സൗത്ത് ഓസ്ട്രേലിയയില്‍ പുതിയ കോവിഡ് രോഗപ്പകര്‍ച്ച മുളയിലേ നുള്ളിയെറിഞ്ഞ് യുവ ലേഡി ഡോക്ടര്‍ താരമായി; ലൈയെല്‍ മാക്എവിന്‍ ഹോസ്പിറ്റലിലെ വൃദ്ധയുടെ ചുമയില്‍ സംശയം തോന്നി ടെസ്റ്റിന് വിധേയയാക്കിയ ലേഡി ഡോക്ടര്‍ കോവിഡ് നേരത്തെ കണ്ടെത്തി

സൗത്ത് ഓസ്ട്രേലിയയില്‍ പുതിയ കോവിഡ് രോഗപ്പകര്‍ച്ച മുളയിലേ നുള്ളിയെറിഞ്ഞ് യുവ ലേഡി ഡോക്ടര്‍ താരമായി; ലൈയെല്‍ മാക്എവിന്‍ ഹോസ്പിറ്റലിലെ വൃദ്ധയുടെ ചുമയില്‍ സംശയം തോന്നി ടെസ്റ്റിന് വിധേയയാക്കിയ ലേഡി ഡോക്ടര്‍ കോവിഡ് നേരത്തെ കണ്ടെത്തി

സൗത്ത് ഓസ്ട്രേലിയയില്‍ നിലവില്‍ ഒരു യുവ ലേഡി ഡോക്ടറാണ് താരം. സ്റ്റേറ്റില്‍ പുതിയൊരു കോവിഡ് ഔട്ട്ബ്രേക്ക് മുളയിലേ നുള്ളിക്കളഞ്ഞതിന്റെ പേരിലാണ് ഇവര്‍ക്ക് താരപരിവേഷം ചാര്‍ത്തിക്കൊടുത്ത് സൗത്ത് ഓസ്ട്രേലിയയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ നിക്കോള സ്പുരിയര്‍ രംഗത്തെത്തിയിരിക്കുന്നത്.


അഡലെയ്ഡ് നോര്‍ത്തേണ്‍ സബര്‍ബിലെ ലൈയെല്‍ മാക്എവിന്‍ ഹോസ്പിറ്റലിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ ഈ ഡോക്ടറുടെ സമയോചിതമായ പ്രവര്‍ത്തിയിലൂടെ ഒരു 80 കാരിയുടെ കോവിഡ് നേരത്തെ തിരിച്ചറിയുകയും അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയ അവരുടെ 25 കുടുംബാംഗങ്ങളെയും സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുള്ളവരെയും ഐസൊലേഷനിലാക്കുകയും ചെയ്തതോടെയാണ് ഈ യുവതിയായ ലേഡി ഡോക്ടര്‍ സ്റ്റേറ്റിനെ മറ്റൊരു കോവിഡ് ബാധയില്‍ നിന്നും രക്ഷിച്ചിരിക്കുന്നതെന്നാണ് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ വെളിപ്പെടുത്തുന്നത്.

തന്റെ ശിഷ്യയായ ഈ ഡോക്ടര്‍ പേര് വെളിപ്പെടുത്താനാഗ്രഹിക്കുന്നില്ലെന്നും സ്പുരിയര്‍ പറയുന്നു. പാരഫീല്‍ഡ് ക്ലസ്റ്ററിന് തുടക്കമിട്ട ഈ 80 കാരിയില്‍ നിന്നും മറ്റാര്‍ക്കും രോഗം പകരാതിരിക്കാന്‍ ലേഡി ഡോക്ടറുടെ യുക്തമായ നീക്കം വഴിയൊരുക്കിയെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഹോസ്പിറ്റലില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ചികിത്സയിലായിരുന്ന 80 കാരിയുടെ തുടര്‍ച്ചയായുള്ള ചുമയില്‍ സംശയം തോന്നിയ യുവ ഡോക്ടര്‍ അവരെ കോവിഡ് ടെസ്റ്റിന് വിധേയയാക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. തല്‍ഫലമായി ഇവരില്‍ നിന്നും മറ്റാരിലേക്കും കോവിഡ് പകരുന്നത് തടഞ്ഞ് നിര്‍ത്താന്‍ യുവ ഡോക്ടര്‍ക്ക് സാധിക്കുകയായിരുന്നു.


Other News in this category



4malayalees Recommends