ഓസ്‌ട്രേലിയയില്‍ കടന്ന് പോയത് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ നവംബര്‍; 1961-90 കാലത്തെ ശരാശരി നവംബര്‍ താപനിലയേക്കാള്‍ 2.9 ഡിഗ്രി കൂടുതല്‍; മറി കടന്നത് 2014 നവംബറില്‍ സൃഷ്ടിക്കപ്പെട്ട റെക്കോര്‍ഡ്

ഓസ്‌ട്രേലിയയില്‍ കടന്ന് പോയത് റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ നവംബര്‍; 1961-90 കാലത്തെ ശരാശരി നവംബര്‍ താപനിലയേക്കാള്‍ 2.9 ഡിഗ്രി കൂടുതല്‍; മറി കടന്നത് 2014 നവംബറില്‍ സൃഷ്ടിക്കപ്പെട്ട റെക്കോര്‍ഡ്
ഓസ്‌ട്രേലിയയില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ നവംബറാണ് കടന്ന് പോയിരിക്കുന്നതെന്ന് വെളിപ്പെടുത്തി ബ്യൂറോ ഓഫ് മെറ്റീരിയോളജി രംഗത്തെത്തി. മാക്‌സിമം, മിനിമം, മീന്‍ ടെപറേച്ചറുകളെ സംബന്ധിച്ചിടത്തോളം നവംബറിലെ റെക്കോര്‍ഡുകളാണ് കഴിഞ്ഞ മാസം കുറിക്കപ്പെട്ടിരിക്കുന്നതെന്നാണ് നവംബറിലെ താപനിലയെ വിശദമായി വിശകലനം ചെയ്ത് ബ്യൂറോ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചിരിക്കുന്നത്. മീന്‍, മിനിമം താപനിലകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും കൂടിയ സ്പ്രിംഗ് കാലത്തെ താപനിലയാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരിക്കുന്നത്.

1961-90 കാലത്തെ ശരാശരി നവംബര്‍ താപനിലയേക്കാള്‍ 2.9 ഡിഗ്രി കൂടുതലാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. 2014 നവംബറില്‍ സൃഷ്ടിക്കപ്പെട്ട റെക്കോര്‍ഡായ 2.4 ഡിഗ്രി അധിക താപനിലയെയാണിത് മറി കടന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യമാകമാനം നവംബറിലെ പതിവ് ചൂടിനേക്കാള്‍ ഏറെ താപനിലയായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഈ സമയത്ത് രാജ്യത്തെ മീന്‍, മിനിമം താപനിലകള്‍ യഥാക്രമം 2.03 ഡിഗ്രിയും 1.91 ഡിഗ്രിയും അധികമായി രേഖപ്പെടുത്തിയിരുന്നു.

ഇതേ സമയം രാജ്യമാകമാനം ഈ വര്‍ഷം സ്പ്രിംഗ് സീസണിലെ വര്‍ഷപാതം ശരാശരിയേക്കാള്‍ എട്ട് ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ രാജ്യമാകമാനം വിവിധ പ്രദേശങ്ങളില്‍ ഇക്കാലത്ത് മഴ ശരാശരിക്കടുത്തായിരുന്നു പെയ്തിരുന്നതെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ സീനിയര്‍ ക്ലൈമറ്റോളജിസ്റ്റായ ബ്ലെയര്‍ ട്രെവിന്‍ പറയുന്നത്. ഈസ്റ്റേണ്‍ ക്യൂന്‍സ്ലാന്‍ഡ്, നോര്‍ത്ത് ഈസ്റ്റ് ന്യൂ സൗത്ത് വെയില്‍സ്, വെസ്‌റ്റേണ്‍ ടാസ്മാനിയ എന്നിവിടങ്ങളില്‍ ശരാശരിയേക്കാള്‍ വരണ്ട കാലാവസ്ഥയായിരുന്നു നവംബറില്‍ അനുഭവപ്പെട്ടിരുന്നത്.

Other News in this category



4malayalees Recommends