വിക്ടോറിയയില്‍ തുടര്‍ച്ചയായ 30ാം ദിവസവും കോവിഡ് കേസുകളില്ല; ഞായറാഴ്ച നടത്തിയ 5905 ടെസ്റ്റുകളില്‍ ആര്‍ക്കും കോവിഡില്ല; സ്‌റ്റേറ്റില്‍ നിലവില്‍ ആക്ടീവ് കേസുകളൊന്നുമില്ല; ക്യൂന്‍സ്ലാന്‍ഡും സൗത്ത് ഓസ്‌ട്രേലിയയും വിക്ടോറിയന്‍ അതിര്‍ത്തികള്‍ തുറക്കുന്നു

വിക്ടോറിയയില്‍ തുടര്‍ച്ചയായ 30ാം ദിവസവും കോവിഡ് കേസുകളില്ല; ഞായറാഴ്ച നടത്തിയ 5905 ടെസ്റ്റുകളില്‍ ആര്‍ക്കും കോവിഡില്ല; സ്‌റ്റേറ്റില്‍ നിലവില്‍ ആക്ടീവ് കേസുകളൊന്നുമില്ല; ക്യൂന്‍സ്ലാന്‍ഡും സൗത്ത് ഓസ്‌ട്രേലിയയും വിക്ടോറിയന്‍ അതിര്‍ത്തികള്‍ തുറക്കുന്നു

വിക്ടോറിയയില്‍ തുടര്‍ച്ചയായ 30ാം ദിവസവും കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയില്ലെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഈ ആഴ്ച വിവിധ സ്റ്റേറ്റുകള്‍ വിക്ടോറിയയുമായി പങ്കിടുന്ന തങ്ങളുടെ അതിര്‍ത്തികള്‍ തുറക്കാനിരിക്കേയാണ് കോവിഡ് അതിജീവനത്തില്‍ നിര്‍ണായകമായ നാഴികക്കല്ലില്‍ വിക്ടോറിയ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഞായറാഴ്ച നടത്തിയ 5905 ടെസ്റ്റുകളില്‍ ആര്‍ക്കും കോവിഡ് കണ്ടെത്തിയിട്ടില്ലെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് പറയുന്നത്.


കഴിഞ്ഞ വാരത്തില്‍ അവസാന കോവിഡ് രോഗി ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം സ്‌റ്റേറ്റില്‍ നിലവില്‍ ഒരൊറ്റ ആക്ടീവ് കോവിഡ് കേസുമില്ല. ഇതോടെ രണ്ടാം കോവിഡ് തരംഗത്തില്‍ നിന്നും വിക്ടോറിയ തീര്‍ത്തും രക്ഷപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ഏറ്റവും രൂക്ഷമായിരുന്ന സ്‌റ്റേറ്റാണ് വിക്ടോറിയ. വിക്ടോറിയ സന്ദര്‍ശിക്കാനൊരുങ്ങുന്നവരെയും സ്‌റ്റേറ്റില്‍ ബന്ധുക്കളുള്ളവരെയും സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ് പുതിയ വാര്‍ത്ത.

ക്യൂന്‍സ്ലാന്‍ഡും സൗത്ത് ഓസ്‌ട്രേലിയയും വിക്ടോറിയയുമായി പങ്കിടുന്ന തങ്ങളുടെ അതിര്‍ത്തികള്‍ ചൊവ്വാഴ്ച തുറക്കാനിരിക്കുകയാണ്. ഇതിന് പുറമെ എന്‍എസ്ഡബ്ല്യൂ വിക്ടോറിയയില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങള്‍ കഴിഞ്ഞ ആഴ്ച റദ്ദാക്കിയിരുന്നു. നിലവില്‍ വിക്ടോറിയയുമായി പങ്കിടുന്ന അതിര്‍ത്തി അടച്ചിട്ടിരിക്കുന്ന ഏക സ്റ്റേറ്റ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ആണ്. വിക്ടോറിയയില്‍ നിന്നുള്ളവര്‍ക്ക് നിര്‍ബന്ധമാക്കിയ ക്വാറന്റൈന്‍ റദ്ദാക്കാന്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന് മേല്‍ കടുത്ത സമ്മര്‍ദമേറി വരുന്നുണ്ട്.

Other News in this category



4malayalees Recommends