ക്യൂന്‍സ്ലാന്‍ഡില്‍ വരും ദിവസങ്ങളില്‍ കടുത്ത ഉഷ്ണതരംഗം; താപനില 40 ഡിഗ്രിക്ക് മുകളില്‍ പോകും; നോര്‍ത്ത് ഈസ്റ്റ് എന്‍എസ്ഡബ്ല്യൂവിലും ബ്രിസ്ബാനിലെ പടിഞ്ഞാറന്‍ സബര്‍ബുകളിലും ഭീഷണി; പ്രായമായവരും കുട്ടികളും മറ്റ് രോഗികളും ജാഗ്രതൈ

ക്യൂന്‍സ്ലാന്‍ഡില്‍ വരും ദിവസങ്ങളില്‍ കടുത്ത ഉഷ്ണതരംഗം; താപനില 40 ഡിഗ്രിക്ക് മുകളില്‍ പോകും; നോര്‍ത്ത് ഈസ്റ്റ് എന്‍എസ്ഡബ്ല്യൂവിലും ബ്രിസ്ബാനിലെ പടിഞ്ഞാറന്‍ സബര്‍ബുകളിലും ഭീഷണി; പ്രായമായവരും കുട്ടികളും മറ്റ് രോഗികളും ജാഗ്രതൈ
ക്യൂന്‍സ്ലാന്‍ഡ് വരും ദിവസങ്ങളില്‍ കടുത്ത ഉഷ്ണതരംഗത്താല്‍ വലയുന്നുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സൗത്ത് ഈസ്റ്റ് ക്യൂന്‍സ്ലാന്‍ഡില്‍ താപനില 40 ഡിഗ്രിക്ക് മുകളില്‍ പോകുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പേകുന്നത്. ക്യൂന്‍സ്ലാന്‍ഡിന് സമീപത്തുള്ള സ്റ്റേറ്റുകളിലേക്കും ഈ ഉഷ്ണതരംഗം വ്യാപിച്ചേക്കാമെന്നാണ് ബിഒഎമ്മിലെ സീനിയല്‍ മെറ്റീരിയോളജിസ്റ്റായ ഡീന്‍ നരാമോര്‍ മുന്നറിയിപ്പേകുന്നത്.

ഇത് പ്രകാരം മുകളില്‍ പറഞ്ഞ ദിവസങ്ങളില്‍ ഉഷ്ണതരംഗം നോര്‍ത്ത് ഈസ്റ്റ് എന്‍എസ്ഡബ്ല്യൂവിലേക്കും വ്യാപിക്കുന്നതായിരിക്കും. ബ്രിസ്ബാനിലെ പടിഞ്ഞാറന്‍ സബര്‍ബുകളിലേക്കും ഇതിന്റെ പ്രത്യാഘാതങ്ങളുണ്ടായേക്കാമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ഈ ദിവസങ്ങളില്‍ ഇവിടെയും താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് പോകുമെന്ന ആശങ്കയാണ് ശക്തമാകുന്നത്.പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ പ്രകാരം താപനില ആദ്യം ഉയരുന്നത് ക്യൂന്‍സ്ലാന്‍ഡിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗങ്ങൡലായിരിക്കും.

ഇത് പ്രകാരം ചാനല്‍ കണ്‍ട്രി, മരാനോവ, വാറെഗോ റീജിയണുകളില്‍ പ്രഥമഘട്ടത്തില്‍ താപനില വര്‍ധിക്കുന്നതായിരിക്കും. ബേര്‍ഡ്‌സ് വില്ലെയില്‍ ഏതാനും ദിവസങ്ങളില്‍ താപനില 45 ഡിഗ്രി അല്ലെങ്കില്‍ 46 ഡിഗ്രിയിലെത്തുകമെന്നും ഡീന്‍ നരാമോര്‍ മുന്നറിയിപ്പേകുന്നു.തുടര്‍ന്ന് ഉഷ്ണ തരംഗം അടുത്ത വാരത്തിന്റെ തുടക്കത്തില്‍ ഡാര്‍ലിംഗ് ഡൗണ്‍സിലേക്കും കൂടുതല്‍ ജനസംഖ്യയുള്ള പ്രദേശങ്ങളിലേക്കും വ്യാപിക്കുകയും ചെയ്യും.കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് വയോജനങ്ങള്‍, ചെറിയ കുട്ടികള്‍, ഹൃദ്രോഗികള്‍, ശ്വാസകോശരോഗികള്‍, തുടങ്ങിയവര്‍ക്ക് കൂടുതല്‍ ഭീഷണിയുണ്ടാകുമെന്നാണ് ക്യൂന്‍സ്ലാന്‍ഡ് ആംബുലന്‍സ് സര്‍വീസ് വക്താവ് മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends