സൗത്ത് ഓസ്‌ട്രേലിയയും കോവിഡിന്റെ പിടിയില്‍ നിന്ന് മുക്തമായിക്കൊണ്ടിരിക്കുന്നു;ഞായറാഴ്ച നടന്ന പരിശോധനകളിലും ആര്‍ക്കും കോവിഡില്ല; ക്വാറന്റൈന്‍ ലംഘിച്ച് 30 കാരന്‍ മെട്രൊപൊളിറ്റന്‍ അഡലെയ്ഡിലെ ഏഴ് ഷോപ്പുകളില്‍ കയറിയത് ആശങ്കയേറ്റുന്നു

സൗത്ത് ഓസ്‌ട്രേലിയയും കോവിഡിന്റെ പിടിയില്‍ നിന്ന് മുക്തമായിക്കൊണ്ടിരിക്കുന്നു;ഞായറാഴ്ച നടന്ന പരിശോധനകളിലും ആര്‍ക്കും കോവിഡില്ല; ക്വാറന്റൈന്‍ ലംഘിച്ച് 30 കാരന്‍ മെട്രൊപൊളിറ്റന്‍ അഡലെയ്ഡിലെ ഏഴ് ഷോപ്പുകളില്‍ കയറിയത് ആശങ്കയേറ്റുന്നു

സൗത്ത് ഓസ്‌ട്രേലിയയും കോവിഡിന്റെ പിടിയില്‍ നിന്ന് മുക്തമായിക്കൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഞായറാഴ്ച നടന്ന പരിശോധനകളിലും സ്‌റ്റേറ്റില്‍ ആര്‍ക്കും കോവിഡ് കണ്ടെത്തിയിട്ടില്ല. ചൊവ്വാഴ്ച സ്‌റ്റേറ്റിലെ കോവിഡ് നിയന്ത്രണങ്ങള്‍ റദ്ദാക്കാനിരിക്കവെയാണ് ആശ്വാസകരമായ ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. സ്റ്റേറ്റില്‍ ഇതുവരെ 561 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയിരുന്നത്.ഇതില്‍ 17 ആക്ടീവ് കേസുകളാണുള്ളത്.


നിലവില്‍ പാരഫീല്‍ഡ് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് 33 കേസുകളാണുണ്ടായിരിക്കുന്നത്. ഈ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് ഏതാണ്ട് 2000ത്തോളം പേരെയാണ് ക്വാറന്റൈനിലാക്കിയിരിക്കുന്നത്. ഞായറാഴ്ച പുതിയ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ ഞായറാഴ്ച രോഗബാധിതനുമായി സമ്പര്‍ക്കത്തിലായ ഒരാള്‍ ക്വാറന്റൈന്‍ ലംഘിച്ച് ഷോപ്പിംഗിന് പോയത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. മൂന്ന് മണിക്കൂറിനിടെ ഇയാള്‍ മെട്രൊപൊളിറ്റന്‍ അഡലെയ്ഡിലെ ഏഴ് ഷോപ്പുകളില്‍ കയറിയെന്നത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ഇതിനാല്‍ ഈ ഷോപ്പുകളില്‍ പ്രസ്തുത ദിവസം സന്ദര്‍ശിച്ചവരോടെല്ലാം ടെസ്റ്റിന് വിധേയരാകാന്‍ അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്റന്‍സീവ് ഇംഗ്ലീഷ് ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കുന്ന 30 കാരനാണ് ക്വാറന്റൈന്‍ ലംഘിച്ച് കറങ്ങിയിരിക്കുന്നത്. ക്വാറന്റൈന്റെ തുടക്കത്തില്‍ ടെസ്റ്റ് ചെയ്തപ്പോള്‍ ഇയാള്‍ക്ക് നെഗറ്റീവായിരുന്നു. കേസുകളില്ലെന്ന് ഉറപ്പാക്കാന്‍ സ്റ്റേറ്റിലെ ടെസ്റ്റിംഗ് നിരക്ക് വര്‍ധിപ്പിക്കേമ്ടിയിരിക്കുന്നുവെന്ന് നിര്‍ദേശിച്ച് സൗത്ത് ഓസ്‌ട്രേലിയന്‍ ഹെല്‍ത്തിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ നിക്കോള സ്പുരിയര്‍ രംഗത്തെത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends