ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വഷളാകുന്നു; ആറാമത്തെ കമ്പനിയുടെ ബീഫ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചു; നേരത്തെ അഞ്ച് ഓസ്‌ട്രേലിയന്‍ ബീഫ് സപ്ലയര്‍മാരുടെ കയറ്റുമതിക്ക് വിലക്ക്; ബീഫ് ഉല്‍പാദകര്‍ ആശങ്കയില്‍

ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വഷളാകുന്നു; ആറാമത്തെ കമ്പനിയുടെ ബീഫ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചു; നേരത്തെ അഞ്ച് ഓസ്‌ട്രേലിയന്‍ ബീഫ് സപ്ലയര്‍മാരുടെ കയറ്റുമതിക്ക് വിലക്ക്; ബീഫ് ഉല്‍പാദകര്‍ ആശങ്കയില്‍
ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം വഷളാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഓസ്‌ട്രേലിയയില്‍ നിന്നുളള കൂടുതല്‍ ബീഫ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി ചൈന നിരോധിച്ചുവെന്നാണ് മുന്നറിയിപ്പ്.ക്യൂന്‍സ്ലാന്‍ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബീഫ് എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയായ മെരാമിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബീഫ് ഇറക്കുമതിയാണ് ചൈന റദ്ദാക്കിയിരിക്കുന്നത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ് ചൈനയുടെ ഈ കടുത്ത നീക്കമെന്നാണ് കമ്പനി പറയുന്നത്.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ആറാമത്തെ ബീഫ് എക്‌സ്‌പോര്‍ട്ടര്‍ക്കാണീ തിരിച്ചടി ചൈനയില്‍ നിന്നുണ്ടായിരിക്കുന്നത്. ചൈനയിലെ മീറ്റ് സപ്ലയര്‍മാരില്‍ മുഖ്യ കമ്പനികളിലൊന്നാണ് മെരാമിസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്.തിങ്കളാഴ്ചത്തെ കടുത്ത തീരുമാനത്തിന് ചൈന വ്യക്തമായ വിശദീകരണം നല്‍കിയിട്ടുമില്ല. ഓസ്‌ട്രേലിയയില്‍ നിന്നുള്ള മറ്റ് അഞ്ച് ബീഫ് സപ്ലയര്‍മാരുടെ ഉല്‍പന്നങ്ങളുടെ ഇറക്കുമതി ചൈന ഈ വര്‍ഷം നിരോധിച്ചിരുന്നു.ലേബലിംഗ്, ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടെന്ന കാരണം പറഞ്ഞായിരുന്നു ഈ വിലക്ക്.

ഓസ്‌ട്രേലിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈനയുമായുള്ള രാജ്യത്തിന്റെ ബന്ധം ഏറ്റവും വഷളായ അവസ്ഥയിലെത്തിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പില്ലാതെ ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ചൈനയില്‍ നിന്നും പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ കടുത്ത നിലപാടെടുത്തതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ പ്രധാന കാരണം.

Other News in this category



4malayalees Recommends