ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി പ്രമാണിച്ച് ബിസിനസുകളെ സഹായിക്കാന്‍ വിവാദ നീക്കവുമായി സര്‍ക്കാര്‍; തൊഴിലാളികളുമായി ബിസിനസുകള്‍ക്ക് ചില കരാറുകളിലേര്‍പ്പെടാന്‍ ഫെയര്‍ വര്‍ക്ക് കമ്മീഷന്റെ അനുവാദം; ചില തൊഴിലാളികള്‍ക്ക് ദോഷമുണ്ടാക്കുമെന്ന് ആശങ്ക

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി പ്രമാണിച്ച് ബിസിനസുകളെ സഹായിക്കാന്‍ വിവാദ നീക്കവുമായി സര്‍ക്കാര്‍; തൊഴിലാളികളുമായി ബിസിനസുകള്‍ക്ക് ചില കരാറുകളിലേര്‍പ്പെടാന്‍  ഫെയര്‍ വര്‍ക്ക് കമ്മീഷന്റെ അനുവാദം; ചില തൊഴിലാളികള്‍ക്ക് ദോഷമുണ്ടാക്കുമെന്ന് ആശങ്ക

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധി പ്രമാണിച്ച് ബിസിനസുകളെ സഹായിക്കാനായി നിര്‍ണായക നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നു. ഇത് പ്രകാരം തൊഴിലാളികളുമായി ബിസിനസുകള്‍ക്ക് ചില കരാറുകളിലേര്‍പ്പെടാന്‍ ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ അനുവാദം നല്‍കിയിട്ടതുണ്ട്. ഇത്തരം കരാറുകള്‍ ചില തൊഴിലാളികളെ കടുത്ത രീതിയില്‍ ബാധിക്കുമെന്ന മുന്നറിയിപ്പും ശക്തമാണ്. ഇന്റസ്ട്രിയല്‍ റിലേഷന്‍സ് മിനിസ്റ്ററായ ക്രിസ്റ്റ്യന്‍ പോര്‍ട്ടര്‍ ബുധനാഴ്ച പുറത്ത് വിടുന്ന പുതിയ നിയമമനുസരിച്ച് രാജ്യത്തെ വര്‍ക്ക് പ്ലേസ് നിയമങ്ങളില്‍ വ്യാപകമായ അഴിച്ച് പണിയാണ് നിലവില്‍ വരാന്‍ പോകുന്നത്.


കോവിഡ് പ്രതിസന്ധിയിലുണ്ടായ തൊഴില്‍ നഷ്ടത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിനും തൊഴില്‍ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനുമാണ് ഇത്തരത്തിലുള്ള കടുത്ത നടപടികളുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന ബിസിനസുകള്‍ക്ക് പുതിയ മാറ്റങ്ങളിലൂടെ സാമ്പത്തിക ബുദ്ധിമുട്ടില്‍ അയവ് ലഭിക്കുമെന്നാണ് പോര്‍ട്ടര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തല്‍ തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരു പോലെ ഗുണകരമാകുന്ന കരാറുകളാണ് നിലവില്‍ വരാന്‍ പോകുന്നതെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ഇത് ചില തൊഴിലാളികളുടെ വേതനത്തില്‍ കാര്യമായ കുറവുണ്ടാക്കുമെന്ന ആശങ്ക തൊഴിലാളി യൂണിയനുകള്‍ അടക്കമുള്ളവര്‍ പ്രകടിപ്പിക്കുന്നുണ്ട്. നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ മാറ്റങ്ങള്‍ നിരവധി തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുമെന്നാണ് ഓസ്‌ട്രേലിയന്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍ സെക്രട്ടറിയായ സാല്ലി മാക് മാനസ് മുന്നറിയിപ്പേകുന്നത്. ഇതിന് മുമ്പ് മാസങ്ങളായി സര്‍ക്കാരും തൊഴിലുടമകളും നടത്തി വന്നിരുന്ന ചര്‍ച്ചകളിലൊന്നും പുതിയ മാറ്റങ്ങളെ സംബന്ധിച്ച നിര്‍ദേശങ്ങളുയര്‍ന്ന് വന്നിരുന്നില്ലെന്നും യൂണിയനുകളുടെ അഭിപ്രായങ്ങളാരായാതെയാണീ നീക്കമെന്നും സാല്ലി ആരോപിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends