ക്വാന്റാസിനെ കോടതി കയറ്റാനൊരുങ്ങി ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന്‍; ഫെയര്‍ വര്‍ക്ക് ആക്ടിന് വിരുദ്ധമായി 2000ത്തിലേറെ തൊഴിലുകള്‍ ഔട്ട്‌സോഴ്‌സിന് കൊടുത്തതിനെതിരെയുള്ള നീക്കം; 10 എയര്‍പോര്‍ട്ടുകളിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുത്തിയ നടപടി

ക്വാന്റാസിനെ കോടതി കയറ്റാനൊരുങ്ങി  ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന്‍; ഫെയര്‍ വര്‍ക്ക് ആക്ടിന് വിരുദ്ധമായി 2000ത്തിലേറെ തൊഴിലുകള്‍ ഔട്ട്‌സോഴ്‌സിന് കൊടുത്തതിനെതിരെയുള്ള നീക്കം; 10 എയര്‍പോര്‍ട്ടുകളിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടുത്തിയ നടപടി
2000ത്തില്‍ അധികം തൊഴിലുകള്‍ ഔട്ട്‌സോഴ്‌സിന് കൊടുക്കാനുള്ള നീക്കത്തിനെതിരെ ക്വാന്റാസിനെ കോടതി കയറ്റാന്‍ പ്രമുഖ തൊഴിലാളി യൂണിയനായ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേര്‍സ് യൂണിയന്‍ ഒരുങ്ങുന്നു. മൗറിസ് ബ്ലാക്ക്‌ബേണ്‍ ലോയര്‍മാര്‍ പ്രസ്തുത യൂണിയന് വേണ്ടി ബുധനാഴ്ച ഒരു ടെസ്റ്റ് കേസ് ഫയല്‍ ചെയ്യുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. തൊഴിലുകള്‍ ഔട്ട്‌സോഴ്‌സിന് കൊടുക്കാനുള്ള ക്വാന്റാസിന്റെ തീരുമാനം ഫെയര്‍ വര്‍ക്ക് ആക്ടിന് വിരുദ്ധമാണെന്നാണ് യൂണിയന്‍ ആരോപിച്ചിരിക്കുന്നത്.

10 എയര്‍പോര്‍ട്ടുകളിലെ 2000ത്തില്‍ അധികം തൊഴിലുകളായിരുന്നു ക്വാന്റാസ് ഔട്ട്‌സോഴ്‌സ് ചെയ്തത്. ജെറ്റ് സ്റ്റാര്‍ നേരത്തെ ഏതാണ്ട് 400 തൊഴിലുകള്‍ ഔട്ട്‌സോഴ്‌സിന് കൊടുത്തതിനെ തുടര്‍ന്നായിരുന്നു ക്വാന്റാസിന്റെ ഈ വിവാദ നീക്കം. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബാന്‍, പെര്‍ത്ത്, ആലീസ് സ്പ്രിംഗ്‌സ്, കാന്‍ബറ,അഡലെയ്ഡ്, ഡാര്‍വിന്‍, കെയേണ്‍സ്, ടൗണ്‍സ് വില്ലെ, എന്നിവിടങ്ങളിലെ എയര്‍പോര്‍ട്ടുകളിലുള്ള തൊഴിലുകളാണ് ഔട്ട് സോഴ്‌സ് ചെയ്തതിലൂടെ അവിടുത്തെ ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ പോകുന്നത്.

ബാഗേജ് ഹാന്‍ഡ്‌ലേര്‍സ്, റാംപ് വര്‍ക്കേര്‍സ്, കാബിന്‍ ക്ലീനേര്‍സ് എന്നിവര്‍ക്കാണ് ഇത്തരത്തില്‍ ജോലി നഷ്ടപ്പെടാന്‍ പോകുന്നത്. തങ്ങളുടെ തൊഴിലുകള്‍ സംരക്ഷിക്കുന്നതിന് തൊഴിലാളികള്‍ നടത്തിയ അവസാനത്തെ ശ്രമവും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ക്വാന്റാസിനെ കോടതി കയറ്റാന്‍ തൊഴിലാളി യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധി പരിഗണിച്ച് ക്വാന്റാസിനെ ചുരുങ്ങിയ ചെലവില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുമെന്ന് തൊഴിലാളികള്‍ വാഗ്ദാനം ചെയ്തിട്ടും കമ്പനി അത് അവഗണിക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്.

Other News in this category



4malayalees Recommends