വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലേക്കുള്ള വിമാന ചാര്‍ജ് കുത്തനെ ഉയരുന്നു; കാരണം വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കോവിഡ് അതിര്‍ത്തി നിയന്ത്രണങ്ങളില്‍ ഇളവുകളേര്‍പ്പെടുത്തതിനാല്‍; ക്രിസ്മസ് ആഘോഷിക്കാനെത്തുന്നവര്‍ വര്‍ധിച്ച ചാര്‍ജ് നല്‍കേണ്ടി വരുമെന്ന് ആശങ്ക

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലേക്കുള്ള വിമാന ചാര്‍ജ് കുത്തനെ ഉയരുന്നു;  കാരണം വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കോവിഡ് അതിര്‍ത്തി നിയന്ത്രണങ്ങളില്‍ ഇളവുകളേര്‍പ്പെടുത്തതിനാല്‍; ക്രിസ്മസ് ആഘോഷിക്കാനെത്തുന്നവര്‍ വര്‍ധിച്ച ചാര്‍ജ് നല്‍കേണ്ടി വരുമെന്ന് ആശങ്ക

വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കോവിഡ് അതിര്‍ത്തി നിയന്ത്രണങ്ങളില്‍ ഇളവുകളേര്‍പ്പെടുത്താനൊരുങ്ങുന്നതിനെ തുടര്‍ന്ന് വിമാനടിക്കറ്റ് ചാര്‍ജ് കുത്തനെ ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. ക്രിസ്മസിന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ബന്ധുക്കളെ കാണാന്‍ കൂടുതല്‍ പേര്‍ എത്തുന്നത് പ്രമാണിച്ച് എയര്‍ലൈനുകള്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെയാണ് വിമാന ടിക്കറ്റ് ചാര്‍ജുകള്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നത്. ഉത്സവകാലത്തെ തിരക്ക് പരിഗണിച്ച് ടിക്കറ്റ് ചാര്‍ജുകള്‍ താങ്ങാവുന്ന നിരക്കിലാക്കണമെന്ന ആവശ്യം വര്‍ധിച്ച് വരുന്ന വേളയിലാണ് ടിക്കറ്റ് ചാര്‍ജുകള്‍ ഉയര്‍ന്ന നിരക്കിലെത്തിയിരിക്കുന്നത്.


വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ് എന്നിവയുമായുള്ള അതിര്‍ത്തികള്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ അടുത്ത ചൊവ്വാഴ്ച തുറക്കാനിരിക്കേയാണ് വിമാന ചാര്‍ജ് വര്‍ധിച്ചിരിക്കുന്നത്. പുതിയ ഇളവുകളെ തുടര്‍ന്ന് പ്രസ്തുത സ്റ്റേറ്റുകളിലെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനില്ലാതെ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ക്രിസ്മസ് ആഘോഷിക്കാനാവും. ഇളവുകളെ തുടര്‍ന്ന് കൂടുതല്‍ പേര്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് വരാന്‍ തുടങ്ങുന്നതിനാല്‍ അവര്‍ വര്‍ധിച്ച വിമാന ചാര്‍ജ് നല്‍കേണ്ടി വരുമെന്നുറപ്പാണ്.

അതിര്‍ത്തികള്‍ തുറക്കുന്നതിനെ തുടര്‍ന്ന് യാത്രക്കാരുടെ ഒഴുക്കേറുന്നതും വിമാന സീറ്റുകള്‍ പരിമിതമാകുന്നതും മൂലമാണ് ചാര്‍ജുകള്‍ വര്‍ധിക്കുന്നത്. ഇത് പ്രകാരം സിഡ്‌നിയില്‍ നിന്നും മെല്‍ബണിലേക്ക് ബ്രിസ്ബാന്‍ വഴിയുള്ള ചില വണ്‍വേ എയര്‍ ഫെയറുകള്‍ കുത്തനെയാണ് ഉയര്‍ന്നിരിക്കുന്നത്. ഇത്തരം വിമാനങ്ങള്‍ക്ക് 700 ഡോളറിനും 2000 ഡോളറിനും ഇടയിലാണ് പെരുപ്പമുണ്ടാകുന്നത്. ഇത്തരത്തില്‍ വിമാന ചാര്‍ജുകള്‍ ഉയരുന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നതെന്നാണ് ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്റസ്ട്രി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയുടെ ചീഫ് എക്‌സിക്യൂട്ടീവായ ക്രിസ് റോഡ് വെല്‍ പറയുന്നത്.

Other News in this category



4malayalees Recommends