ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചൊവ്വാഴ്ച മുതല്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് വരാം; ഇവര്‍ ക്വാറന്‍ൈനില്‍ കഴിയേണ്ട; എന്‍എസ്ഡബ്ല്യൂവില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പുതിയ കേസുകളില്ല

ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചൊവ്വാഴ്ച മുതല്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് വരാം; ഇവര്‍ ക്വാറന്‍ൈനില്‍ കഴിയേണ്ട; എന്‍എസ്ഡബ്ല്യൂവില്‍ കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പുതിയ കേസുകളില്ല
ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ചൊവ്വാഴ്ച മുതല്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് ക്വാറന്റൈന്‍ നിബന്ധന ഇല്ലാതെ പ്രവേശിക്കാമെന്ന് പ്രഖ്യാപിച്ച് പ്രീമിയര്‍ മാര്‍ക്ക് മാക് ഗോവന്‍ രംഗത്തെത്തി. ഇക്കാര്യത്തില്‍ നേരത്തെ എടുത്ത തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് അദ്ദേഹം സ്ഥിരീകരിച്ചിരിക്കുന്നത്.

സിഡ്‌നിയിലെ ഒരു ഹോട്ടല്‍ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എന്‍എസ്ഡബ്ല്യൂക്കാരെ പ്രവേശിപ്പിക്കാനുള്ള നീക്കം നടപ്പിലാക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ വൈകിയിരുന്നു. എന്നാല്‍ നേരത്തെ നിശ്ചയിച്ചത് പ്രകാരം എന്‍എസ്ഡബ്ല്യൂക്കാരെയും ചൊവ്വാഴ്ച മുതല്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലേക്ക് പ്രവേശിപ്പിക്കാമെന്ന് സ്റ്റേറ്റിലെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അത് പ്രകാരമാണ് തീരുമാനമെടുത്തിരിക്കുന്നതെന്നും മാക് ഗോവന്‍ വിശദീകരിക്കുന്നു.

കഴിഞ്ഞ അഞ്ച് ദിവസങ്ങളായി എന്‍എസ്ഡബ്ല്യൂവില്‍ പുതിയ കേസുകളൊന്നുമില്ലെന്നത് ഇക്കാര്യത്തില്‍ ധൈര്യം പകരുന്നുവെന്നും മാക് ഗോവന്‍ പറയുന്നു. കഴിഞ്ഞ 30 ദിവസങ്ങളായി എന്‍എസ് ഡബ്ല്യൂവില്‍ മറ്റ് പുതിയ കോവിഡ് കേസുകളൊന്നുമില്ലാത്തതിനാല്‍ അതിര്‍ത്തി തുറന്നാലു അവിടെ നിന്നും കേസുകള്‍ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലേക്കെത്താനുള്ള സാധ്യത വളരെ കുറവായതിനാലാണ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ഈ തീരുമാനത്തിന് പച്ചക്കൊടി കാട്ടിയിരിക്കുന്നതെന്നും മാക് ഗോവന്‍ വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends