വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ വിക്ടോറിയയുമായുളള തങ്ങളുടെ അതിര്‍ത്തികള്‍ ചൊവ്വാഴ്ച തുറക്കും; ന്യൂ സൗത്ത് വെയില്‍സുമായുള്ള അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച വരെ അന്തിമ തീരുമാനമെടുക്കില്ല; കാരണം അവിടെ പുതിയ കോവിഡ് കേസുണ്ടായിരിക്കുന്നതിനാല്‍

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ വിക്ടോറിയയുമായുളള തങ്ങളുടെ അതിര്‍ത്തികള്‍ ചൊവ്വാഴ്ച തുറക്കും; ന്യൂ സൗത്ത് വെയില്‍സുമായുള്ള അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച വരെ അന്തിമ തീരുമാനമെടുക്കില്ല; കാരണം അവിടെ പുതിയ കോവിഡ് കേസുണ്ടായിരിക്കുന്നതിനാല്‍
വിക്ടോറിയയുമായുളള തങ്ങളുടെ അതിര്‍ത്തികള്‍ നേരത്തെ നിശ്ചയിച്ചത് പോലെ ചൊവ്വാഴ്ച തന്നെ തുറക്കുമെന്ന് വ്യക്തമാക്കി വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ പ്രീമിയറായ മാര്‍ക്ക് മാക് ഗോവന്‍ രംഗത്തെത്തി. എന്നാല്‍ ന്യൂ സൗത്ത് വെയില്‍സുമായുള്ള അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ തിങ്കളാഴ്ച വരെ അന്തിമ തീരുമാനമെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ന്യൂ സൗത്ത് വെയില്‍സില്‍ പുതിയ കോവിഡ് കേസ് രേഖപ്പെടുത്തിയതിനാലുള്ള മുന്‍കരുതലാണിത്.

ഇരു സ്റ്റേറ്റുകളില്‍ നിന്നുമെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ ചൊവ്വാഴ്ച മുതല്‍ ഒഴിവാക്കാനായിരുന്നു വെസ്റ്റേണ്‍ ഓസ്‌ട്രേലിയ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ എന്‍എസ്ഡബ്ല്യൂവിലെ ഹോട്ടല്‍ ക്വാറന്റൈന്‍ വര്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് എന്‍എസ്ഡബ്ല്യൂവുമായുള്ള അതിര്‍ത്തികള്‍ തുറക്കുന്നത് ദീര്‍ഘിപ്പിക്കണമോ എന്ന് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ അവസാന നിമിഷത്തില്‍ പുനരവലോകനം നടത്തുന്നത്. പുതിയ രോഗബാധയെ തുടര്‍ന്ന് എന്‍എസ്ഡബ്ല്യൂവില്‍ കഴിഞ്ഞ 25 ദിവസങ്ങളായി തുടര്‍ച്ചയായി കോവിഡിന്റെ പ്രാദേശിക പകര്‍ച്ചയുണ്ടായിട്ടില്ലെന്ന നേട്ടം ഇല്ലാതായിരിക്കുകയാണ്.

ഏറ്റവും പുതിയ ഹെല്‍ത്ത് അഡൈ്വസ് വിക്ടോറിയയില്‍ നിന്നെത്തുന്നവരെ ബാധിക്കില്ലെന്നാണ് മാക് ഗോവന്‍ പറയുന്നത്. എന്നാല്‍ എന്‍എസ്ഡബ്ല്യൂവുമായുള്ള അതിര്‍ത്തികള്‍ ചൊവ്വാഴ്ച തുറക്കുന്ന കാര്യം ഒന്ന് കൂടി ആലോചിക്കേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നതെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു. ഇത് സംബന്ധിച്ച പുതിയ തീരുമാനങ്ങള്‍ തല്‍സമയം ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം ഉറപ്പേകുന്നു. സ്റ്റേറ്റിനെ കോവിഡ് ഭീഷണിയില്‍ നിന്നും സംരക്ഷിക്കുന്നതിന് സാധ്യമായതെല്ലാം അനുവര്‍ത്തിക്കുമെന്നും മാക് ഗോവന്‍ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends