്‍

More »

ക്യൂന്‍സ്ലാന്‍ഡില്‍ ആറ് കളിപ്പാട്ടങ്ങള്‍ അപകടഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചു; ഇവയുടെ ഭാഗങ്ങള്‍ വിഴുങ്ങി കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുമെന്ന് മുന്നറിയിപ്പ്; രണ്ട് പ്ലഷ് ടോയ്‌സിനും ചില പസില്‍ ടോയ്‌സിനും റെയിന്‍ബോ സര്‍ക്കിള്‍ സ്റ്റാക്കറിനും നിരോധനം
 ക്യൂന്‍സ്ലാന്‍ഡില്‍ ആറ് കളിപ്പാട്ടങ്ങള്‍ അപകടഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചു. ഇവയുടെ ഭാഗങ്ങള്‍ കുട്ടികള്‍ വിഴുങ്ങിപ്പോകാന്‍ സാധ്യതയുള്ളത് പരിഗണിച്ചാണ് ഇവ വില്‍പനയില്‍ നിന്നും പിന്‍വലിച്ചത്. ക്രിസ്മസിന് മുന്നോടിയായി നടത്തിയ ഗൗരവപരമായ അന്വേഷണത്തെ തുടര്‍ന്നാണ് അധികൃതര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ ഗണത്തില്‍ പെടുന്ന കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക്

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത