Australia

സൗത്ത് ഓസ്‌ട്രേലിയയിലെ പാരഫീല്‍ഡ് കോവിഡ് ക്ലസ്റ്റര്‍ വ്യാപിക്കുന്നത് ആശങ്കയേറ്റുന്നു; ഒരു കുട്ടിയടക്കം പുതുതായി രണ്ട് രോഗികള്‍; ക്ലസ്റ്ററുമായി ബന്ധപ്പെട്ട് 33 കേസുകള്‍; സ്റ്റേറ്റില്‍ നിലവില്‍ 19 ആക്ടീവ് കേസുകള്‍; കടുത്ത മുന്നറിയിപ്പുമായി അധികൃതര്‍
സൗത്ത് ഓസ്‌ട്രേലിയയിലെ പാരഫീല്‍ഡ് കോവിഡ് ക്ലസ്റ്റര്‍ വ്യാപിക്കുന്നത് ആശങ്കയേറ്റുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സ്റ്റേറ്റില്‍ രണ്ട് പുതിയ കേസുകളാണ് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതോടെ ഈ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് മൊത്തം 33 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മഹാമാരി തുടങ്ങിയത് മുതല്‍ സ്റ്റേറ്റില്‍ ഇതുവരെയായി മൊത്തം 561 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പുതുതായി തിരിച്ചറിഞ്ഞ രണ്ട് രോഗികളെയും  ഐസൊലേഷനിലാക്കിയിട്ടുണ്ട്. നിലവില്‍ 19 ആക്ടീവ് കേസുകളാണ് സൗത്ത് ഓസ്‌ട്രേലിയയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പുതുതായിരേഖപ്പെടുത്തിയിരിക്കുന്ന രോഗികളിലൊന്ന് ഒരു കുട്ടിയാണെന്നാണ് സ്‌റ്റേറ്റിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ നിക്കോള സ്പുരിയര്‍ പറയുന്നത്. ക്ലസ്റ്ററിന് തുടക്കമിട്ട കുടുംബാംഗമാണീ കുട്ടി.

More »

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ സാമൂഹിക അകല നിയന്ത്രണങ്ങള്‍ പകുതിയാക്കും; ഈ ഇളവ് ലഭിക്കണമെങ്കില്‍ ബിസിനസുകള്‍ ചെക്ക് ഇന്‍ സിബിആര്‍ ആപ്പ് ഉപയോഗിക്കണം; കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ന്യൂ ഇയര്‍ ഈവ് ആഘോഷങ്ങള്‍ റദ്ദാക്കി
 ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ സാമൂഹിക അകല നിയന്ത്രണങ്ങള്‍ പകുതിയായി വെട്ടിക്കുറയ്ക്കുന്നു. എന്നാല്‍ കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ന്യൂ ഇയര്‍ ഈവ് ആഘോഷങ്ങള്‍ ഇവിടെ റദ്ദാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ ബിസിനസുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനായി സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങളില്‍ 50 ശതമാനത്തോളം ഇളവ് അടുത്ത ആഴ്ച മുതല്‍

More »

ക്യൂന്‍സ്ലാന്‍ഡില്‍ വരും ദിവസങ്ങളില്‍ കടുത്ത ഉഷ്ണതരംഗം; താപനില 40 ഡിഗ്രിക്ക് മുകളില്‍ പോകും; നോര്‍ത്ത് ഈസ്റ്റ് എന്‍എസ്ഡബ്ല്യൂവിലും ബ്രിസ്ബാനിലെ പടിഞ്ഞാറന്‍ സബര്‍ബുകളിലും ഭീഷണി; പ്രായമായവരും കുട്ടികളും മറ്റ് രോഗികളും ജാഗ്രതൈ
ക്യൂന്‍സ്ലാന്‍ഡ് വരും ദിവസങ്ങളില്‍ കടുത്ത ഉഷ്ണതരംഗത്താല്‍ വലയുന്നുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം ഞായറാഴ്ചയും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സൗത്ത് ഈസ്റ്റ് ക്യൂന്‍സ്ലാന്‍ഡില്‍ താപനില 40 ഡിഗ്രിക്ക് മുകളില്‍ പോകുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പേകുന്നത്. ക്യൂന്‍സ്ലാന്‍ഡിന് സമീപത്തുള്ള സ്റ്റേറ്റുകളിലേക്കും ഈ

More »

ഓസ്‌ട്രേലിയക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു വരുന്നതിന് ക്രിസ്മസിന് മുന്നോടിയായി കൂടുതല്‍ വിമാനങ്ങള്‍; കോവിഡില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയ 36,000ത്തിലേറെ പേര്‍ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ രജിസ്ട്രര്‍ ചെയ്ത് കാത്തിരിക്കുന്നു
കോവിഡ് പ്രതിസന്ധി കാരണം വിദേശങ്ങളില്‍ കുടുങ്ങിപ്പോയ കൂടുതല്‍ ഓസ്‌ട്രേലിയക്കാരെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു വരുന്നതിന് ക്രിസ്മസിന് മുന്നോടിയായി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ കൂടുതല്‍ വിമാനങ്ങള്‍ പ്രദാനം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയക്കാരെ ക്രിസ്മസിന് മുമ്പ് വീടുകളിലെത്തിക്കുന്നതിനായിരിക്കും ഈ റീപാട്രിയേഷന്‍ വിമാന സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നത്.

More »

ഓസ്‌ട്രേലിയയിലെ എല്ലാ ഇന്റസ്ട്രികളിലും സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍ ശമ്പള വിടവ് ;സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ ശരാശരി 25,534 ഡോളര്‍ കുറവ് ശമ്പളം; അസമത്വം തിരിച്ചറിഞ്ഞിട്ടും 45 ശതമാനത്തിലധികം തൊഴിലുടമകളും ഇത് പരിഹരിക്കാന്‍ തയ്യാറാവുന്നില്ല
 ഓസ്‌ട്രേലിയയിലെ എല്ലാ  ഇന്റസ്ട്രികളിലും സ്ത്രീ-പുരുഷന്‍മാര്‍ക്കിടയില്‍  ശമ്പള വിടവ് നിലനില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തി ദി വര്‍ക്ക്‌പ്ലേസ് ജെന്‍ഡര്‍ ഈക്വാലിറ്റി ഏജന്‍സി (ഡബ്ല്യൂജിഇഎ) രംഗത്തെത്തി. ഇത് പ്രകാരം പുരുഷന്‍മാര്‍ക്ക് അധിക ശമ്പളം നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് കുറവാണ് നല്‍കുന്നതെന്നാണ് ഏജന്‍സി വെളിപ്പെടുത്തുന്നത്. ഈ പ്രശ്‌നം പരിഹരിക്കാന്‍

More »

വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ തന്റെ ഫോട്ടോയും ഒപ്പും സഹിതമുള്ള ടീ ഷര്‍ട്ട് വിപണിയിലിറക്കി തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്താന്‍ ശ്രമിച്ചു; മാര്‍ക്ക് മാക് ഗോവന്റെ നടപടിക്കെതിരെ വിമര്‍ശനം; ടീ ഷര്‍ട്ടിനെ പ്രോത്സാഹിപ്പിച്ച് പ്രാദേശിക ബിസിനസുകള്‍
 തന്റെ ഒപ്പ് വച്ച ടീ ഷര്‍ട്ട് വിറ്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമുണ്ടാക്കാന്‍ ശ്രമിച്ച വെസ്റ്റേണ്‍ ഓസ്ട്രേലിയന്‍ പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന്റെ നടപടി വന്‍ വിമര്‍ശനങ്ങള്‍ക്കും പരിഹാസത്തിനും വിധേയമാകുന്നുവെന്ന് റിപ്പോര്‍ട്ട്.ഇതിനെതിരെ വന്‍ വിമര്‍ശനവുമായി ലേബര്‍ എംപിയായ ബാല്‍കാട്ട ഡേവിഡ് മൈക്കല്‍ രംഗത്തെത്തിയിട്ടുണ്ട്. ടീ ഷര്‍ട്ടിന് മേല്‍ മാക് ഗോവന്‍ ഒപ്പ്

More »

സൗത്ത് ഓസ്ട്രേലിയയുടെ ഭാഗങ്ങളില്‍ ഈ വീക്കെന്‍ഡില്‍ താപനില 40 ഡിഗ്രിയില്‍ അധികമാകും; വെള്ളിയാഴ്ച പോര്‍ട്ട് ഓഗസ്റ്റയില്‍ താപനില 45 ഡിഗ്രിയാകും; പോര്‍ട്ട് പിറിയില്‍ ശനിയാഴ്ച 41 ഡിഗ്രിയും അഡലെയ്ഡില്‍ 36 ഡിഗ്രിയും
 സൗത്ത് ഓസ്ട്രേലിയയുടെ ഭാഗങ്ങളില്‍ ഈ വീക്കെന്‍ഡില്‍ താപനില 40 ഡിഗ്രിയില്‍ അധികമാകുമെന്ന് പുതിയ കാലാവസ്ഥാ പ്രവചനം മുന്നറിയിപ്പേകുന്നു. എന്നാല്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ താപനില ഇതിലും അധികരിക്കുമെന്നും പ്രവചനമുണ്ട്. ഇത് പ്രകാരം  ശനിയാഴ്ച പോര്‍ട്ട് പിറിയില്‍ താപനില 41 ഡിഗ്രിയും അഡലെയ്ഡില്‍ 36 ഡിഗ്രിയുമായിരുന്നു. വരാനിരിക്കുന്ന വാരത്തില്‍ സ്റ്റേറ്റിലെ വിവിധ

More »

സൗത്ത് ഓസ്ട്രേലിയയില്‍ പുതിയ കോവിഡ് രോഗപ്പകര്‍ച്ച മുളയിലേ നുള്ളിയെറിഞ്ഞ് യുവ ലേഡി ഡോക്ടര്‍ താരമായി; ലൈയെല്‍ മാക്എവിന്‍ ഹോസ്പിറ്റലിലെ വൃദ്ധയുടെ ചുമയില്‍ സംശയം തോന്നി ടെസ്റ്റിന് വിധേയയാക്കിയ ലേഡി ഡോക്ടര്‍ കോവിഡ് നേരത്തെ കണ്ടെത്തി
 സൗത്ത് ഓസ്ട്രേലിയയില്‍ നിലവില്‍ ഒരു യുവ ലേഡി ഡോക്ടറാണ് താരം. സ്റ്റേറ്റില്‍ പുതിയൊരു കോവിഡ് ഔട്ട്ബ്രേക്ക് മുളയിലേ നുള്ളിക്കളഞ്ഞതിന്റെ പേരിലാണ് ഇവര്‍ക്ക് താരപരിവേഷം ചാര്‍ത്തിക്കൊടുത്ത് സൗത്ത് ഓസ്ട്രേലിയയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ നിക്കോള സ്പുരിയര്‍ രംഗത്തെത്തിയിരിക്കുന്നത്.               അഡലെയ്ഡ് നോര്‍ത്തേണ്‍ സബര്‍ബിലെ ലൈയെല്‍ മാക്എവിന്‍

More »

ഓസ്‌ട്രേലിയയില്‍ ഗാര്‍ഹിക പീഡന കേസുകളില്‍ ഇരകളെ ചൂഷണം ചെയ്യാനായി ജിപിഎസ് ട്രാക്കറുകളും സര്‍വയ്‌ലന്‍സ് ക്യാമറകളും പ്രതികള്‍ ദുരുപയോഗിക്കുന്നതേറുന്നു; മെസേജിംഗ് സര്‍വീസുകളിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങളുമേറുന്നു
 ഓസ്‌ട്രേലിയയില്‍ കോവിഡിനിടെ നടന്ന ഗാര്‍ഹിക പീഡന കേസുകളില്‍ തങ്ങളുടെ ഇരകളെ നിരീക്ഷിക്കാന്‍ പ്രതികള്‍  ജിപിഎസ് ട്രാക്കറുകളും സര്‍വയ്‌ലന്‍സ് ക്യാമറകളും വന്‍ തോതില്‍ ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. കോവിഡിനിടെ ഇത്തരത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ചൂഷണങ്ങളും പീഡനങ്ങളും ആക്രമണങ്ങളുമേറിയിരിക്കുന്നുവെന്നാണ് സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത