സൗത്ത് ഓസ്‌ട്രേലിയ വിക്ടോറിയയുമായി പങ്ക് വയ്ക്കുന്ന അതിര്‍ത്തികള്‍ തുറന്നു; 251 ദിവസങ്ങളായി ഒരു നോക് കാണാന്‍ സാധിക്കാത്ത അതിര്‍ത്തികള്‍ക്കിരു വശത്തെയും നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസം; സാധുതയുള്ള പെര്‍മിറ്റുള്ളവര്‍ക്ക് അതിര്‍ത്തി കടക്കാം

സൗത്ത് ഓസ്‌ട്രേലിയ വിക്ടോറിയയുമായി പങ്ക് വയ്ക്കുന്ന അതിര്‍ത്തികള്‍ തുറന്നു; 251 ദിവസങ്ങളായി ഒരു നോക് കാണാന്‍ സാധിക്കാത്ത അതിര്‍ത്തികള്‍ക്കിരു വശത്തെയും നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസം;  സാധുതയുള്ള പെര്‍മിറ്റുള്ളവര്‍ക്ക് അതിര്‍ത്തി കടക്കാം
സൗത്ത് ഓസ്‌ട്രേലിയ വിക്ടോറിയയുമായി പങ്ക് വയ്ക്കുന്ന അതിര്‍ത്തികള്‍ തുറന്നത് ഇരു സ്റ്റേറ്റുകളിലുമുള്ളവര്‍ക്ക് കടുത്ത ആശ്വാസമായെന്ന് റിപ്പോര്‍ട്ട്. വിക്ടോറിയയിലെ കടുത്ത കോവിഡ് പകര്‍ച്ചയെ തുടര്‍ന്ന് കഴിഞ്ഞ 251 ദിവസങ്ങളായി സൗത്ത് ഓസ്‌ട്രേലിയ തങ്ങളുടെ വിക്ടോറിയന്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരു സ്‌റ്റേറ്റുകളിലുമായി താമസിക്കുന്ന നിരവധി കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും പരസ്പരം കാണാന്‍ പോലും സാധിച്ചിരുന്നില്ല.

ഇത്തരക്കാരുടെ പ്രതിനിധിയാണ് സൗത്ത് ഓസ്‌ട്രേലിയയിലെ ഡാര്‍കെ പീക്കിലെ അല്ലെന്‍ സൈമണ്‍സ്. അതിര്‍ത്തികള്‍ അടച്ചതിനാല്‍ വിക്ടോറിയയിലുള്ള തന്റെ ചെറിയ കുട്ടികളെ കഴിഞ്ഞ എട്ട് മാസമായി അല്ലെന് കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതിര്‍ത്തി തുറന്ന ആശ്വാസത്തില്‍ തന്റെ കാറില്‍ നിറയെ കളിപ്പാട്ടങ്ങള്‍ വാങ്ങി നിറച്ചാണ് അദ്ദേഹം ആവേശത്തോടെ കുട്ടികളെ കാണാനെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12 മണി മുതലാണ് അതിര്‍ത്തികള്‍ തുറന്നിരിക്കുന്നത്.

ഇത് പ്രകാരം സാധുതയുളള പെര്‍മിറ്റുള്ളവര്‍ക്ക് ഇരു സ്റ്റേറ്റുകളിലേക്കും അതിര്‍ത്തികള്‍ കടന്ന് പോകാനും വരാനും സാധിക്കും. അതില്‍തതികളിലെ ചെക്ക് പോയിന്റുകള്‍ ഒഴിവാക്കാന്‍ ഇന്റസ്ട്രി ഗ്രൂപ്പ് കടുത്ത സമ്മര്‍ദം ചെലുത്തുമെന്ന് വിക്ടോറിയന്‍ ഫാര്‍മേസ് ഫെഡറേഷന്‍ ലൈവ് സ്റ്റോക്ക് ഗ്രൂപ്പ് ചെയര്‍മാനായ ലിയനാര്‍ഡ് വല്ലാന്‍സ് പറയുന്നു. നിലവില്‍ രോഗഭീഷണിയില്ലാത്തതിനാല്‍ അനാവശ്യ പരിശോധനകള്‍ വ്യാപാരത്തിന് ദോഷം ചെയ്യുമെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends