അഡലെയ്ഡില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച മുതല്‍ ക്യൂന്‍സ്ലാന്‍ഡിലേക്ക് പ്രവേശിക്കാം; കോവിഡ് പെരുപ്പമുണ്ടായതിനെ തുടര്‍ന്നുള്ള വിലക്ക് നീക്കുന്നു; നീക്കം അഡലെയ്ഡില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍

അഡലെയ്ഡില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച മുതല്‍ ക്യൂന്‍സ്ലാന്‍ഡിലേക്ക് പ്രവേശിക്കാം; കോവിഡ് പെരുപ്പമുണ്ടായതിനെ തുടര്‍ന്നുള്ള വിലക്ക് നീക്കുന്നു;  നീക്കം അഡലെയ്ഡില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍
സൗത്ത് ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ അഡലെയ്ഡില്‍ നിന്നുള്ളവര്‍ക്ക് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ക്യൂന്‍സ്ലാന്‍ഡിലേക്ക് പ്രവേശിക്കാന്‍ അനുമതി.ഇത് സംബന്ധിച്ച തീരുമാനത്തിലെത്തിയെന്നാണ് ക്യൂന്‍സ്ലാന്‍ഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്നാഴ്ച മുമ്പായിരുന്നു അഡലെയ്ഡിലെ നോര്‍ത്തേണ്‍ സബര്‍ബുകളില്‍ കോവിഡ് ക്ലസ്റ്റര്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇവിടെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിരുന്നത്. തല്‍ഫലമായി ഇവിടെ നിന്നുള്ളവര്‍ക്ക് ക്യൂന്‍സ്ലാന്‍ഡിലേക്ക് യാത്രാ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ആ നിരോധനമാണ് ശനിയാഴ്ച മുതല്‍ റദ്ദാക്കാന്‍ പോകുന്നത്. അഡലെയ്ഡില്‍ പുതിയ കോവിഡ് കേസുകളുമായി ബന്ധപ്പെട്ട പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനെ തുടര്‍ന്നാണ് ക്യൂന്‍സ്ലാന്‍ഡിലേക്ക് അഡലെയ്ഡുകാരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് കേസുകള്‍ പെരുകിയതിനെ തുടര്‍ന്ന് അഡലെയ്ഡിലെ 20 ലോക്കല്‍ ഗവണ്‍മെന്റ് ഏരിയകളെ ഔദ്യോഗികമായി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരുന്നത്.

തല്‍ഫലമായി ഈ ഏരിയകളില്‍ നിന്നുള്ളവര്‍ക്ക് ക്യൂന്‍സ്ലാന്‍ഡ് കടുത്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിലക്കിന്റെ കാലത്തും സൗത്ത് ഓസ്‌ട്രേലിയയിലെ മറ്റിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്യൂന്‍സ്ലാന്‍ഡിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ ഇവര്‍ യാത്രക്ക് 14 ദിവസങ്ങള്‍ക്കുള്ളില്‍ അഡലെയ്ഡില്‍ പോയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്ന നിഷ്‌കര്‍ഷയേര്‍പ്പെടുത്തിയിരുന്നു.

Other News in this category



4malayalees Recommends