ഓസ്‌ട്രേലിയയില്‍ ഗാര്‍ഹിക പീഡന കേസുകളില്‍ ഇരകളെ ചൂഷണം ചെയ്യാനായി ജിപിഎസ് ട്രാക്കറുകളും സര്‍വയ്‌ലന്‍സ് ക്യാമറകളും പ്രതികള്‍ ദുരുപയോഗിക്കുന്നതേറുന്നു; മെസേജിംഗ് സര്‍വീസുകളിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങളുമേറുന്നു

ഓസ്‌ട്രേലിയയില്‍ ഗാര്‍ഹിക പീഡന കേസുകളില്‍ ഇരകളെ ചൂഷണം ചെയ്യാനായി ജിപിഎസ് ട്രാക്കറുകളും സര്‍വയ്‌ലന്‍സ് ക്യാമറകളും പ്രതികള്‍ ദുരുപയോഗിക്കുന്നതേറുന്നു; മെസേജിംഗ് സര്‍വീസുകളിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങളുമേറുന്നു

ഓസ്‌ട്രേലിയയില്‍ കോവിഡിനിടെ നടന്ന ഗാര്‍ഹിക പീഡന കേസുകളില്‍ തങ്ങളുടെ ഇരകളെ നിരീക്ഷിക്കാന്‍ പ്രതികള്‍ ജിപിഎസ് ട്രാക്കറുകളും സര്‍വയ്‌ലന്‍സ് ക്യാമറകളും വന്‍ തോതില്‍ ഉപയോഗിച്ചുവെന്ന് റിപ്പോര്‍ട്ട്. കോവിഡിനിടെ ഇത്തരത്തില്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ചൂഷണങ്ങളും പീഡനങ്ങളും ആക്രമണങ്ങളുമേറിയിരിക്കുന്നുവെന്നാണ് സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ വെളിപ്പെടുത്തുന്നത്.വുമണ്‍സ് അഡ്വക്കസി പീക്ക് ബോഡിയായ ഡബ്ല്യൂഇഎസ്എന്‍ഇടി നടത്തിയ പുതിയ ഗവേഷണത്തിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.


2015 മുതല്‍ മെസേജിംഗ് സര്‍വീസുകളിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള അധിക്ഷേപങ്ങളും അപമാനിക്കലും പെരുകി വരുന്നുവെന്നാണ് പ്രസ്തുത ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ഇരകളുടെ മൈഗവണ്‍മെന്റ അക്കൗണ്ടുകള്‍ പോലും ചൂഷണത്തിനായി ദുരുപയോഗിക്കപ്പെട്ടുവെന്നും വെളിപ്പെട്ടിട്ടുണ്ട്.ഡബ്ല്യൂഇഎസ്എന്‍ഇടി യില്‍ നിന്നുള്ള റിസര്‍ച്ചര്‍മാര്‍, കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റിയിലെയും യൂണിവേഴ്‌സിറ്റി ഓഫ് ന്യൂഇംഗ്ലണ്ട് എന്നിവിടങ്ങളിലെ ഗവേഷകര്‍ തുടങ്ങിയവരാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സംയുക്തമായി തയ്യാറാക്കിയിരിക്കുന്നത്.

ഇതിനായി അവര്‍ രാജ്യമാകമാനമുള്ള 442 സപ്പോര്‍ട്ട് വര്‍ക്കര്‍മാരെ സര്‍വേയ്ക്ക് വിധേയരാക്കിയിരുന്നു. ഗാര്‍ഹിക പീഡനത്തിനും ലൈംഗിക ആക്രമണങ്ങള്‍ക്കും ഇരകളായവരെ സഹായിക്കുന്നതില്‍ സ്‌പെഷ്യലൈസ് ചെയ്ത സപ്പോര്‍ട്ട് വര്‍ക്കര്‍മാരാണിവര്‍. തങ്ങള്‍ ഇടപെട്ട കേസുകളില്‍ ഇരകളില്‍ 93 ശതമാനം പേരും സ്ത്രീകളാണെന്നും സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ ഈ സര്‍വേയില്‍ പങ്കെടുത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. 2020ല്‍ ഇരകള്‍ ജിപിഎസ് ആപ്പുകള്‍ അല്ലെങ്കില്‍ ഡിവൈസുകളാല്‍ ട്രാക്ക് ചെയ്യപ്പെട്ടുവെന്നാണ് മൂന്നിലൊന്ന് ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍മാരും പ്രതികരിച്ചിരിക്കുന്നത്.

അഞ്ച് വര്‍ഷം മുമ്പ് വെറും എട്ട് ശതമാനം വര്‍ക്കാര്‍ മാത്രമേ ഈ അനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയിരുന്നുള്ളൂ. 2020ല്‍ ഇതിനായി സര്‍വയ്‌ലന്‍സ് ക്യാമറകളുടെ ദുരുപയോഗം എക്കാലത്തേക്കാളും അധികരിച്ചിരുന്നു. തങ്ങള്‍ ഇടപെട്ട കേസുകളില്‍ ഇത്തരത്തില്‍ സര്‍വയ്‌ലന്‍സ് ക്യാമറകളുടെ ദുരുപയോഗം പെരുകിയെന്ന് 2020ല്‍ വെളിപ്പെടുത്തിയത് 42 ശതമാനം സപ്പോര്‍ട്ട് വര്‍ക്കര്‍മാരാണ്. 2015ല്‍ ഇത്തരത്തില്‍ വെളിപ്പെടുത്തിയിരുന്നത് 16 ശതമാനം സപ്പോര്‍ട്ട് വര്‍ക്കര്‍മാരാണ്. ഇരകളെ ചൂഷണം ചെയ്യാനായി ഒളിപ്പിച്ച ക്യാമറകള്‍, മൈക്രോഫോണുകള്‍ തുടങ്ങിയവയുടെ ഉപയോഗവും ഈ വര്‍ഷം വര്‍ധിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends