ഓസ്‌ട്രേലിയ തദ്ദേശീയമായി കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു;യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡും സിഎസ്എല്ലും വികസിപ്പിക്കുന്ന കോവിഡ് -19 വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ പ്രതീക്ഷിച്ച പുരോഗതിയില്ലാത്തതിനാല്‍ ഉപേക്ഷിച്ചു

ഓസ്‌ട്രേലിയ തദ്ദേശീയമായി കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു;യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡും സിഎസ്എല്ലും  വികസിപ്പിക്കുന്ന കോവിഡ് -19 വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ പ്രതീക്ഷിച്ച പുരോഗതിയില്ലാത്തതിനാല്‍ ഉപേക്ഷിച്ചു
ഓസ്‌ട്രേലിയ തദ്ദേശീയമായി കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുമെന്ന പ്രതീക്ഷക്ക് മങ്ങലേറ്റു. യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡും കോമണ്‍വെല്‍ത്ത് സെറം ലബോറട്ടറീസ് അഥവാ സിഎസ്എല്ലും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് -19 വാക്‌സിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഇത് സംബന്ധിച്ച പ്രതീക്ഷയില്ലാതായിരിക്കുന്നത്. ഇന്ന് രാവിലെ പുറത്ത് വന്ന പ്രസ്താവനയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ട്രയലില്‍ പങ്കെടുത്ത ചിലര്‍ക്ക് തെറ്റായ രീതിയില്‍ പോസിറ്റീവ് ഫലം പുറത്ത് വന്നതിനെ തുടര്‍ന്നാണ് ട്രയലുകള്‍ ഉപേക്ഷിച്ചിരിക്കുന്നത്.

വാക്‌സിനുകള്‍ക്കായി ഫെഡറല്‍ സര്‍ക്കാര്‍ ഒപ്പ് വച്ചിരിക്കുന്ന നാല് ഡീലുകളിലൊന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ക്യൂന്‍സ്ലാന്‍ഡും സിഎസ്എല്ലും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് -19 വാക്‌സിന് വേണ്ടിയുള്ള ഡീല്‍. വാക്‌സിന്റെ 51 മില്യണ്‍ ഡോസുകള്‍ക്ക് വേണ്ടിയുള്ള ഡീലായിരുന്നു ഒപ്പ് വയ്ക്കപ്പെട്ടിരുന്നത്. തങ്ങളുടെ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ട്രയലുകളില്‍ പുരോഗതി ദൃശ്യമാകാത്തതിനാലാണ് ക്ലിനിക്കല്‍ ട്രയലുകള്‍ ഉപേക്ഷിക്കുന്നതെന്നാണ് എഎസ്എക്‌സിന് നല്‍കിയ ഒരു പ്രസ്താവനയിലൂടെ സിഎസ്എല്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ ട്രയലില്‍ പങ്കെടുത്ത 216 പേര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളോ സുരക്ഷാ പ്രശ്‌നങ്ങളോ അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും സിഎസ്എല്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുമുണ്ട്.ഫെഡറല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിഎസ്എല്‍ 1916ലാണ് സ്ഥാപിക്കപ്പെട്ടത്. പെന്‍സിലിന്‍, ഇന്‍സുലിന്‍ തുടങ്ങിയവയുടെ കാര്യത്തില്‍ നിര്‍ണായകമായ സംഭാവനകള്‍ സിഎസ്എല്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ ബ്ലഡ് പ്രൊഡക്ടുകള്‍, വാക്‌സിനുകള്‍ തുടങ്ങിയവയുടെ ബിസിനസാണ് സിഎസ്എല്‍ പ്രധാനമായും ചെയ്ത് വരുന്നത്.

Other News in this category



4malayalees Recommends