ഓസ്‌ട്രേലിയയിലെ വിദ്യാര്‍ത്ഥികളുടെ മാത്‌സ്, സയന്‍സ് റിസല്‍ട്ടുകള്‍ മെച്ചപ്പെട്ടു; 39 രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ ഓസീസ് ഇയര്‍ 8 വിദ്യാര്‍ത്ഥികള്‍ക്ക് ഏഴാം സ്ഥാനം; ഗ്രാമപ്രദേശങ്ങളിലും തദ്ദേശീയ സമൂഹങ്ങളിലുമുള്ള കുട്ടികള്‍ ഈ വിഷയങ്ങളില്‍ പിന്നില്‍

ഓസ്‌ട്രേലിയയിലെ  വിദ്യാര്‍ത്ഥികളുടെ മാത്‌സ്, സയന്‍സ് റിസല്‍ട്ടുകള്‍ മെച്ചപ്പെട്ടു; 39 രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ ഓസീസ് ഇയര്‍ 8 വിദ്യാര്‍ത്ഥികള്‍ക്ക് ഏഴാം സ്ഥാനം;  ഗ്രാമപ്രദേശങ്ങളിലും തദ്ദേശീയ സമൂഹങ്ങളിലുമുള്ള കുട്ടികള്‍ ഈ വിഷയങ്ങളില്‍ പിന്നില്‍

ഓസ്‌ട്രേലിയയിലെ വിദ്യാര്‍ത്ഥികളുടെ മാത്‌സ്, സയന്‍സ് റിസല്‍ട്ടുകള്‍ മെച്ചപ്പെട്ടുവെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലും തദ്ദേശീയ സമൂഹങ്ങളിലുമുള്ള കുട്ടികള്‍ ഈ വിഷയങ്ങളില്‍ പിന്നില്‍ തുടരുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇയര്‍ എട്ട് വിദ്യാര്‍ത്ഥികളുടെ കാര്യത്തിലാണ് ആഗോള തലത്തില്‍ ഓസ്‌ട്രേലിയന്‍ കുട്ടികള്‍ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നത്. ദി ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷണല്‍ റിസര്‍ച്ച് ആണ് തങ്ങളുടെ 2019ലെ റിപ്പോര്‍ട്ടിലൂടെ ഇയര്‍ 4 , ഇയര്‍ 8 വിദ്യാര്‍ത്ഥികളുടെ നിലവാരത്തിന്റെ ചിത്രം വരച്ച് കാട്ടിയിരിക്കുന്നത്.


മറ്റ് രാജ്യങ്ങളിലെ ഇതേ പ്രായത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത് സിലും സയന്‍സിലുമുള്ള നിലവാരമായിരുന്നു ഇതിലൂടെ താരതമ്യപ്പെടുത്തിയിരുന്നത്. ഇയര്‍ 4 വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും ഇയര്‍ 8 വിദ്യാര്‍ത്ഥികളുടെ സ്ഥിതി മെച്ചപ്പെട്ടിരിക്കുന്നുവെന്നാണ് ദി ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷണല്‍ റിസര്‍ച്ച് പുതിയ ഇന്‍ഡക്‌സിലൂടെ വെളിപ്പെടുത്തുന്നത്. ഓസ്‌ട്രേലിയയിലെ ഇയര്‍ 8 വിദ്യാര്‍ത്ഥികളില്‍ ശക്തമായ പ്രകടനമാണ് പ്രസ്തുത വിഷയങ്ങളില്‍ കാഴ്ച വച്ചിരിക്കുന്നത്.

ഇക്കാര്യത്തില്‍ മറ്റ് ആറ് രാജ്യങ്ങളിലെ ഇയര്‍ 8 വിദ്യാര്‍ത്ഥികള്‍ മാത്രമാണ് ഓസ്‌ട്രേലിയക്ക് മുന്നിലുള്ളതെന്നും പ്രസ്തുത ഇന്‍ഡെക്‌സ് വെളിപ്പെടുത്തുന്നു. 39 രാജ്യങ്ങള്‍ക്കിടയില്‍ നിന്നാണ് ഓസ്‌ട്രേലിയന്‍ വിദ്യാര്‍ത്ഥികള്‍ ഈ നേട്ടം കൊയ്തിരിക്കുന്നത്. പുതിയ റിസള്‍ട്ടിനെ എഡ്യുക്കേഷന്‍ ഡാന്‍ ടെഹാന്‍ മിനിസ്‌ററര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വിദ്യഭ്യാസ മേഖലില്‍ വരുത്തിയ പരിഷ്‌കാരങ്ങളാണ് ഇതിലേക്ക് വഴി തെളിച്ചതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

Other News in this category



4malayalees Recommends