Australia

ഓസ്‌ട്രേലിയക്കാര്‍ കോവിഡ് കാരണം വിവിധ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്നതിനാല്‍ രാജ്യത്തെ വീട് വിലകള്‍ കുത്തനെ ഉയര്‍ന്നേക്കും; കാരണം പ്രവാസികള്‍ തദ്ദേശീയരേക്കാള്‍ വീടുകള്‍ക്ക് കൂടുതല്‍ വില നല്‍കുന്നതും വില്‍പനക്ക് വച്ച വീടുകളുടെ അപര്യാപ്തതയും
ഓസ്‌ട്രേലിയക്കാര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും കോവിഡ് കാരണം സ്വദേശത്തേക്ക് മടങ്ങുന്നത് വര്‍ധിച്ച് വരുന്നതിനാല്‍ രാജ്യത്തെ പ്രോപ്പര്‍ട്ടി വിലകളില്‍ വര്‍ധനവുണ്ടാകുമെന്ന് പുതിയ റിപ്പോര്‍ട്ട്. വീടുകള്‍ക്ക് ആവശ്യക്കാരേറുന്നതിനെ തുടര്‍ന്നാണീ വര്‍ധനവ്.മാര്‍ച്ച് മുതല്‍ കോവിഡ് കാരണം വിവിധ രാജ്യങ്ങളില്‍ നിന്നും ഇതുവരെയായി 3,89,000 ഓസ്‌ട്രേലിയക്കാര്‍ മാതൃരാജ്യത്തേക്ക് തിരിച്ചെത്തിയെന്നാണ് ഡിഎഫ്ടിഎ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.  ഇത്തരത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ വീടുകള്‍ വാങ്ങുന്നതിനായി പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലേക്ക് തിക്കിത്തിരക്കിയെത്തുന്നതും രാജ്യത്ത് വില്‍പനക്കുള്ള വീടുകളുടെ അപര്യാപ്തതയും കാരണം വീടുകളുടെ വിലയില്‍ കുതിച്ച് ചാട്ടമുണ്ടാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിശ്വസിക്കുന്നത്. ഇത്തരത്തില്‍ മടങ്ങിയെത്തുന്ന

More »

എന്‍എസ്ഡബ്ല്യൂവിലെ വിവിധ ഭാഗങ്ങളെ കടുത്ത ഉഷ്ണ തരംഗം വലയ്ക്കുമെന്ന് മുന്നറിയിപ്പ്; സിഡ്‌നിയില്‍ 39 ഡിഗ്രിയായി 1960ന് ശേഷമുള്ള ഏറ്റവും ചൂടനുഭവപ്പെടും; സ്റ്റേറ്റില്‍ ചിലയിടങ്ങളില്‍ 45 ഡിഗ്രി വരെ ഊഷ്മാവുയരും; തീരപ്രദേശങ്ങളില്‍ 40 ഡിഗ്രിയാകും
എന്‍എസ്ഡബ്ല്യൂവിലെ വിവിധ ഭാഗങ്ങളെ കടുത്ത ഉഷ്ണ തരംഗം വലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാരണത്താല്‍ സിഡ്‌നിയില്‍ 1960ന് ശേഷമുള്ള ഏറ്റവും ചൂടാര്‍ന്ന ദിവസങ്ങളാണ് സംജാതമാകാന്‍ പോകുന്നത്.സിഡ്‌നിക്ക് പുറമെ എന്‍എസ്ഡബ്ല്യൂവിലെ വിവിധ ഭാഗങ്ങള്‍ വറചട്ടിക്ക് സമാനമായിത്തീരുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. തല്‍ഫലമായി സിഡ്‌നിയില്‍

More »

ക്യൂന്‍സ്ലാന്‍ഡില്‍ ആറ് കളിപ്പാട്ടങ്ങള്‍ അപകടഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചു; ഇവയുടെ ഭാഗങ്ങള്‍ വിഴുങ്ങി കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുമെന്ന് മുന്നറിയിപ്പ്; രണ്ട് പ്ലഷ് ടോയ്‌സിനും ചില പസില്‍ ടോയ്‌സിനും റെയിന്‍ബോ സര്‍ക്കിള്‍ സ്റ്റാക്കറിനും നിരോധനം
 ക്യൂന്‍സ്ലാന്‍ഡില്‍ ആറ് കളിപ്പാട്ടങ്ങള്‍ അപകടഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചു. ഇവയുടെ ഭാഗങ്ങള്‍ കുട്ടികള്‍ വിഴുങ്ങിപ്പോകാന്‍ സാധ്യതയുള്ളത് പരിഗണിച്ചാണ് ഇവ വില്‍പനയില്‍ നിന്നും പിന്‍വലിച്ചത്. ക്രിസ്മസിന് മുന്നോടിയായി നടത്തിയ ഗൗരവപരമായ അന്വേഷണത്തെ തുടര്‍ന്നാണ് അധികൃതര്‍ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ ഗണത്തില്‍ പെടുന്ന കളിപ്പാട്ടങ്ങള്‍ കുട്ടികള്‍ക്ക്

More »

സൗത്ത് ഓസ്‌ട്രേലിയയിലെ പാരഫീല്‍ഡ് കോവിഡ് ക്ലസ്റ്റര്‍ വ്യാപിക്കുന്നത് ആശങ്കയേറ്റുന്നു; ഒരു കുട്ടിയടക്കം പുതുതായി രണ്ട് രോഗികള്‍; ക്ലസ്റ്ററുമായി ബന്ധപ്പെട്ട് 33 കേസുകള്‍; സ്റ്റേറ്റില്‍ നിലവില്‍ 19 ആക്ടീവ് കേസുകള്‍; കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍
സൗത്ത് ഓസ്‌ട്രേലിയയിലെ പാരഫീല്‍ഡ് കോവിഡ് ക്ലസ്റ്റര്‍ വ്യാപിക്കുന്നത് ആശങ്കയേറ്റുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്റ്റേറ്റില്‍ രണ്ട് പുതിയ കേസുകളാണ് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ ഈ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് മൊത്തം 33 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാമാരി തുടങ്ങിയത് മുതല്‍ സ്റ്റേറ്റില്‍ ഇതുവരെയായി മൊത്തം 561 കേസുകളാണ്

More »

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ സാമൂഹിക അകല നിയന്ത്രണങ്ങള്‍ പകുതിയാക്കും; ഈ ഇളവ് ലഭിക്കണമെങ്കില്‍ ബിസിനസുകള്‍ ചെക്ക് ഇന്‍ സിബിആര്‍ ആപ്പ് ഉപയോഗിക്കണം; കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ന്യൂ ഇയര്‍ ഈവ് ആഘോഷങ്ങള്‍ റദ്ദാക്കി
 ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ സാമൂഹിക അകല നിയന്ത്രണങ്ങള്‍ പകുതിയായി വെട്ടിക്കുറയ്ക്കുന്നു. എന്നാല്‍ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ന്യൂ ഇയര്‍ ഈവ് ആഘോഷങ്ങള്‍ ഇവിടെ റദ്ദാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബിസിനസുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങളില്‍ 50 ശതമാനത്തോളം ഇളവ് അടുത്ത ആഴ്ച മുതല്‍

More »

ക്യൂന്‍സ്ലാന്‍ഡില്‍ വരും ദിവസങ്ങളില്‍ കടുത്ത ഉഷ്ണതരംഗം; താപനില 40 ഡിഗ്രിക്ക് മുകളില്‍ പോകും; നോര്‍ത്ത് ഈസ്റ്റ് എന്‍എസ്ഡബ്ല്യൂവിലും ബ്രിസ്ബാനിലെ പടിഞ്ഞാറന്‍ സബര്‍ബുകളിലും ഭീഷണി; പ്രായമായവരും കുട്ടികളും മറ്റ് രോഗികളും ജാഗ്രതൈ
ക്യൂന്‍സ്ലാന്‍ഡ് വരും ദിവസങ്ങളില്‍ കടുത്ത ഉഷ്ണതരംഗത്താല്‍ വലയുന്നുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സൗത്ത് ഈസ്റ്റ് ക്യൂന്‍സ്ലാന്‍ഡില്‍ താപനില 40 ഡിഗ്രിക്ക് മുകളില്‍ പോകുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പേകുന്നത്. ക്യൂന്‍സ്ലാന്‍ഡിന് സമീപത്തുള്ള സ്റ്റേറ്റുകളിലേക്കും ഈ

More »

ഓസ്‌ട്രേലിയക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു വരുന്നതിന് ക്രിസ്മസിന് മുന്നോടിയായി കൂടുതല്‍ വിമാനങ്ങള്‍; കോവിഡില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ 36,000ത്തിലേറെ പേര്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ രജിസ്ട്രര്‍ ചെയ്ത് കാത്തിരിക്കുന്നു
കോവിഡ് പ്രതിസന്ധി കാരണം വിദേശങ്ങളില്‍ കുടുങ്ങിപ്പോയ കൂടുതല്‍ ഓസ്‌ട്രേലിയക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു വരുന്നതിന് ക്രിസ്മസിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൂടുതല്‍ വിമാനങ്ങള്‍ പ്രദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കാരെ ക്രിസ്മസിന് മുമ്പ് വീടുകളിലെത്തിക്കുന്നതിനായിരിക്കും ഈ റീപാട്രിയേഷന്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നത്.

More »

ഓസ്‌ട്രേലിയയിലെ എല്ലാ ഇന്റസ്ട്രികളിലും സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ ശമ്പള വിടവ് ;സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ ശരാശരി 25,534 ഡോളര്‍ കുറവ് ശമ്പളം; അസമത്വം തിരിച്ചറിഞ്ഞിട്ടും 45 ശതമാനത്തിലധികം തൊഴിലുടമകളും ഇത് പരിഹരിക്കാന്‍ തയ്യാറാവുന്നില്ല
 ഓസ്‌ട്രേലിയയിലെ എല്ലാ  ഇന്റസ്ട്രികളിലും സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍  ശമ്പള വിടവ് നിലനില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തി ദി വര്‍ക്ക്‌പ്ലേസ് ജെന്‍ഡര്‍ ഈക്വാലിറ്റി ഏജന്‍സി (ഡബ്ല്യൂജിഇഎ) രംഗത്തെത്തി. ഇത് പ്രകാരം പുരുഷന്‍മാര്‍ക്ക് അധിക ശമ്പളം നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് കുറവാണ് നല്‍കുന്നതെന്നാണ് ഏജന്‍സി വെളിപ്പെടുത്തുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍

More »

വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ തന്റെ ഫോട്ടോയും ഒപ്പും സഹിതമുള്ള ടീ ഷര്‍ട്ട് വിപണിയിലിറക്കി തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താന്‍ ശ്രമിച്ചു; മാര്‍ക്ക് മാക് ഗോവന്റെ നടപടിക്കെതിരെ വിമര്‍ശനം; ടീ ഷര്‍ട്ടിനെ പ്രോത്സാഹിപ്പിച്ച് പ്രാദേശിക ബിസിനസുകള്‍
 തന്റെ ഒപ്പ് വച്ച ടീ ഷര്‍ട്ട് വിറ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമുണ്ടാക്കാന്‍ ശ്രമിച്ച വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന്റെ നടപടി വന്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും വിധേയമാകുന്നുവെന്ന് റിപ്പോര്‍ട്ട്.ഇതിനെതിരെ വന്‍ വിമര്‍ശനവുമായി ലേബര്‍ എംപിയായ ബാല്‍കാട്ട ഡേവിഡ് മൈക്കല്‍ രംഗത്തെത്തിയിട്ടുണ്ട്. ടീ ഷര്‍ട്ടിന് മേല്‍ മാക് ഗോവന്‍ ഒപ്പ്

More »

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത് വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ്

വിസ പുതുക്കി നല്‍കിയില്ല ; ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു

വിസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (എബിസി) ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. അവനി വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നീട്ടി നല്‍കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവനിയുടെ വിസ കാലാവധി നീട്ടാന്‍ നടപടി

കത്തിയാക്രമണം ഓസ്‌ട്രേലിയയുടെ കണ്ണു തുറന്നു ; വിട്ടുവീഴ്ചയില്ലാതെ പരിശോധനകള്‍ ; പുതിയ നീക്കവുമായി പൊലീസ്

ന്യൂസൗത്ത് വെയില്‍സില്‍ പൊതു സ്ഥലത്ത് എത്തുന്നവര്‍ കത്തി കൈവശം വച്ചിട്ടുണ്ടോ എന്നറിയാന്‍ പരിശോധനയ്ക്കായി പൊലീസിന് അധികാരം നല്‍കുന്ന കാര്യം ആലോചനയില്‍. കഴിഞ്ഞാഴ്ചയുണ്ടായ രണ്ട് ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. ക്വീന്‍സ്ലാന്‍ഡില്‍ വിജയകരമായി നടപ്പിലാക്കുന്ന നിയമം

ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നു ; കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടപ്പോള്‍ നിരസിച്ച മസ്‌ക്കിനെതിരെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. ഇലോണ്‍ മസ്‌ക് അഹങ്കാരി, നിയമത്തിനും സാമാന്യ മര്യാദയ്ക്കും അതീതയാണ് താനെന്ന് മസ്‌ക് കരുതുന്നുവെന്ന് ആന്തണി ആല്‍ബനീസ്

ബിഷപ്പ് ആക്രമിക്കപ്പെട്ട വീഡിയോ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയ ; എതിര്‍പ്പുമായി ഇലോണ്‍ മസ്‌ക്

ഓര്‍ത്തഡോക്‌സ് ബിഷപ് മാര്‍ മാരി ഇമ്മാനുവലിനെ കത്തികൊണ്ട് കുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ ആവശ്യത്തിനെതിരെ ഇലോണ്‍ മസ്‌ക്. വീഡിയോയ്ക്ക് ലോകം മുഴുവന്‍ വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യത്തിനെതിരെയാണ് മസ്‌ക്