സൗത്ത്-വെസ്റ്റേണ്‍ വിക്ടോറിയയില്‍ വരും ദിവസങ്ങളില്‍ കടുത്ത കാറ്റുകള്‍; ആസ്ത്മയുള്ളവര്‍ കര്‍ക്കശമാ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അപകടമെന്ന് ആരോഗ്യ വകുപ്പ്; ഇത്തരക്കാര്‍ ജനലുകളും വാതിലുകളും അടച്ച് അകത്തളങ്ങളില്‍ കഴിയാന്‍ നിര്‍ദേശം

സൗത്ത്-വെസ്റ്റേണ്‍ വിക്ടോറിയയില്‍ വരും ദിവസങ്ങളില്‍ കടുത്ത കാറ്റുകള്‍; ആസ്ത്മയുള്ളവര്‍ കര്‍ക്കശമാ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ അപകടമെന്ന് ആരോഗ്യ വകുപ്പ്; ഇത്തരക്കാര്‍ ജനലുകളും വാതിലുകളും അടച്ച് അകത്തളങ്ങളില്‍ കഴിയാന്‍ നിര്‍ദേശം
സൗത്ത്-വെസ്റ്റേണ്‍ വിക്ടോറിയയില്‍ വരും ദിവസങ്ങളില്‍ കടുത്ത കാറ്റുകളും ഇടിയോട് കൂടിയ കാറ്റുകളും വീശിയടിക്കാന്‍സാധ്യതയേറിയിരിക്കുന്നതിനാല്‍ ആസ്ത്മ പോലുളള രോഗങ്ങളുള്ളവര്‍ കടുത്ത മുന്‍കരുതല്‍ പാലിക്കണമെന്ന മുന്നറിയിപ്പ് ശക്തമായി. ചീഫ് ഹെല്‍ത്ത് ഓഫീസറായ ബ്രെറ്റ് സട്ടനാണ് ഗുരുതരമായ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് നിരവധി പേരില്‍ ആസ്ത്മ വഷളാകുമെന്നാണ് ഇന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് ഒരു പ്രസ്താവനയിലൂടെ മുന്നറിയിപ്പേകിയിരിക്കുന്നത്.

പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ആസ്ത്മയുള്ളവരില്‍ ശ്വാസം മുട്ടല്‍ വര്‍ധിക്കുമെന്നും നെഞ്ചില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുമെന്നും തുടര്‍ച്ചയായ ചുമയുണ്ടാകുമെന്നും അതിനാല്‍ പൊടിക്കാറ്റില്‍ നിന്നും വിട്ട് നില്‍ക്കണമെന്നും ജനാലകളും ഡോറുകളും അടച്ച് അകത്തളങ്ങളില്‍ കഴിച്ച് കൂട്ടണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പേകുന്നു. വിക്ടോറിയയിലെ മിക്ക ഭാഗങ്ങളിലും അധികം വൈകാതെ ഇത്തരത്തിലുള്ള പ്രതികൂലമായ കാലാവസ്ഥ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുമായി ബ്യൂറോ ഓഫ് മെറ്റീരിയോളജിയും രംഗത്തെത്തിയിട്ടുണ്ട്.

സൗത്ത് വെസ്റ്റ്, നോര്‍ത്ത്, സെന്‍ട്രല്‍, ആല്‍പൈന്‍ ഏരിയകളില്‍ ഈ മുന്നറിയിപ്പ് ബാധകമാണ്. കടുത്ത കാറ്റുകള്‍ വിവിധ ദിശകളില്‍ സ്റ്റേറ്റിലുടനീളം വീശിയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ കാലാവസ്ഥാ പ്രവചനം മുന്നറിയിപ്പേകുന്നത്. ഇതിന് മുന്നോടിയായി ഇന്ന് രാവിലെ മണിക്കൂറില്‍ 98 കിലോമീറ്റര്‍ വേഗതയിലുള്ള കാറ്റ് ഗ്രാംപിയന്‍സിലെ മൗണ്ട് വില്യമില്‍ ആഞ്ഞടിച്ചിരുന്നു. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റുകള്‍ ആഞ്ഞടിക്കുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പേകുന്നത്.

Other News in this category



4malayalees Recommends