സൗത്ത് ഓസ്‌ട്രേലിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവുകള്‍; വെന്യൂകളില്‍ നാല് സ്‌ക്വയര്‍ മീറ്ററില്‍ ഒരാളെന്നത് രണ്ട് മീറ്ററാക്കി ചുരുക്കും; സ്‌റ്റേറ്റില്‍ തുടര്‍ച്ചയായി ആറ് ദിവസങ്ങളായി പുതിയ കേസുകളില്ല

സൗത്ത് ഓസ്‌ട്രേലിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയിലെ കോവിഡ് നിയന്ത്രണങ്ങളില്‍ ഉടന്‍ ഇളവുകള്‍;  വെന്യൂകളില്‍ നാല് സ്‌ക്വയര്‍ മീറ്ററില്‍ ഒരാളെന്നത് രണ്ട് മീറ്ററാക്കി ചുരുക്കും; സ്‌റ്റേറ്റില്‍ തുടര്‍ച്ചയായി ആറ് ദിവസങ്ങളായി പുതിയ കേസുകളില്ല

സൗത്ത് ഓസ്‌ട്രേലിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഏര്‍പ്പെടുത്തിയ കോവിഡ് നിയന്ത്രണങ്ങളില്‍ അധികം വൈകാതെ ഇളവുകള്‍ അനുവദിക്കുമെന്ന പ്രതീക്ഷാ നിര്‍ഭരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്റ്റേറ്റില്‍ തുടര്‍ച്ചയായി ആറ് ദിവസങ്ങളായി പുതിയ കോവിഡ് കേസുകളൊന്നും രേഖപ്പെടുത്താത്ത സാഹചര്യത്തിലാണ് ഈ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇത് പ്രകാരം ഹോസ്പിറ്റാലിറ്റി വെന്യൂകളില്‍ എത്രത്തോളം പേര്‍ക്ക് സംഗമിക്കാമെന്ന നിയമങ്ങളിലടക്കം ഇളവുകള്‍ നല്‍കുന്നതായിരിക്കും. സ്റ്റേറ്റിലെ ഹെല്‍ത്ത് ചീഫിന്റ ഉപദേശത്തിന് വിരുദ്ധമായിട്ടാണീ സര്‍ക്കാര്‍ നീക്കമെന്നത് ആശങ്കയേറ്റുന്നുമുണ്ട്.


നിലവിലെ നിയന്ത്രണങ്ങള്‍ പ്രകാരം ഹോസ്പിറ്റാലിറ്റി വെന്യൂകളില്‍ നാല് സ്‌ക്വയര്‍ മീറ്ററില്‍ ഒരു വ്യക്തി മാത്രമേ നിലകൊള്ളാന്‍ പാടുള്ളൂ. ഇത് പുതിയ ഇളവുകള്‍ പ്രകാരം രണ്ട് സ്‌ക്വര്‍ മീറ്ററാക്കി വെട്ടിച്ചുരുക്കുന്നതായിരിക്കും. എന്നാല്‍ ഡിസംബര്‍ മധ്യം വരെ ഈ ഇളവുകള്‍ പ്രാവര്‍ത്തികമാക്കില്ലെന്നാണ് സൂചന.ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്നുള്ള കടുത്ത സമമര്‍ദത്തെ തുടര്‍ന്നാണ് ഹെല്‍ത്ത് ചീഫിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി സര്‍ക്കാര്‍ പുതിയ ഇളവുകള്‍ നടപ്പിലാക്കാനൊരുങ്ങുന്നത്.

ഇത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിനായി പോലീസ് കമ്മീഷണര്‍ ഗ്രാന്റ് സ്റ്റീവന്‍സ് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ നിക്കോള സ്പുരിയറില്‍ നിന്നും ഉപദേശം തേടിയിരുന്നു. ഈ വീക്കെന്‍ഡിന് ശേഷം മാത്രമേ ഇളവുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നാണ് സ്പുരിയര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. ഇത് പ്രകാരം അടുത്ത ആഴ്ച മുതല്‍ ഹോസ്പിറ്റാലിറ്റി മേഖലയിലെ സാമൂഹിക അകലം സംബന്ധിച്ച നിയമത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ് സ്റ്റീവന്‍സ് വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends