ക്യൂന്‍സ്ലാന്‍ഡില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന ആറ് പേര്‍ക്ക് കൊറോണ;സെപ്റ്റംബര്‍ 19ന് ശേഷം സ്റ്റേറ്റിലെ ആക്ടീവ് കേസുകള്‍ ഏറ്റവും വര്‍ധിച്ച് 21ല്‍ എത്തി; ക്വാറന്റൈനിലുള്ളവര്‍ക്ക് ഫ്രഷ് എയര്‍ ബ്രേക്കുകള്‍ തിങ്കളാഴ്ച മുതല്‍ അനുവദിക്കില്ല

ക്യൂന്‍സ്ലാന്‍ഡില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന  ആറ് പേര്‍ക്ക് കൊറോണ;സെപ്റ്റംബര്‍ 19ന് ശേഷം സ്റ്റേറ്റിലെ ആക്ടീവ് കേസുകള്‍ ഏറ്റവും വര്‍ധിച്ച് 21ല്‍ എത്തി; ക്വാറന്റൈനിലുള്ളവര്‍ക്ക് ഫ്രഷ് എയര്‍ ബ്രേക്കുകള്‍ തിങ്കളാഴ്ച മുതല്‍ അനുവദിക്കില്ല
വിദേശത്ത് നിന്നുമെത്തി ക്യൂന്‍സ്ലാന്‍ഡില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡിലെ മൊത്തം ആക്ടീവ് കേസുകള്‍ 21 ആയാണ് വര്‍ധിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 19ന് ശേഷം സ്റ്റേറ്റിലെ ആക്ടീവ് കേസുകള്‍ ഏറ്റവും വര്‍ധിച്ച അവസ്ഥയിലെത്തിയിരിക്കുകയാണിപ്പോള്‍. ഏറ്റവും പുതിയ കോവിഡ് സാമൂഹിക വ്യാപനത്തോട് സ്‌റ്റേറ്റ് പോരാടുന്നതിനിടെയാണ് കേസുകള്‍ വര്‍ധിച്ചിരിക്കുന്നത്.

സ്‌റ്റേറ്റ് കൈകാര്യം ചെയ്യുന്ന ക്വാറന്റൈന്‍ ഫെസിലിറ്റികളില്‍ നിന്നും പുതിയ രോഗപ്പകര്‍ച്ചയുണ്ടാകില്ലെന്നുറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ' ഫ്രഷ് എയര്‍ ബ്രേക്കുകള്‍' അനുവദിക്കില്ലെന്ന് വെളിപ്പെടുത്തി ക്യൂന്‍സ്ലാന്‍ഡിലെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ രംഗത്തെത്തിയിട്ടുമുണ്ട്. നിലവിലെ നിയമപ്രകാരം ക്യൂന്‍സ്ലാന്‍ഡില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ബാല്‍ക്കണി ഇല്ലെങ്കില്‍ അല്ലെങ്കില്‍ തുറക്കാവുന്ന വിന്‍ഡോ ഇല്ലെങ്കില്‍ അല്ലെങ്കില്‍ ആരോഗ്യ കാരണങ്ങളുണ്ടെങ്കില്‍ ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം പുറത്തിറങ്ങി ശുദ്ധവായു ശ്വസിക്കാന്‍ അനുവദിച്ച് വരുന്നുണ്ട്.

ഇതിനെയാണ് ഫ്രഷ് എയര്‍ ബ്രേക്കുകള്‍ എന്ന് പറയുന്നത്.എന്നാല്‍ തിങ്കളാഴ്ച മുതല്‍ ഇത് അനുവദിക്കില്ലെന്നാണ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ പറയുന്നത്. ഇക്കാര്യം ക്യൂന്‍സ്ലാന്‍ഡില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ പോലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ബ്രേക്കുകള്‍ അനുവദിക്കുന്നതിലൂടെ കോവിഡ് പകര്‍ച്ചക്ക് സാധ്യതയേറിയിരിക്കുന്നതിനാലാണ് ഇത് റദ്ദാക്കുന്നതെന്നാണ് ചീഫ് ഹെല്‍ത്ത് ഓഫീസര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ചയോടെ സാമൂഹിക വ്യാപന കേസുകളില്ലാത്ത തുടര്‍ച്ചയായ 84ാം ദിവസമാണ് ക്യൂന്‍സ്ലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇത് തുടരാന്‍ ഇത്തരത്തില്‍ ഫ്രഷ് എയര്‍ ബ്രേക്കുകള്‍ റദ്ദാക്കേണ്ടിയിരിക്കുന്നുവെന്നും അധികൃതര്‍ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends