ഓസ്‌ട്രേലിയയില്‍ പഴങ്ങള്‍ക്കും ഫ്രഷ് പച്ചക്കറികള്‍ക്കുമുള്ള വില കുതിച്ചുയരും; കാരണം വിളവെടുക്കല്‍ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍; വിദേശത്ത് നിന്ന് ചരക്കെത്തിക്കാനുള്ള ബുദ്ധിമുട്ടുകളും ഇറക്കുമതി നിയന്ത്രണങ്ങളും റെക്കോര്‍ഡ് വിലക്കയറ്റമുണ്ടാക്കും

ഓസ്‌ട്രേലിയയില്‍ പഴങ്ങള്‍ക്കും ഫ്രഷ് പച്ചക്കറികള്‍ക്കുമുള്ള വില കുതിച്ചുയരും; കാരണം വിളവെടുക്കല്‍ തൊഴിലാളികളെ കിട്ടാനില്ലാത്തതിനാല്‍; വിദേശത്ത് നിന്ന് ചരക്കെത്തിക്കാനുള്ള  ബുദ്ധിമുട്ടുകളും ഇറക്കുമതി നിയന്ത്രണങ്ങളും റെക്കോര്‍ഡ് വിലക്കയറ്റമുണ്ടാക്കും
ഓസ്‌ട്രേലിയയില്‍ പഴങ്ങള്‍ക്കും ഫ്രഷ് പച്ചക്കറികള്‍ക്കുമുള്ള വില കുതിച്ചുയരുമെന്ന് പ്രവചനം. ഈ രംഗത്തെ കര്‍ഷകര്‍ക്ക് ഇതുവരെ ലഭിക്കാത്ത വിധത്തിലുള്ള വിലയാണ് ലഭിക്കാന്‍ പോകുന്നതെന്ന പ്രതീക്ഷ ശക്തമാണ്. ഗവണ്മെന്റ് കമ്മോഡിറ്റി ഫോര്‍കാസ്റ്ററായ അബാരെസാണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. തല്‍ഫലമായി പഴങ്ങളും പച്ചക്കറികളും വാങ്ങാന്‍ പോകുന്നവര്‍ വര്‍ധിച്ച വില നല്‍കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.

ഇത് പ്രകാരം സമ്മര്‍ വെജിറ്റബിള്‍സ്, സ്റ്റോണ്‍ ഫ്രൂട്ട്‌സ്, ആപ്പിള്‍, പിയേര്‍സ്, ഗ്രേപ്‌സ് തുടങ്ങിയവക്ക് 15 മുതല്‍ 25 ശതമാനം വരെയായിരിക്കും വില കയറാന്‍ പോകുന്നത്. വിളവെടുക്കാനുള്ള തൊഴിലാളികളുടെ ക്ഷാമമാണ് വിലക്കയറ്റത്തിന് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്. ഇറക്കുമതി ചെയ്ത പഴങ്ങളും പച്ചക്കറികളും സപ്ലൈ വര്‍ധിപ്പിച്ചതിനാല്‍ ഹ്രസ്വകാലത്തേക്ക് ഓസ്‌ട്രേലിയയില്‍ അവയ്ക്ക് വില കുറഞ്ഞിരുന്നു. എന്നാല്‍ വരും നാളുകൡ അവയുടെ വരവ് കുറയുകയും അഭ്യന്തര ഉല്‍പാദനത്തെ കൂടുതലായി ആശ്രയിക്കേണ്ടി വരുകയും ചെയ്യുന്നതിനാല്‍ ഇവയ്ക്ക് വില കുതിച്ചുയരാന്‍ പോവുകയാണെന്നാണ് പ്രവചനം.

വിദേശത്ത് നിന്നും പഴങ്ങളും പച്ചക്കറികളും എത്തിക്കാനുള്ള ബുദ്ധിമുട്ടുകള്‍, കാലികമായ ക്ഷാമം, ബയോ സെക്യൂരിറ്റി ആശങ്കകള്‍ കാരണമുള്ള ഇറക്കുമതി നിയന്ത്രണങ്ങള്‍,തുടങ്ങിയവ കാരണം പഴങ്ങളുടെയും പച്ചക്കറികളുടെയും ദൗര്‍ലഭ്യമേറുകയും ദീര്‍ഘകാലത്തേക്ക് വില കയറുകയും ചെയ്യുമെന്നാണ് അബാരെസ് പ്രവചിച്ചിരിക്കുന്നത്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് മോശം വാര്‍ത്തയാണെങ്കിലും കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ഇത് പ്രകാരം ഇത്തരം ഉല്‍പന്നങ്ങള്‍ക് 2020-21ല്‍ ഏഴ് ശതമാനം വില വര്‍ധനവുണ്ടാകുമെന്നാണ് പ്രവചനം.

Other News in this category



4malayalees Recommends