Australia

മെല്‍ബണില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ റാലികള്‍ കൂടുതല്‍ ശക്തമാകുമെന്ന് ആശങ്ക; ചൊവ്വാഴ്ച ഉച്ചക്ക് നഗരത്തില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ മാര്‍ച്ചുകളുണ്ടാകും; കോവിഡ് പശ്ചാത്തലത്തില്‍ ഇവയെ നേരിടുമെന്ന് പോലീസ്; പ്രതിഷേധം അരങ്ങേറുന്നത് മെല്‍ബണ്‍ കപ്പ് ഡേ ആഘോഷത്തിനിടെ
 മെല്‍ബണില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ റാലികള്‍ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നഗരം മെല്‍ബണ്‍ കപ്പ് ഡേ ആഘോഷിക്കാനൊരുങ്ങവേയാണ് പുതിയ പ്രതിഷേധങ്ങള്‍ക്ക് പദ്ധതിയിടുന്നതെന്നും തങ്ങള്‍ അതിനെ എന്ത് വിലകൊടുത്തും നേരിടാന്‍ സജ്ജമാണെന്നും വിക്ടോറിയ പോലീസ് വെളിപ്പെടുത്തുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് നഗരത്തില്‍ കടുത്ത ലോക്ക്ഡൗണ്‍ വിരുദ്ധ റാലികളും പ്രതിഷേധങ്ങളും നടത്താന്‍ വിവിധ സംഘടനകള്‍ തയ്യാറെടുക്കുന്നുവെന്ന സന്ദേശം പടരുന്നുണ്ട്.  നൂറ് കണക്കിന് പേര്‍ ഇവയില്‍ ഭാഗഭാക്കാകാന്‍ തയ്യാറെടുക്കുന്നുവെന്നും സൂചനയുണ്ട്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ ഇത് സംബന്ധിച്ച സന്ദേശങ്ങള്‍ കാട്ടുതീ പോലെയാണ് നിലവില്‍ പടര്‍ന്ന് കൊണ്ടിരിക്കുന്നത്.  പ്രതിഷേധക്കാര്‍ അന്നേ ദിവസം പാര്‍ലിമെന്റ് ഹൗസിലേക്ക് മാര്‍ച്ച് നടത്താനും

More »

നോര്‍ത്തേണ്‍ ഓസ്‌ട്രേലിയ വറചട്ടിയാകുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്; താപനില 40 ഡിഗ്രിക്കടുത്തെത്തുകയും കടുത്ത ഉഷ്ണതരംഗമുണ്ടാകുകയും ചെയ്യും; ക്യൂന്‍സ്ലാന്‍ഡ്, നോര്‍ത്തേണ്‍ ടെറിട്ടെറി, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ചുട്ടുപൊള്ളും
നോര്‍ത്തേണ്‍ ഓസ്‌ട്രേലിയയില്‍ ഈ ആഴ്ച പ്രതികൂലമായ കടുത്ത കാലാവസ്ഥ അനുഭവപ്പെടുമെന്ന മുന്നറിയിപ്പുമായി ബ്യൂറോ ഓഫ് മെറ്റീരിയോളജി രംഗത്തെത്തി. ഇത് പ്രകാരം  ഇവിടെ കടുത്ത ചൂടുണ്ടാകുമെന്നും അടുത്ത ആഴ്ച അത്യുഗ്രന്‍ ഉഷ്ണ തരംഗമുണ്ടാകുമെന്നും ബിഒഎം മുന്നറിയിപ്പേകുന്നു. ഇതിനെ തുടര്‍ന്ന് ഈ പ്രദേശങ്ങളിലെ താപനില 40 ഡിഗ്രിക്കടുത്തെത്തിച്ചേരുകയും ചെയ്യും.  ചൊവ്വാഴ്ച മുതല്‍

More »

ഓസ്‌ട്രേലിയയില്‍ കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം ഏതാണ്ട് ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെടും;ഗവണ്‍മെന്റും ബിസിനസുകളും സമയോചിതമായ നടപടികളെടുത്തില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തം; ഈ പ്രതിസന്ധിയാല്‍ 3.4 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകും
ഓസ്‌ട്രേലിയയില്‍ കാലാവസ്ഥാ മാറ്റങ്ങള്‍ മൂലം  ഏതാണ്ട് ഒമ്പത് ലക്ഷം തൊഴിലുകള്‍ നഷ്ടപ്പെടുമെന്ന് ഡെലോയ്റ്റ് റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു. കാലാവസ്ഥാ മാറ്റത്തിനെതിരെ ഗവണ്‍മെന്റും ബിസിനസുകളും സമയോചിതമായ നടപടികളെടുത്തില്ലെങ്കിലാണീ ദുരവസ്ഥ വൈകാതെ സംജാതമാകുകയെന്നും ഈ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാരണം രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ ആറ് ശതമാനം

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് കാരണമുള്ള മാനസിക സമ്മര്‍ദവും ആശങ്കയും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ക്ക്; കാരണം പുരുഷന്മാരിലെ തൊഴിലില്ലായ്മ പെരുപ്പം; ഇക്കാര്യത്തില്‍ ഗൗരവമുള്ള ചര്‍ച്ചകളുണ്ടാവുന്നില്ലെന്ന ആരോപണവുമായി ലേബര്‍ എംപി
ഓസ്‌ട്രേലിയയില്‍ കോവിഡ് കാരണമുള്ള മാനസിക സമ്മര്‍ദവും ആശങ്കയും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളേക്കാള്‍ പുരുഷന്‍മാരാണെന്ന് വെളിപ്പെടുത്തി വിക്ടോറിയയിലെ ലേബര്‍ എംപി ക്ലാരെ ഓ നെയില്‍ രംഗത്തെത്തി. കോവിഡ് കാരണം സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ തൊഴില്‍ രഹിതരായതാണ് ഇതിന് കാരണമെന്ന് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സിലെ കണക്കുകളെ അടിസ്ഥാനമാക്കി 

More »

ഓസ്‌ട്രേലിയക്കാരില്‍ പത്തിലൊന്ന് പേരും നിലവിലെ മോര്‍ട്ട്‌ഗേജ് റീഫിനാന്‍സ് ചെയ്ത് നേട്ടമുണ്ടാക്കി: നിലവിലെ റെക്കോര്‍ഡ് കുറവ് പലിശനിരക്ക് മുതലാക്കുന്നവരേറെ; കഴിഞ്ഞ വര്‍ഷം റീഫിനാന്‍സ് ചെയ്തത് അഞ്ച് ലക്ഷം ഹോംലോണുകള്‍
ഓസ്‌ട്രേലിയക്കാരില്‍ പത്തിലൊന്ന് പേരും തങ്ങളുടെ നിലവിലുള്ള മോര്‍ട്ട്‌ഗേജ് ഇപ്പോഴത്തെ അനുകൂല സാഹചര്യം പ്രയോജനപ്പടുത്തി റീഫിനാന്‍സ് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്.  രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന ഏറ്റവും കുറഞ്ഞ റെക്കോര്‍ഡ് പലിശനിരക്കിനെ പരമാവധി മുതലാക്കിക്കൊണ്ടാണ്  ജനം തങ്ങളുടെ മോര്‍ട്ട്‌ഗേജ് റീഫിനാന്‍സ് ചെയ്യുന്നത്.  അഞ്ച് ലക്ഷം ഹോം ലോണുകള്‍ അഥവാ

More »

വിക്ടോറിയയും ക്യൂന്‍സ്ലാന്‍ഡുമായുള്ള അതിര്‍ത്തികള്‍ ഉടന്‍ തുറക്കുമെന്ന് എന്‍എസ്ഡബ്ല്യൂ പ്രീമിയര്‍; നീക്കം ഇരു സ്റ്റേറ്റുകളിലും പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്താത്ത ആത്മവിശ്വാസത്തില്‍; തീരുമാനം ഈ ആഴ്ചയെന്ന് ഗ്ലാഡിസ് ബെറെജിക്ലിയാന്‍
വിക്ടോറിയയും ക്യൂന്‍സ്ലാന്‍ഡുമായി പങ്ക് വയ്ക്കുന്ന തങ്ങളുടെ അതിര്‍ത്തികള്‍ ഉടന്‍ തുറക്കുമെന്ന സൂചന നല്‍കി എന്‍എസ്ഡബ്ല്യൂ പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ രംഗത്തെത്തി. അതിര്‍ത്തികള്‍ തുറക്കുന്നതിനെക്കുറിച്ചുള്ള വാര്‍ത്ത ഈ ആഴ്ചയില്‍ എന്‍എസ്ഡബ്ല്യൂക്കാര്‍ക്ക് കേള്‍ക്കാന്‍ സാധിക്കുമോയെന്ന ചോദ്യത്തിന് അതെയെന്നായിരുന്നു ഗ്ലാഡിസ് പ്രതികരിച്ചിരുന്നത്.  ഇത്

More »

ക്യൂന്‍സ്ലാന്‍ഡില്‍ പുതിയ കോവിഡ് കേസുകളില്ലെന്ന് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്ന കേസുകള്‍ 1172;മൊത്തം മരണം ആറ് പേര്‍; രോഗമുക്തി നേടിയവര്‍ 1163;ഇനിയും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ അധികൃതര്‍
ക്യൂന്‍സ്ലാന്‍ഡില്‍ നിന്നും ദിവസങ്ങള്‍ക്ക് ശേഷമൊരു സന്തോഷ വാര്‍ത്ത. ഇത് പ്രകാരം സ്റ്റേറ്റില്‍ പുതിയ കോവിഡ് വൈറസ് കേസുകളില്ലെന്നാണ് പ്രീമിയറായ അന്നാസ്റ്റാസിയ പാലസ്‌കുക്ക്  വെളിപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രീമിയര്‍ ഈ സന്തോഷ വാര്‍ത്ത പങ്ക് വച്ചിരിക്കുന്നത്.  നിലവില്‍ മൂന്ന് ആക്ടീവ് കേസുകളുണ്ടെന്നും  ഇതുവരെ

More »

പെര്‍ത്തിലും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലും കടുത്ത മഴ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു;പെര്‍ത്തിലെ ചില ഏരിയകളില്‍ 13 മില്ലീമീറ്ററോളം മഴ; രണ്ട് മാസങ്ങള്‍ക്കിടെ ഇവിടങ്ങളില്‍ ഏറ്റവും കൂടുതല്‍ വര്‍ഷപാതമുണ്ടായ ദിവസം
പെര്‍ത്തിലും വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലും കടുത്ത മഴ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച അവധിയില്‍ ബീച്ചുകളിലും പാര്‍ക്കുകളിലും ഉല്ലസിക്കാന്‍ പോകാനിരുന്ന നിരവധി പേരുടെ അവധിയാഘോഷങ്ങള്‍ക്ക് പ്രതികൂലമായ കാലാവസ്ഥ കടുത്ത തിരിച്ചടി നേരിട്ടുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മാര്‍ച്ചിന് ശേഷം ഇവിടങ്ങളില്‍ ഏറ്റവും കടുത്ത ചൂടുള്ള ദിവസം ആസ്വദിച്ച

More »

എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് രണ്ടാം തരംഗ ഭീഷണി ശക്തം; സ്റ്റേറ്റില്‍ പുതിയ കേസുകളുണ്ടാകുന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത മുന്നറിയിപ്പുമായി എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത്;സൗത്ത് വെസ്റ്റ് സിഡ്‌നിയിലുള്ളവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം
എന്‍എസ്ഡബ്ല്യൂവില്‍ കോവിഡ് രണ്ടാം തരംഗമുണ്ടാകുന്നതിനുള്ള സാധ്യത വളരെയധികമാണെന്ന കടുത്ത മുന്നറിയിപ്പേകി ഹെല്‍ത്ത് അഥോറിറ്റികള്‍ രംഗത്തെത്തി. പുതുതായി നാല് കേസുകള്‍ സ്റ്റേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനാല്‍ ജനം കടുത്ത ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും ആരോഗ്യ അധികൃതര്‍

More »

പലിശ നിരക്ക് വര്‍ദ്ധന അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; 2024 വര്‍ഷത്തിലും നിരക്ക് വര്‍ദ്ധനവുകളുടെ അപായ സൂചന മുഴക്കി സമ്പദ് വ്യവസ്ഥ; ഭവനഉടമകള്‍ക്ക് ആശങ്ക

ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വീണ്ടും വര്‍ദ്ധിക്കുമോയെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ഭവനഉടമകള്‍. ഈ ആശങ്കയ്ക്ക് എണ്ണ പകര്‍ന്ന് പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ

കൂട്ടുകാരുടെ തമാശയില്‍ ഡോക്ടറാകാന്‍ കൊതിച്ച യുവാവ് ജീവച്ഛവമായി; നീന്തലറിയില്ലെന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുകാര്‍ തടാകത്തിലേക്ക് തള്ളിയിട്ട 26-കാരന്‍ ബ്രെയിന്‍ ഡെഡായി

ചില തമാശകള്‍ ആളുകളുടെ ജീവന്‍ വരെ കവരും. ചിലരുടെ ജീവിതം അപ്രതീക്ഷിതമായി തകര്‍ക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 26-കാരന്‍ ക്രിസ്റ്റഫര്‍ ഗില്‍ബെര്‍ട്ടിന്റെയും ജീവിതം മാറ്റിമറിച്ചത് കൂട്ടുകാരുടെ തമാശയാണ്. നീന്തല്‍ അറിയാത്ത ഗില്‍ബെര്‍ട്ടിനെ മനഃപ്പൂര്‍വ്വം ലൂസിയാന

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കും

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ നടപടി. യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. ഫെഡറല്‍ കോടതിയില്‍ നടന്ന കേസില്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ കണ്‍സ്യൂമര്‍ കമ്മീഷനും ക്വാണ്ടസും തമ്മില്‍

പെര്‍ത്തില്‍ കത്തിയാക്രമണം നടത്തിയ 16 കാരനെ വെടിവച്ചുകൊന്നു ; ആശങ്കയായി തുടര്‍ ആക്രമണങ്ങള്‍ ; ഞാന്‍ അല്‍ ഖ്വയ്ദയുടെ സൈനികനെന്നും ഇന്നു രാത്രി നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അവസാന സന്ദേശം

സിഡ്‌നിയില്‍ ബിഷപ്പിന് നേരെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഓസ്‌ട്രേലിയയെ ഞെട്ടിച്ച് കൗമാരക്കാരന്റെ ആക്രമണം. പെര്‍ത്തില്‍ ഒരാളെ കത്തി കൊണ്ട് കുത്തിയ ശേഷം തടയാനെത്തിയവര്‍ക്ക് നേരെ തിരിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16 കാരനെ പൊലീസ് വെടിവച്ചുകൊന്നു. വില്ലെറ്റനിലെ കടയുടെ മുന്നിലെ

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്