നോര്‍ത്തേണ്‍ ടെറിട്ടെറി പരോള്‍ റീഹാബ് പ്രോഗ്രാമിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കല്‍; കടുത്ത ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി അടക്കമുള്ളവര്‍; കോവിഡ് പ്രതിസന്ധിയാല്‍ 1.9 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം

നോര്‍ത്തേണ്‍ ടെറിട്ടെറി പരോള്‍ റീഹാബ് പ്രോഗ്രാമിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കല്‍;  കടുത്ത ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി അടക്കമുള്ളവര്‍; കോവിഡ് പ്രതിസന്ധിയാല്‍ 1.9 മില്യണ്‍ ഡോളറിന്റെ ഫണ്ട് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ വിശദീകരണം
നോര്‍ത്തേണ്‍ ടെറിട്ടെറി പരോള്‍ റീഹാബ് പ്രോഗ്രാമിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഇവിടുത്തെ ആരോഗ്യമന്ത്രി നതാഷ ഫൈലെസ് അടക്കമുള്ളവര്‍ രംഗത്തെത്തി. പരോളില്‍ പോകുന്നവര്‍ക്കുള്ള ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ സര്‍വീസസിനുള്ള ഫണ്ട് വെട്ടിക്കുറക്കുന്നതിലാണ് ആരോഗ്യ മന്ത്രി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്. ഈ മാസം അവസാനം ഫണ്ടില്‍ വെട്ടിക്കുറവ് വരുത്തുന്നതിലാണ് മന്ത്രിയടക്കമുള്ള പ്രമുഖര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നതെന്ന് ചോര്‍ന്ന് കിട്ടിയ ഒരു കത്ത് വെളിപ്പെടുത്തുന്നു.

അഞ്ച് റെസിഡന്‍ഷ്യല്‍ ഫെസിലിറ്റികളെയും ഡാര്‍വിന്‍, ആലീസ് സ്പ്രിംഗ്‌സ്, ടെന്നന്റ് ക്രീക്ക് എന്നിവിടങ്ങളിലെ കൗണ്‍സിലിംഗ് സപ്പോര്‍ട്ടിനെയുമാണ് പ്രസ്തുത ഫണ്ടില്‍ വരുത്തുന്ന വെട്ടിക്കുറയ്ക്കല്‍ ബാധിക്കാന്‍ പോകുന്നത്. 1.9 മില്യണ്‍ ഡോളറിന്റെ ഫണ്ടാണ് വെട്ടിക്കുറയ്ക്കാന്‍ പോകുന്നത്. നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ തടവിലിടുന്നവരുടെ നിരക്ക് വര്‍ധിച്ചത് പരിഗണിച്ച് 2017ലെ പരോള്‍ പരിഷ്‌കാരങ്ങളുടെ ഭാഗമായിട്ടായിരുന്നു ഈ ഫണ്ട് ആരംഭിച്ചിരുന്നത്.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രത്യാഘാതങ്ങളെ തുടര്‍ന്നാണ് ഈ ഫണ്ട് വെട്ടിക്കുറക്കുന്നതെന്നാണ് നോര്‍ത്തേണ്‍ ടെറിട്ടെറി സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഇതിനാല്‍ ഫണ്ടിനുള്ള പണം ഇനി നല്‍കാനാവില്ലെന്ന് കഴിഞ്ഞ മാസത്തെ ബജറ്റില്‍ സര്‍ക്കാര്‍ സ്ഥിരീകരിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ പരോളില്‍ പോകുന്നവരെ സംബന്ധിച്ചിടത്തോളം ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോള്‍ സര്‍വീസസ് അനിവാര്യമാണെന്നും ഇതിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് പരോളില്‍ പോകുന്നവരെ ബാധിക്കുമെന്നുമാണ് നതാഷ പ്രസ്തുത കത്തിലൂടെ സമ്മതിച്ചിരിക്കുന്നത്.

Other News in this category



4malayalees Recommends